Flash News
Archive

Tag: Kerala Police

പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്‍റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍

പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെ പീഡനം സഹിക്കാൻ കഴിയാതെയെന്ന ആരോപണവുമായി ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. എന്നാൽ ഒരുമാസം ആകുമ്പോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് കേസ് അന്വേഷണം വൈകിപ്പിക്കുകയാണ് എന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഭർതൃവീട്ടിൽ ഈ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ആത്മഹത്യ…

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം; ബഹ്റയ്ക്ക് ഔദ്യോഗിക യാത്രയയപ്പ്

ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ നിശ്ചയിക്കും. വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോട് കൂടി യാത്രയയപ്പ് നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം വരെ, നീണ്ട അഞ്ച് വര്‍ഷക്കാലം. ഒരു സര്‍ക്കാരിനൊപ്പം പൂര്‍ണമായും പൊലീസ് മേധാവിയായള്‍, ഏറ്റവും നീണ്ട കാലം ആ…

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1,225 പോക്‌സോ കേസുകള്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി. കഴിഞ്ഞ നാല് മാസത്തിനിടെ 1225 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മുതല്‍ 4,707 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃബന്ധുക്കളില്‍ നിന്നോ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ പേരില്‍ 1,080 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 2019ല്‍ 1149 കേസുകളാണ്…

ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്ത് ചാക്കയിൽ ഊബർ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി, സജാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിടയ്ക്ക് പ്രതിയായ സനൽ മുഹമ്മദിന് കൈയ്ക്ക് പരിക്കേറ്റിരുന്നു. ചികിത്സതേടി സ്വകാര്യ ആശുപത്രിയിലെത്തിയ സനൽ ബൈക്കിൽനിന്നു വീണെന്നായിരുന്നു പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ…

വിസ്മയയുടെ മരണം; ഭർത്താവിനെ ഇന്ന് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. വിസ്മയ മരണപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കിരണ്‍. അതേസമയം പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പൊലീസിനോട്…

രക്ഷകര്‍ത്താക്കള്‍ ഈ 21 ആപ്പുകള്‍ ഒന്ന് ശ്രദ്ധിക്കണം : കേരള പൊലീസ്

പുതിയ അധ്യയന വര്‍ഷത്തിലും ഓണ്‍ലൈന്‍ ആയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വര്‍ദ്ധിക്കും. എന്നാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ചില ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കേരളാ പോലീസ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്ലിക്കേഷനുകളെയും കേരളാ പോലീസ് പ്രത്യേകം പരിചയപ്പെടുത്തിയിട്ടുമുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് വിനോദത്തിനും…