Flash News
Archive

Tag: kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ ഭിന്നത വളര്‍ത്തരുത്; പാളയം ഇമാം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ ഭിന്നത വളര്‍ത്തരുതെന്ന് പാളയം ഇമാം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കരുതെന്നും ഇമാം ഡോ. വി പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ഈദ് സന്ദേശത്തിലാണ് ഇമാം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്തീധനം പോലുള്ള ദുരാചാരങ്ങളെ എതിര്‍ക്കണം. സ്ത്രീധനത്തിന്റെ പേരില്‍ വലിയ വെല്ലുവിളികളാണ് നാട് അഭിമുഖീകരിക്കുന്നത്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് തീരുമാനിക്കണം….

ശശീന്ദ്രനെതിരായ പരാതിയില്‍ എന്‍സിപി അന്വേഷണത്തിന് ; പി സി ചാക്കോ ഇന്ന് ശരത് പവാറിനെ കാണും

സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണത്തിന് എന്‍സിപി. അതേ സമയം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. അദ്ദേഹം ഇന്ന് കൊല്ലത്തെത്തി തെളിവെടുക്കും….

ബക്രീദ്; വിക്ടേഴ്സ് ക്ലാസുകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ഇന്ന് ഉണ്ടായിരിക്കുന്നതല്ല. ബക്രീദ് പ്രമാണിച്ച് ഇന്ന് ഫസ്റ്റ് ബെൽ ക്ളാസുകൾ ഉണ്ടായിരിക്കില്ലെന്ന് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു. ക്ലാസുകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.

സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. അടുത്ത മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 115 മില്ലീ മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്….

പൊലീസ് സ്റ്റേഷനുകളിലെ പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ക്രമീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പൊലീസ് സ്റ്റേഷനുകളില്‍ പി.ആര്‍.ഒമാരുടെ നിയമനം സംബന്ധിച്ച് 2019 ല്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി…

സംസ്ഥാനത്ത് 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്തൊട്ടാകെ 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. വനംവകുപ്പ് പൊന്മുടിയില്‍ കല്ലാര്‍ ഗോള്‍ഡന്‍ വാലിയില്‍ നിര്‍മിക്കുന്ന ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്’…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി

എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പനവൂര്‍ പഞ്ചായത്തില്‍ അക്ഷരച്ചെപ്പ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2021-22 അധ്യയന…

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ…

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 13,206 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

സമ്പൂർണ കുടിവെള്ള ലഭ്യതയ്ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി റോഷി അ​ഗസ്റ്റിൻ

2024 ഓടെ ​ഗ്രാമീണ മേഖലയിലും 2026 ഓടെ ന​ഗരപ്രദേശങ്ങളിലും സമ്പൂർണ ​ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, വർധിക്കുന്ന കണക്ഷനുകളുടെ എണ്ണത്തിനനുസരിച്ച്, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മുന്നേറ്റമാണ് വാട്ടർ അതോറിറ്റിയിൽ ഇപ്പോൾ ഉണ്ടാകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന…

വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണം – മന്ത്രി കെ കൃഷ്ണന്‍ കുട്ടി

വൈദ്യുതി ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കെ എസ് ഇ ബിയുടെ മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ജല, സോളാര്‍ വൈദ്യുത പദ്ധതികൾ വിപുലപ്പെടുത്തണം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് ഇവിടെ…

മരംമുറി വിവാദം: ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി സർക്കാർ ഉത്തരവ്

മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പുതുക്കി. അണ്ടർ സെക്രട്ടറിക്കെതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതാണെന്നാണ് തിരുത്ത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നടപടി എന്നായിരുന്നു മുൻ ഉത്തരവ്. വിഷയത്തിൽ റവന്യൂ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് പരാതി ഉയരുമ്പോഴാണ്…

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും പുതിയ ബെഞ്ചിനെ ആവശ്യവുമായി സമീപിക്കാൻ കോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ…

മലനാട് മലബാര്‍ ക്രൂസ് പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; അനുമതി നല്‍കിയത് 80.37കോടി

കേരളത്തിന്റെ ടൂറിസം പദ്ധതിയായ മലനാട് മലബാര്‍ റിവര്‍ ക്രൂസ് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി. കേരളത്തിലും ബിഹാറിലുമായി ഗ്രാമീണ ടൂറിസം സര്‍ക്ക്യൂട്ട് വികസിപ്പിക്കുന്ന പദ്ധതിയിലാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി 2017-18 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ 80.37കോടി രൂപ മാറ്റിവച്ചിരുന്നു. രാജ്യത്തെ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി തീം…

എസ്.ബി.ഐ.യില്‍ 6100 അപ്രന്റിസ് ഒഴിവ്; ജൂലായ് 26വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 75 ഒഴിവുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ. മുമ്പ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല. അംഗീകൃത ബിരുദമാണ് യോ​ഗ്യത. 2020 ഒക്ടോബര്‍ 31 വെച്ചാണ് യോഗ്യത…

ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും; ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബല്യത്തിൽ…

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗോള സാങ്കേതികവിദ്യാ മത്സരം: കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

സ്ത്രീസംബന്ധിയായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള ശ്രദ്ധപിടിച്ചുപറ്റാന്‍ അവസരം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മത്സരത്തിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ഷി ലവ്സ് ടെക്കിന്‍റെ സഹകരണത്തോടെയാണ് മത്സരം. വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കും വേണ്ടിയുള്ള വേദിയാണ് ‘ഷി ലവ്സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ്…

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് വ്യാപനം രൂക്ഷം. 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നാണ് റിപ്പോർട്ടുകള്‍. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്….

കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ തയ്യാറെടുത്ത് കേന്ദ്രം; അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടി

കൊവിഡ് മൂന്നാം തരംഗം ആസന്നമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. കൊവിഡ് രണ്ടാം തരംഗം തടയാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്…

കോഴിക്കോട് വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പെലീസിന്‍റെ പ്രാഥമിക നിഗമനം. മുമ്പും ഇയാൾ പലർക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികൾക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്‍റെ…

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി

ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി. വ്യവസായി പി കെ ഡി നമ്പ്യാർ ആണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. ബക്രീദിനോടനുബന്ധിച്ച് ഞായർ, തങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്.സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ…

സംസ്ഥാനത്ത് ബക്രീദ് അവധി മറ്റന്നാളത്തേക്കു മാറ്റി

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. നാളെയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. ലോക മുസ്ലിംങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം ഇന്നാണ്. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച: ജി സുധാകരനെതിരെ അന്വേഷണത്തിൽ എളമരം കരീമും കെ ജെ തോമസും 25 ന് ആലപ്പുഴയിൽ

മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം. എളമരം കരീമും കെ ജെ തോമസും ഈ മാസം 25 ന് ആലപ്പുഴയിൽ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ അന്വേഷണം തുടങ്ങും. പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു,…

ബക്രീദിന് പള്ളിയിൽ 40 പേർ മാത്രം, തെറ്റായ വാർത്തക്കെതിരെ കർശന നടപടിയെന്ന് മലപ്പുറം കളക്ടർ

ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ല കലക്ടർ. പള്ളിയിലെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കണം. ആരാധനാലയങ്ങളിലെ ആളുകളുടെ എണ്ണം സംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ബലികർമ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേർ മാത്രമേ കൂടാൻ പാടുള്ളൂ….