Flash News
Archive

Tag: kerala

ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും – മന്ത്രി അഡ്വ.ജി.ആര്‍. അനില്‍

ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ജനോപകാരപ്രദമായ ഇടപെടല്‍ നടത്തുവാനും ഭക്ഷ്യ – പൊതു വിതരണവകുപ്പും സപ്ലൈക്കോയും ആവശ്യമായ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ-ലീഗല്‍ മെട്രോളജി വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈക്കോയുടെയും ഓഫീസര്‍മാരുടെ ജില്ലാ തല അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഗണനാകാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന അനര്‍ഹര്‍ക്ക്…

അബിന്‍ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത് അബിന്‍ ജോസഫിന്. 2020 ലെ യുവ പുരസ്‌ക്കാര്‍ അവാര്‍ഡിനാണ് അബിന്‍ അര്‍ഹനായത്. കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂര്‍ ഇരിട്ടി കീഴ്?പ്പള്ളി സ്വദേശിയാണ്? അബിന്‍. ബാലസാഹിത്യ പുരസ്‌കാരം ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന രചനയ്ക്കാണ്….

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; രണ്ടുപേര്‍ കൂടി പിടിയില്‍

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയിലായി. കരിപ്പൂർ സ്വദേശി സജി മോൻ, കൊടുവള്ളി സ്വദേശി മുനവറലി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് കൂടത്തായി സ്വദേശി കുന്നംവള്ളി വീട്ടിൽ ശിഹാബിനെ ഇന്നലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ…

തൃത്താല ടൂറിസം സാധ്യത മേഖല: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കേന്ദ്രം കൂടിയാണ് തൃത്താലയെന്നും ബേപ്പൂരില്‍ നിന്നാരംഭിച്ച്‌ പൊന്നാനി വഴി തൃത്താലയില്‍ അവസാനിക്കുന്ന ലിറ്റററി സര്‍ക്യൂട്ട് പദ്ധതിയില്‍ തൃത്താല നിര്‍ണായകമാവുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു…

സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.21 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്‌സിന്‍ കൂടി എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,078 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്….

കേരളം ഇന്ത്യയുടെ റെസ്‌പോൺസിബിൾ ഇൻവെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനാകും: മന്ത്രി പി. രാജീവ്

റെസ്‌പോൺസിബിൾ ഇൻവെസ്റ്റ്‌മെന്റിൽ കേരളത്തിനുമുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും, കേരളം ഇന്ത്യയുടെ റെസ്‌പോൺസിബിൾ ഇൻവെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരം ജില്ലയിലെ സംരംഭകർക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും ഇന്നു റെസ്‌പോൺസിബിൾ ഇൻവെസ്റ്റ്‌മെന്റ് മേഖലയിലായാണു നടക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക,…

കെഎസ്ആർടിസിക്ക് 8 പെട്രോൾ – ഡീസൽ പമ്പുകളിലേക്ക് ഡീലർഷിപ്പ് ലഭിച്ചു

ചിങ്ങം 1 ന് പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ 8 ബസ് സ്റ്റേഷനുകളിലെ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പ് ലഭിച്ചു. കെ.എസ്‌.ആർ.ടി.സി യും ഇന്ത്യൻ ഓയിൽ കോർപ്പർഷനും സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോൾ, ഡീസൽ റീടെയിൽ ഔട്ട്ലൈറ്റുകളുടെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ച്‌ വരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന മാവേലിക്കര, ചടയമം​ഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ,…

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും….

മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കേസ് അട്ടിമറിക്കാന്‍ :കെ സുധാകരന്‍ എംപി

കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷി ച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയും ഡല്‍ഹി യാത്രയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. കേരളത്തിലെ രൂക്ഷമായ കൊവിഡ് സാഹചര്യങ്ങളോ അഗാധമായ സാമ്പത്തിക…

സിക്ക, ഡെങ്കിപ്പനി പ്രതിരോധം: എല്ലാ ജില്ലകളും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം

സംസ്ഥാനത്ത് സിക്ക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. മൂന്ന് വകുപ്പുകളുടേയും ഏകോപനത്തിലൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനാകും. വാര്‍ഡ്…

അക്ഷയ എകെ- 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 497 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. മെയ് 12ന് നടക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം…

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനത്ത് സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ നിര്‍ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിര്‍ദേശം മുന്നോട്ടുവച്ചത്. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബിരുദം നല്‍കുന്ന സമയത്തും ഇത്തരത്തില്‍ ബോണ്ട്…

കൊവിഡ് വ്യാപനം; വയനാട്ടിൽ കൂടിയ ടിപിആര്‍ രേഖപ്പെടുത്തി നൂല്‍പ്പുഴ പഞ്ചായത്ത്

വയനാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്നു. ടിപിആര്‍ ഉയര്‍ന്നതിനാല്‍ നൂല്‍പ്പുഴ പഞ്ചായത്തിൽ കഴിഞ്ഞ് ദിവസം മുതൽ ഇവിടം ട്രിപ്പിൾ ലോക്ഡൗണിലാണ്. പഞ്ചായത്തിലെ പ്രധാന ടൗണ്‍ ആയ കല്ലൂര്‍ ഉള്‍പ്പെടുന്ന ആറാം വാര്‍ഡില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ് ദിവസത്തെ ടിപിആര്‍ 20.64% ആണ്. ഏറ്റവും കൂടുതല്‍ ആദിവാസി…

നയതന്ത്ര സ്വർണ്ണക്കടത്ത് അന്വേഷിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണറെ സ്ഥലംമാറ്റി

കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് സ്ഥലം മാറ്റം. ബിവാണ്ടി ജിഎസ്ടി കമ്മീഷണർ ആയാണ് മാറ്റം. നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്തിന്റെ അന്വേഷണ ചുമതല സുമിത് കുമാറിനായിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ.

പത്താം ക്ലാസ് യോ​ഗ്യതയുള്ള തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ; ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ

പത്താംക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ഒക്ടോബറിലും ഡിസംബറിലുമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ. അപേക്ഷകർ കൂടുതലുള്ള എൽ.ഡി. ക്ലാർക്ക് പരീക്ഷ ഒക്ടോബർ 23-നും ലാസ്റ്റ്ഗ്രേഡ് സർവെന്റ്‌സ് പരീക്ഷ ഒക്ടോബർ 30-നും നടക്കും. തസ്തികകളും തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്….

പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരെ ആക്രമിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ

പാലിയേക്കര ടോൾ പ്ലാസയിലെ കത്തിക്കുത്ത് കേസിൽ രണ്ടു പേരെ പുതുക്കാട് പൊലീസ് പിടികൂടി. അങ്കമാലി സ്വദേശികളായ മിഥുൻ ജോയിയും ഇഗ്നാസ് സജിയുമാണ് അറസ്റ്റിലായത്. വണ്ടി കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ്‌ കത്തിക്കുത്തിൽ കലാശിച്ചത്. ടോൾ പ്ലാസയിലെ രണ്ടു ജീവനക്കാർക്ക് കുത്തേറ്റിരുന്നു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് പ്രതികളിലേക്ക്…

കേരള വന ഗവേഷണ സ്ഥാപനത്തിൽ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷ കാലാവധിയുള്ള സമയബന്ധിത പദ്ധതിയായ മെയിന്റനൻസ് ഓഫ് ഫോറെസ്റ്റ് സീഡ് പ്രോസസിങ് യൂണിറ്റിലേക്ക് പ്രൊജക്റ്റ്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക – www.kfri.res.in

തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കമ്യൂണിസ്റ്റ് നേതാവും നാടകാചാര്യനും സിനിമാ സംവിധായകനും മുന്‍ എംഎല്‍എയുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങൾ കമ്മ്യൂണിസ്റ്റുകാരായതിന്റെ പേരിൽ ജന്മിമാരുടെയും  ഗുണ്ടകളുടെയും പൊലീസിന്റെയും പീഡനങ്ങൾക്ക് അമ്മിണിയമ്മയും ഇരയായി. ജന്മികുടുംബത്തിലാണ് ജനിച്ചതെങ്കിലും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അമ്മിണിയമ്മയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പ്രതികള്‍ റിമാന്‍ഡില്‍

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 3പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാന്‍ഡ് ചെയ്ത കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് ഷാലി, സെയ്ഫുദ്ദീന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വീട്ടില്‍നിന്ന്‌ ക്വട്ടേഷന്‍ സംഘം തോക്കചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ ദേഹമാസകലം ക്രൂര മര്‍ദനമേറ്റ നിലയിലാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയതിനെത്തുടര്‍ന്ന്‌ പൊലീസ്‌ അന്വേഷണം…

‌‌തൃശ്ശൂരില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

കുന്നംകുളത്ത് മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇലവന്ത്ര സ്വദേശി ഷാജി ആണ് പിടിയിലായത്. 2020 ഫെബ്രുവരി മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിൽ കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ നാഷണൽ ഫിനാൻസിൽ 40 പവനോളം തൂക്കംവരുന്ന മുക്കുപണ്ടം പണയം വച്ചാണ് ഒന്‍പത് ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. പതിനഞ്ചോളം തവണയാണ് ഇയാൾ…

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്. സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം…

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ഓഗസ്റ്റില്‍

എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എസ്എസ്എല്‍സി (എച്ച്‌ഐ)/ റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് ഓഗസ്റ്റ് നാലാംവാരം മുതല്‍ വിതരണം ചെയ്യും. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (എച്ച്‌ഐ)/ റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നി ആവശ്യമുളളവര്‍ക്ക് അപേക്ഷകള്‍ ജൂലൈ 17 മുതല്‍ 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എസ്എസ്എല്‍സിക്ക് https://sslcexam.kerala.gov.in, റ്റിഎച്ച്എസ്എല്‍സി ക്ക് http://thslcexam.kerala.gov.in, എസ്എസ്എല്‍സി (എച്ച്‌ഐ)ക്ക്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിൽ നിയമനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: (1) എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പി ജി. പ്രസ്തുത വിഷയത്തില്‍ പി ജി ഉള്ളവരുടെ അഭാവത്തില്‍ മെഡിസിന്‍/ജനറല്‍ സര്‍ജറി/ പള്‍മണറി മെഡിസിന്‍/ അനസ്തേഷ്യ/ ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ പി ജി ഉള്ളവരെയും…

സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും…

തിരുവനന്തപുരത്ത് 936 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 936 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1158 പേർ രോഗമുക്തരായി. 7.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,777 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 846 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2205 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2560 പേർ നിരീക്ഷണകാലം…