Flash News
Archive

Tag: kerala

നാണവും മാനവുമുണ്ടെങ്കില്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിക്കണം: രമേശ് ചെന്നിത്തല

നാണവും മാനവുമുണ്ടെങ്കില്‍  നിയസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള പൊതുതാല്‍പര്യമെന്തെന്ന സുപ്രിം കോടതിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല. മാത്രമല്ല നേരത്തെ കെ.എം മാണിസാര്‍ അഴിമതിക്കാരന്‍ എന്നു പറഞ്ഞെങ്കില്‍ ഇപ്പോള്‍ അന്നത്തെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പ്രതിഷേധമാണെന്നു മാറ്റിപ്പറഞ്ഞ്…

സംസ്ഥാനത്ത് 500 റേഷന്‍ കടകള്‍ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് 500 റേഷന്‍ കടകള്‍ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ മാസവും 15 ന് മുമ്പ് ഉല്‍പ്പന്നങ്ങള്‍ കടകളിലെത്തിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കുമുള്ള ബ്രൗണ്‍) ഒഴികെ, 2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസത്തേയ്ക്കുള്ള മണ്ണെണ്ണ വിതരണം ഇന്ന് മുതല്‍…

ബി.ജെ.പി കള്ളപ്പണക്കേസ്: കുറ്റപത്രം ഈ മാസം 23ന് സമര്‍പ്പിക്കും

ബി.ജെ.പി കള്ളപ്പണക്കേസില്‍ ഈ മാസം 23ന് കുറ്റപത്രം സമര്‍പ്പിക്കും. കവര്‍ച്ചാകേസിലാണ്‌ കുറ്റപത്രം നല്‍കുക. കേസില്‍ 22 പ്രതികളാണുള്ളത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബി.ജെ.പി നേതാക്കള്‍ പ്രതികളായേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബി.ജെ.പി കള്ളപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. കവര്‍ച്ച ചെയ്ത പണം മുഴുവന്‍ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍…

തിരുവനന്തപുരത്ത് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 837 പേർ രോഗമുക്തരായി. 8.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,012 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1050 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,181 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,395 പേർ…

മാതൃകവചം: ഗര്‍ഭിണികള്‍ക്കുളള വാക്‌സിനേഷന്‍ വയനാട് ജില്ലയിൽ നാളെ 36 കേന്ദ്രങ്ങളില്‍

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പ് നാളെ ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ നടക്കും. സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് വാക്സിനേഷന്‍. 4000 ത്തോളം ഗര്‍ഭിണികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിട്ടുളളത്. ഇന്ന് ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് നല്‍കുകയെന്നും മറ്റു വിഭാഗക്കാര്‍ക്ക് വാക്‌സിനേഷന്‍…

കുതിരാന്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി കലക്ടര്‍ ഹരിത വി കുമാര്‍

തൃശ്ശൂർ കലക്ടറായി ചുമതലയേറ്റശേഷം കുതിരാന്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി കലക്ടര്‍ ഹരിത വി കുമാര്‍. ഇടത് ടണല്‍ ഓഗസ്റ്റില്‍ ഗതാഗതത്തിനായി തുറന്നു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കുതിരാനില്‍ നടന്നു വരുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മികച്ച നിലയിലാണ് നിര്‍മാണം മുന്നോട്ടു പോകുന്നത്. നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയാണ് ബന്ധപ്പെട്ടവര്‍ നല്‍കിയതെന്ന് കലക്ടര്‍ പറഞ്ഞു….

വയനാട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം ഇന്ന് രാത്രി 10 മുതല്‍ 21.07.21 ന് രാത്രി 10 വരെ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍: എ- വിഭാഗത്തില്‍ രണ്ടും ബി- യില്‍ 9 ഉം സി- യില്‍ 11…

തലസ്ഥാന വികസനം സംസ്ഥാന വികസനത്തിനു മാതൃകയാകണം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിനുതന്നെ മാതൃകയാകണമെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ പൊതുമരാമത്ത്-ടൂറിസം പദ്ധതികളുടെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന ജില്ലയിലെ വികസനപ്രവർത്തനങ്ങൾ മറ്റേതു ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കാളും വേഗത്തിലും സമയബന്ധിതമായും പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ കളക്ടറുടെ സഹായവും…

പത്രപ്രവർത്തകന് പൊലീസ് മർദ്ദനം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മാധ്യമം ദിനപത്രത്തിന്റെ ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിനെ മർദ്ദിച്ച തിരുർ പൊലീസ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കെ.പി….

സിക്ക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോ​ഗ്യവകുപ്പ്; പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയാറായി

സിക്ക രോ​ഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന്കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റ‍ർ രൂപപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്.ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു. കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.ശുചീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും നിർദേശം…

കൊവിഡ് പ്രതിരോധം: തിരുവനന്തപുരം ജില്ലയിൽ പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്നു മുതലുള്ള ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ…

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ജൂലൈ 16 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ, മധ്യ, വടക്ക്-കിഴക്കൻ അറബിക്കടലിൽ…

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; പെട്രോളിയം മന്ത്രിയുമായും കൂടികാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയില്‍ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും….

ആഗോള ആരോഗ്യ മേഖലയിൽ ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള

ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലുണ്ടായ വളർച്ച കണക്കിലെടുത്ത് ഈ മേഖലയിൽ ബിരുദമുള്ളവർക്കായി അസാപ് കേരള കോഴ്‌സുകൾ ഒരുക്കുന്നു. ഫാർമ ബിസിനസ് അനലിറ്റിക്സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻ്റ് എന്നീ കോഴ്സുകളിലേക്ക് നിശ്ചിത…

ന​വ​ജാ​ത ശി​ശു​വി​നെ കരിയിലക്കൂട്ടത്തില്‍ ഉ​പേ​ക്ഷി​ച്ച കേ​സ്; 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടുകള്‍, പുതിയ വെളിപ്പെടുത്തലുമായി രേ​ഷ്മ​

ന​വ​ജാ​ത ശി​ശു​വി​നെ കരിയിലക്കൂട്ടത്തില്‍ ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന രേ​ഷ്മ​യെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ത​നി​ക്ക് 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്ന് രേ​ഷ്മ പൊ​ലീ​സി​നോ​ട് പ​റഞ്ഞു. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രു​മാ​യി രേ​ഷ്മ​ ഫേ​സ്ബു​ക്ക് വ​ഴി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കിയി​രു​ന്ന​താ​യും പൊലീസ് ക​ണ്ടെ​ത്തി​. വ​ര്‍​ക്ക​ല സ്വ​ദേ​ശി​യാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​വു​മാ​യി സൗ​ഹൃ​ദമുണ്ടെന്നും ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണെന്നും നേരത്തെ പൊലീസ്…

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പാക്കും: എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്

എറണാകുളം ജില്ലാ കലക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി. സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്ന വിവിധ പദ്ധതികളില്‍ കാര്യക്ഷമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ ജാഫര്‍ മാലിക് സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും കൊവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ പ്രത്യേക…

വ്യവസായങ്ങൾ ആവശ്യപ്പെടുന്ന കോഴ്സുകളുണ്ടാകണം: മന്ത്രി പി.രാജീവ്

വ്യവസായങ്ങളുടെ പുതുതായി വരുന്ന ആവശ്യങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മാറണമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള കോഴ്സുകളാണ് കാലത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണ നൈപുണ്യത്തെയും വ്യവസായങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിക്കണം. കൊറോണ വൈറസ് പടർന്നപ്പോൾ ലോകം പ്രതീക്ഷയോടെ നോക്കിയത് ഓക്സ്ഫോർഡ് സർവകലാശാലയെയാണ്….

പത്തനംതിട്ട കലക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റു

പത്തനംതിട്ട ജില്ലയുടെ പുതിയ ജില്ലാ കലക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കലക്ടര്‍ ചുമതലയേറ്റെടുത്തത്. ജില്ലയുടെ 36-ാമത് ജില്ലാ കലക്ടറാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായി നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ സ്ത്രീ…

മാറ്റങ്ങള്‍ക്കൊരുങ്ങി ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ

പുതിയ മാറ്റങ്ങളുമായി അരനൂറ്റാണ്ടോളം പഴക്കമുള്ള ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ. ഗുരുവായൂരിലെ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും വിധം നവീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലാണ് സര്‍ക്കാര്‍. 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്‍റര്‍ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസായി മാറുകയും പിന്നീട് 1986ല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആയി മാറുകയും ചെയ്തു. 2.5 ഏക്കര്‍ സ്ഥലം ഗുരുവായൂര്‍ ഡിപ്പോക്ക് സ്വന്തമായിട്ടുണ്ട്. എന്നാല്‍ 1986ല്‍…

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാൻ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും ജൂലൈ 14, 15 തീയതികളിൽ കൂടി സ്വീകരിക്കും. സപ്ലിമെന്ററി പട്ടിക ജൂലൈ 23 ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ…

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം അഴുക്ക് ചാലില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം അഴുക്ക് ചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള അഴുക്ക് ചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല. സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍…

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; വിഷം കഴിച്ച പ്രതി മരിച്ചു

പാലക്കാട് തിരുവിഴാംകുന്നില്‍ യുവാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ പ്രതി മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്പലപ്പാറ സ്വദേശി സജീറിനെയാണ് സുഹൃത്തുകൂടിയായ മഹേഷ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സജീറിനെ കൊലപ്പെടുത്തിയ ശേഷം മഹേഷ് വിഷം കഴിക്കുകയായിരുന്നു. ഇക്കാര്യം മഹേഷ് സുഹൃത്ത്…

ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതി; ഉദ്ഘാടനം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ടൂറിസം മേഖലയില്‍ലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നാളെ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ രാവിലെ 9 നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ ടി. സിദ്ദിഖ് എം എൽ എ, ജില്ലാ കലക്ടര്‍…

റെയ്ഡുകളിൽ ബാലാവകാശ ലംഘനങ്ങൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പൊലീസ്, എക്‌സൈസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. വീടുകളിലോ സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ സാന്നദ്ധ്യമുണ്ടെങ്കിൽ പാലിക്കേണ്ട മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, എക്‌സൈസ് കമ്മീഷണർ എന്നിവർ പുറപ്പെടുവിക്കണമെന്ന് കമ്മീണൻ അംഗങ്ങളായ കെ.നസീർ ചാലിയം, ബബിത ബൽരാജ് എന്നിവർ…