Flash News
Archive

Tag: kerala

എസ്എസ്എല്‍സി പരീക്ഷ ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം. നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി ഫലം കാത്തിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌കൂളിങ് സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്എസ്എല്‍സി പരീക്ഷ എഴുതിയത്, ഇതില്‍ 4,21,977 പേര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തിലാണ്….

അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയുടെ രേഖ ഉറപ്പാക്കും-മന്ത്രി കെ. രാജന്‍

സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും കൈവശമുള്ള ഭൂമിയുടെ രേഖ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റില്‍ ജില്ലാ കളക്ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ക്ക് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ പട്ടയം ലഭ്യമാക്കാന്‍ കഴിയണം. ഇതിന് നിയമപരിരക്ഷയോ ഉത്തരവോ സ്പഷ്ടികരണമോ…

പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ്…

ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് ഇന്നു മുതല്‍

കര്‍ക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയില്‍ ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് ഇന്ന്​ വൈകുന്നേരം അഞ്ചുമുതല്‍ ഓപ്പണ്‍ ആകും. Sabarimala online.com എന്ന സൈറ്റാണ്​ ഓപ്പണ്‍ ആകുന്നത്​. പ്രതിദിനം 5000 പേര്‍ക്കാണ്​ ദര്‍ശനം അനുവദിക്കുക. രണ്ട്​ ഡോസ്​ വാക്​സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും 24 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്​റ്റ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും.വെള്ളിയാഴ്​ച…

മരംകൊള്ളക്കേസ്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

മരംകൊള്ളക്കേസില്‍ സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ ശുപാർശ. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശ ഉള്‍പ്പെടുത്തി വനംവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. അതേ സമയം മുട്ടില്‍ മരമുറിച്ചക്കേസിൽ വീഴ്ച വരുത്തിയ ലക്കിടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വനംവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശുപാര്‍ശയാണ് മുഖ്യമന്ത്രി കൈമാറിയത്. ഐ…

ദുരിതകാലം മലയാളികളെ പുതിയ മനുഷ്യരാക്കി – വി.ശിവൻകുട്ടി

ദുരിതകാലങ്ങൾ മലയാളികളിൽ സ്നേഹം, സഹാനുഭൂതി, കാരുണ്യം, പരസ്പരം സഹായങ്ങൾ കൊണ്ട് പുതിയ മനുഷ്യരാക്കി മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നിപ്പ, ഓക്കി, പ്രളയം, കൊവിഡ് ഓരോ ദുരിതകാലത്തും മലയാളികൾ ലോകത്തിന് മാതൃകയായി, ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ ഇത്ര മാത്രം ജനകീയ സപ്പോർട്ട് ഒരു പക്ഷെ മലയാളികളുടെ മാത്രം ഗുണമാണ്, അദ്ദേഹം പറഞ്ഞു,…

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് നിയമനം

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒഴിവുകള്‍: 55. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം. അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ നല്‍കിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്. പ്രായം: 02.01.1985-നും 01.01.2003-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്‍. എസ്.സി.,…

സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം; 4 മെഡിക്കല്‍ കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തി

സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്….

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയതയുള്ളതിനാല്‍ ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ…

സ്വര്‍ണ്ണക്കടത്ത്: കോണ്‍ഗ്രസ് നേതാക്കളുട പേര് പറയിക്കാനുള്ള ശ്രമത്തിന്  പിന്നില്‍  കേസ് അട്ടിമറിക്കാനും മുഖ്യമന്ത്രിയെ രക്ഷിക്കാനുമുള്ള കുബുദ്ധി: രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാന്‍ ജയിലില്‍ വച്ച് പ്രതികളുടെ മേല്‍ ഉണ്ടായ സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര്  പറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും…

കൊടകര കേസ്; ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാവുക. ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രന്‍ നേരത്തെ അന്വേഷണം സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ബിജെപി ഭാരവാഹി യോഗം കാരണം സുരേന്ദ്രൻ ഹാജരായിരുന്നില്ല. കൊടകര കേസുൾപ്പെടെ ഏത് കേസിലും…

പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്‍ററില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍…

ഇന്ധനവില വര്‍ധന: കേന്ദ്രം സബ്‌സിഡി നല്‍കണമെന്ന് വി ഡി സതീശന്‍

ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും സതീശന്‍ പറഞ്ഞു. പാചകവാതക, ഇന്ധനവില വര്‍ധന്ക്കെതിരെ യു ഡി എഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍. ആറ് മാസത്തിനിടെ 62 തവണ ഇന്ധനവില വര്‍ധിപ്പിച്ചു. യു പി എ ഭരിക്കുമ്ബോള്‍ സമരം ചെയ്ത…

കൊല്ലം കൊട്ടാരക്കരയില്‍ രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണു മരിച്ചു

കൊട്ടാരക്കര പുത്തൂര്‍ കരിമ്പിന്‍പുഴയില്‍ രണ്ടര വയസ്സുകാരി വെള്ളത്തില്‍ വീണ് മരിച്ചു. അജിത്- ആതിര ദമ്പതി കളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ കുട്ടിയെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു

ഇടുക്കി നെടുംങ്കണ്ടത്ത് വയോധികയെ പലചരക്ക് കടയ്ക്കുള്ളിലിട്ട് പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് അംഗവും, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍ പ്രകാശ്ഗ്രാം എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. നിലവില്‍ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.

പി.കെ. വാര്യരുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ആയുര്‍വേദ ആചാര്യന്‍ പി.കെ. വാര്യരുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ…

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവ വരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോർഡ്…

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കരുതലായി ഹെൽപ് ഡെസ്ക്

സമൂഹത്തിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ച് മുന്നോട്ട് പോകുന്ന വിഭാഗമാണ് ഭിന്നശേഷി കുട്ടികൾ. കൊവിഡ് രണ്ടാം തരംഗത്തിലും ഒറ്റപ്പെടുത്താതെ ഇവരെ കൈകോർത്ത്‌ പിടിച്ചിരിക്കുകയാണ് ത‍ൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്ക് റിസോഴ്സ് സെൻ്റർ. ലോക്ഡൗൺ കാലയളവിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും കരുതലും ഉറപ്പുവരുത്തുവാനായി ഹെൽപ് ഡെസ്ക് രൂപീകരിച്ചു ഒല്ലൂക്കര ബിആർസി. സമഗ്ര ശിക്ഷ കേരള, സാമൂഹ്യനീതി വകുപ്പ്, ഒല്ലൂക്കര…

ഓണ്‍ലൈന്‍ തൊഴില്‍ മേള രജിസ്‌ട്രേഷന്‍

പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ്.ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവലപ്പര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, അഡ്മിഷന്‍ കൗണ്‍സിലര്‍, മെക്കാനിക്കല്‍ ഫാക്കല്‍റ്റി, ഇലക്ട്രിക്കല്‍ ഫാക്കല്‍റ്റി, സിവില്‍ ഫാക്കല്‍റ്റി, സോഫ്റ്റ്വെയര്‍ ഫാക്കല്‍റ്റി എന്നീ ഒഴിവുകളാണുള്ളത്. എസ്എസ്എല്‍.സി.,…

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ പരീക്ഷയ്ക്കുള്ള ഉദ്യോ​ഗാർത്ഥികൾക്കായി യാത്രാ സൗകര്യം ഏർപ്പെടുത്തി കെഎസ്ആർടിസി

ഈ മാസം 10, 12 തീയതികളിൽ ന​ഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനിയറിംഗ് കോളേജിൽ വച്ച് നടക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊബേഷണറി ഓഫീസറുടെ തസ്തികയിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികളുടെ യാത്ര സൗകര്യവുമായി കെ.എസ്.ആർ.ടി.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് ന​ഗരൂരിലെ രാജധാനി എഞ്ചിനിയറിംഗ് കോളേജിലേയ്ക്ക് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക്…

കരച്ചിൽ കേട്ട് നോക്കിയപ്പോൾ കയ്യിൽ ചെറിയ മുറിപ്പാട്; വിഷജീവിയുടെ കടിയേറ്റ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കമ്പിളിച്ചുങ്കത്തെ വീട്ടിലാണു സംഭവം. രാവിലത്തെ ഭക്ഷണത്തിനു ശേഷം അമ്മയോടൊപ്പം കട്ടിലിൽ ഇരുന്നു ജനാലയിൽ പിടിച്ചു കളിക്കുകയായിരുന്നു ദേവനന്ദ. പെട്ടെന്നു കരച്ചിൽ കേട്ട് അമ്മ നോക്കിയപ്പോൾ കുട്ടിയുടെ കയ്യിൽ…

‘അന്ന് 50 രൂപയ്ക്ക് മിഠായി വാങ്ങി നൽകി ; വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി അര്‍ജുനുമായി തെളിവെടുപ്പ് നടത്തി

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കേസിലെ പ്രതി അര്‍ജുനുമായി തെളിവെടുപ്പ് നടത്തി. പ്രതി കുട്ടിക്ക് കൊടുക്കാനായി മിഠായി വാങ്ങാറുള്ള, വണ്ടിപ്പെരിയാര്‍ ടൗണിലെ കടകളിലെത്തിയും പൊലീസ് തെളിവെടുത്തു. പ്രതി പലപ്പോഴും മിഠായി വാങ്ങാറുണ്ടെന്ന് കടയുടമകള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അര്‍ജുന്‍ ചോക്ലേറ്റ് വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി. സംഭവദിവസം പ്രതി 50 രൂപയ്ക്ക് മിഠായി…

ആശങ്ക വർധിപ്പിച്ച് സിക്ക വൈറസ്; സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ്ബാധ

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതോടെ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. 28-ാം തീയതി ഒരു ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ്…

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ഫെയ്‌സ്ബുക്ക് കാമുകന്‍ വ്യാജമെന്ന് അറിഞ്ഞ് രേഷ്മ ഞെട്ടി

കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ഫെയ്‌സ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്മ ഞെട്ടി. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നു. അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍…