Flash News
Archive

Tag: kerala

മൂന്നാറില്‍ 14 വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍

മൂന്നാറില്‍ 14 വയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു. രണ്ട് വര്‍ഷമായി കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ച്‌ വരുന്നതായി പൊലീസ് പറഞ്ഞു . കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് പരാതി നല്‍കി. സി ഡബ്യു സി നിര്‍ദേശ പ്രകാരം പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുമ്ബ് മരണപ്പെട്ടിരുന്നു.

അട്ടപ്പാടി ഊരുകളില്‍ ഇന്റെര്‍നെറ്റ്; ആദ്യഘട്ടത്തിന് തുടക്കമായി

അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചുള്ള (എഫ്.ടി.ടി.എച്ച്) അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമാണ് ഊരുകളില്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ കല്‍ക്കണ്ടി മുതല്‍ ചിണ്ടക്കി വരെയുള്ള ചിണ്ടക്കി, ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട്, വീരന്നൂര്‍, കക്കുപടി താഴെ എന്നീ…

ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ 25 ന്

ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷ ജൂലൈ 25 ന് കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ അഞ്ചിന് പ്രവേശന കാര്‍ഡുമായി എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഓൺലൈൻ ​ഗെയിമുകൾ മരണക്കളിയായി മാറിയേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകൾ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും…

സ്ത്രീധനത്തിനെതിരേയും ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരേയും പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍

നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നേരെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കമ്മിഷന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1961-ലെ സ്ത്രീധന നിരോധന ആക്റ്റ് വകുപ്പ് 2 വിശദീകരണം 1-ല്‍ വിവാഹ സമയത്ത് വിവാഹത്തിലെ ഇരു കക്ഷികളില്‍ ഒരാള്‍ക്ക്…

രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

സിനിമാ പ്രവര്‍ത്തകയും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് രാജ്യദ്രോഹ കേസില്‍ പെടുകയും ചെയ്ത ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. ലക്ഷദ്വീപിലെ കവരത്തി പോലീസ് കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഐഷ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റില്‍ കവരത്തി പൊലീസ് എത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യാന്‍ പോലീസ്…

കൊച്ചി വാട്ടര്‍ മെട്രോ; യാത്രാ നിരക്ക് നിശ്ചയിച്ചു

കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയുടെ യാത്രാ നിരക്ക് നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്. കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍ വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്സേഷന്‍…

കെഎസ്ആർടിസി കേരള- ബം​ഗളുരു സർവ്വീസുകൾ ഞാറാഴ്ച വൈകുന്നേരം മുതൽ

കേരളത്തിൽ നിന്നും ബം​ഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച( ജൂലൈ 12) മുതലും…

ശക്തമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരം ജില്ലയിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115 മില്ലി മീറ്റർ വരെ അളവിൽ ശക്തമായ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ…

സംസ്ഥാന പൊലീസ് മേധാവിക്ക് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനെ തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. മെഡിക്കല്‍ കോളേജ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ കേഡറ്റുകളാണ് ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുത്തത്. സിറ്റി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വിഭാഗത്തിന്‍റേയും എസ്.പി.സി ഡയറക്ടറേറ്റിന്‍റേയും ഉപഹാരങ്ങളും സംസ്ഥാന പൊലീസ് മേധാവിക്ക് സമ്മാനിച്ചു. പത്തൊന്‍പതാം ബാച്ച്…

കൊ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് ജനസംഖ്യാ അനുപാതത്തില്‍ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി…

ജീവനെടുക്കുന്ന മരണക്കളികൾ !! ഊണും ഉറക്കവും ഇല്ലാതെ ഗെയിം; ഫ്രീഫയര്‍’ മരണം തിരുവനന്തപുരത്തും

ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍‌ ഗെയിം കളിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു. മിടുക്കനായ വിദ്യാർഥിയായിരുന്നു അനുജിത്ത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി….

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ: മന്ത്രിസഭാ തീരുമാനം

ഓണക്കാലത്ത് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നൽകാനും റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. കൂടാതെ തിരുവനന്തപുരം മൃ​ഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനും സഹായം അനുവദിച്ചു. 20 ലക്ഷം രൂപയാണ് നൽകുക. പത്ത് ലക്ഷം വീടും സ്ഥലവും വാങ്ങുന്നതിനായും പത്ത് ലക്ഷം സ്ഥിര…

കൊല്ലത്ത് കരിയിലക്കുഴിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: രേഷ്‌മയെ ഇന്ന് ജയിലില്‍ ചോദ്യംചെയ്യും

കൊല്ലത്ത് പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞുമരിച്ച കേസില്‍ അമ്മ രേഷ്മയെ ഇന്ന് ജയിലില്‍ ചോദ്യംചെയ്യും. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22)യെ കൊവിഡ് നെഗറ്റീവായതോടെയാണ് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍ പറഞ്ഞു. നേരത്തെ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു….

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

കര്‍ഷക അവാര്‍ഡ്: ജൂലൈ 9 വരെ അപേക്ഷ സമര്‍പ്പിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2020 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം എന്നീ രംഗങ്ങളിലെ മികച്ച ഫാം ജേര്‍ണലിസ്റ്റിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡ്,…

തമ്പാനൂർ എസ് ഐ ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയെ എസ് ഐ ക്രൂരമായി മർദ്ദിച്ച് കളവായി കേസ് രജിസ്റ്റർ ചെയ്തെന്ന പരാതി ഡി വൈ എസ് പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തമ്പാനൂർ എസ്. ഐക്കെതിരെ അന്വേഷണം നടത്താനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്. എസ്….

നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും : മന്ത്രി പി. പ്രസാദ്

തെങ്ങിൻ തൈകൾ ഉൾപ്പെടെയുളള വിവിധ കാർഷിക വിളകളുടെ നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിവിധ കേന്ദ്രങ്ങളിൽ നിന്നും നടീൽ വസ്തുക്കൾ ശേഖരിയ്ക്കുന്ന കർഷകർക്ക് പലപ്പോഴും ഗുണ നിലവാരമില്ലാത്തവ ലഭിക്കുന്നത് വിളവിനെ സാരമായി ബാധിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു….

വി ചെല്‍സസിനി കോഴിക്കോട് സബ് കലക്ടറായി ചുമതലയേറ്റു

കന്യാകുമാരി സ്വദേശിനി വി ചെല്‍സസിനി കോഴിക്കോട് സബ് കലക്ടറായി ചുമതലയേറ്റു. ചെന്നൈയില്‍നിന്നു ബിഇ സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം 2017ല്‍ ഐആര്‍എസ് നേടി ഇന്‍കം ടാക്‌സ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് 2019ല്‍ ഐഎഎസ് കരസ്ഥമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പത്തനംതിട്ട അസി. കലക്ടര്‍ പദവി വഹിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.എം.ഒ(ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രസര്‍ക്കാരില്‍ തുക കെട്ടിവെച്ച് വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈ 10 നകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. വാക്‌സിന്‍ എത്തിയാലുടന്‍ വിതരണം ആരംഭിക്കാനാകും. ആശുപത്രികളിലെ സൗകര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് വാക്‌സിനേഷനുള്ള അനുമതി നല്‍കിയിട്ടുള്ളത്….

സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നു എന്നത് ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ അഗാധമായ ദുഖം. നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴ്ന്നവര്‍ക്കായി ജീവിതത്തിലുടനീളം പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നു എന്നത് ന്യായീകരിക്കാനാവില്ല. നീതിയുടെ അത്തരം ചതിക്കുഴികള്‍ക്ക്…

വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും – മുഖ്യമന്ത്രി

വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് അദ്ദേഹം നിർദേശം നൽകി. അക്കാര്യം ജില്ലാ കലക്ടർമാർ ഉറപ്പാക്കണമെന്ന് കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അനുബന്ധരോഗങ്ങൾ ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ…

എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി

എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം ഗ്രെയ്‌സ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഗ്രെയ്‌സ് മാര്‍ക്കിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളുടെ പക്ഷം കൂടി കേള്‍ക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ജേതാവുമായ ഫസീഹ് റഹ്മാന്‍ ആണ് പിതാവ് സിദ്ധീഖ്…

ഇ സഞ്ജീവനി; സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത് 2 ലക്ഷത്തിലധികം പേര്‍

കൊവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേരാണ് പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നത്. 2500 ഓളം…

മുരിങ്ങൂർ പീഡനകേസ്: വനിതാ കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് മയൂഖ ജോണി

മുരിങ്ങൂർ പീഡനകേസിൽ വനിതാ കമ്മീഷനെതിരെ വീണ്ടും കായിക താരം മയൂഖ ജോണി. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും എത്തിയില്ല. കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നത്. ഇന്ന് മൊഴി എടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടും വന്നില്ലെന്ന് മയൂഖ ജോണി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു. കേസിൽ പ്രതി…