Flash News
Archive

Tag: kerala

രാജവെമ്പാലയുടെ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയത് വലിയ പിഴവായി; ഹർഷാദിന്റെ മരണത്തിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

മൃഗശാ‍ലയിൽ രാജവെമ്പാ‍ലയുടെ കടിയേറ്റ് അനിമൽ കീപ്പർ ഹർഷാദ് മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്കു ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കഴിഞ്ഞ ദിവസമാണ് ഹർഷാദ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. രണ്ടു കൂടുകളാണു രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്….

ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് റോഡ് നവീകരിക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. റോഡ് നവീകരണ…

മരം മുറി : വനം,റവന്യൂ മന്ത്രിമാർക്കെതിരെ കേസെടുക്കണം എന്ന് പ്രതിപക്ഷനേതാവ്

വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിവാദ ഉത്തരവില്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു എന്നിവര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വനം മാഫിയക്ക് മരം മുറിക്കുന്നതിന് നല്‍കിയ ലൈസന്‍സ് ആണ് ഒക്ടോബര്‍…

കുരുക്ക് മുറുക്കുന്നു; മരംമുറി ഉത്തരവിന് നിര്‍ദേശിച്ചത് മുൻ റവന്യൂ മന്ത്രി തെളിവ് പുറത്ത്

മുട്ടിൽ മരംമുറിയില്‍ വിവാദ ഉത്തരവിറക്കാൻ നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി. 2020 ഒക്ടോബർ 5നാണ്…

കല്ലുവാതുക്കല്‍ കേസ്: ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും. അനന്തു എന്നപേരില്‍ രേഷ്മയോട് സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവരും കൂടിയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നതെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. കോടതിക്കു മുന്നിലെത്തിച്ച്‌ ഇയാളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നത്…

ഇന്ധന വില ഇന്നും കൂട്ടി; എറണാകുളത്തും പെട്രോളിന് നൂറു കടന്നു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എറണാകുളത്തും പെട്രോളിന് നൂറു രൂപ കടന്നിരിക്കുകയാണ്. എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറു കടന്നത്. നേര്യമംഗലത്ത് 100 രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100 രൂപ 5 പൈസയുമാണ് ഒരു ലീറ്റര്‍ പെട്രോളിന്…

കല്ലുവാതുക്കല്‍ കേസ്: ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും. അനന്തഎന്നപേരില്‍ രേഷ്മയോട് സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവരും കൂടിയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നതെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. കോടതിക്കു മുന്നിലെത്തിച്ച്‌ ഇയാളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നത് ആര്യയും…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ആലപ്പുഴയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വയും ബുധനും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 6, 7 തിയതികളിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ചിരിക്കുന്നത്. ഇവിടെ…

അടിന്തര അറ്റകുറ്റപണികള്‍; മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

അടിന്തര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടിയന്തരമായി ഉയര്‍ത്തും. നാളെ രാവിലെ ആറിനു ശേഷം അഞ്ചു ദിവസത്തേക്ക് ഏതു സമയത്തും ബാരേജിന്റെ ഷട്ടറുകള്‍ 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ബാരേജിലെ ജലനിരപ്പ് 29 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഉയര്‍ത്തുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 100 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം….

ഇടവേളക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി; ആദ്യദിനം ആറായിരത്തിലധികം യാത്രക്കാർ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാർ. കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോൺടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവിൽ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വൺ കാർഡ്, കൊച്ചി വൺ ആപ്പ് എന്നീ…

ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ശാദിന്റെ ഭാര്യ ആഇശ നിശില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദി(26)നായി തെരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളായ ഇര്‍ശാദ്, ഭാര്യ ആശ, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്…

വിദേശ വനിതകൾക്കുനേരെ ലൈം​ഗികാതിക്രമം; പ്രതി പിടിയിൽ

വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല ഇടവ സ്വദേശി മഹേഷ് ആണ് പിടിയിലായത്. വർക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാൻ ശ്രമിച്ചത്. ബ്രിട്ടൻ, ഫ്രാൻസ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകൾ വർക്കല പൊലീസിൽ പരാതി നൽകി ഇവർക്കൊപ്പം മുംബൈ സ്വദേശിയായ…

ട്രാൻസ്‌ജെന്റർ വ്യക്തികൾക്കായുള്ള വാക്സിനേഷൻ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ട്രാൻസ്ജെന്റർ വ്യക്തികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർവഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 137 ട്രാൻസ്ജെന്റർ വ്യക്തികളാണുള്ളത്. ഇവരിൽ 59 പേർ ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും…

‘സല്യൂട്ട് ഡോക്‌ടേഴ്‌സ്’; ഡോക്ടര്‍മാര്‍ക്ക് സമഗ്രമായ ബാങ്കിങ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിങ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ‘സല്യൂട്ട് ഡോക്‌ടേഴ്‌സ്’ എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായമുള്ള കസ്റ്റമൈസ്ഡും, മൂല്യാധിഷ്ഠിത സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും, ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ ഉടമയായ ഡോക്‌ടേഴ്‌സ് വരെ ഇതില്‍ ഉള്‍പ്പെടും. സേവനങ്ങള്‍ പലതും ഡിജിറ്റലും…

കുതിരാന്‍ ടണല്‍ : മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം നാളെ സന്ദര്‍ശിക്കും

കുതിരാനില്‍ ടണല്‍ പാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം നാളെ അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, അഡ്വ.കെ. രാജന്‍, ഡോ.ആര്‍. ബിന്ദു, പി.എ മുഹമ്മദ് റിയാസ്, കളക്ടര്‍ എസ്. ഷാനവാസ് എന്നിവരോടൊപ്പം വനം വകുപ്പ്, ദേശീയ പാത, പി.ഡബ്‌ള്യു.ഡി അധികൃതരും സംഘത്തിലുണ്ടാകും. ടണല്‍ നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈനായി…

വിസ്മയ കേസ്; കിരണിനു വേണ്ടി ഹാജരാവുന്നത് അഡ്വ.ബി എ ആളൂര്‍; പ്രതിക്കു വേണ്ടി നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും

സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ മരിച്ച വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണിനുവേണ്ടി ഹാജരാവുന്നത് അഡ്വ.ബി എ ആളൂര്‍. കേസില്‍ അറസ്റ്റിലായ കിരണിനുവേണ്ടി നാളെ ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വ.ബി എ ആളൂര്‍ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് ആണ് കേസ് ചാര്‍ജ്ജുചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനവും മര്‍ദ്ദനവും പലപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നുവെന്നും വിസ്മയെ മര്‍ദ്ദിച്ചതിന്റെ പാടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍…

സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ 8 വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടികൂടി

കൊലക്കേസ് പ്രതിയെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. പ്രതിയെ ചാരുംമൂട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചാരുംമൂട്ടിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന പത്തനാപുരം കണ്ടള്ളൂര്‍ നവിതാ മന്‍സിലില്‍ ഇര്‍ഷാദ് മുഹമ്മദ് (24) നെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പത്തനാപുരം പുന്നല തച്ചക്കോട് ശശിഭവനത്തില്‍ പ്രമോദ് (44)നെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീം കഴിഞ്ഞ ദിവസം…

പത്തനംതിട്ട ജില്ലയില്‍ കാറ്റഗറി ഡി യില്‍ നാല് പഞ്ചായത്തുകള്‍

കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആര്‍) അനുസരിച്ച്‌ ജൂലൈ ഒന്നുമുതല്‍(വ്യാഴം) പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നല്‍കിയിരിക്കുന്നത്. ടി.പി.ആര്‍ 6 ശതമാനത്തില്‍ താഴെയുള്ള(കാറ്റഗറി…

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരും

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി. ജൂണ്‍ 30നുള്ളില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ തിരിച്ചുനല്‍കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ഈ കാലയളവില്‍ തിരികെ നല്‍കുന്നവര്‍ക്കു പിഴയോ ശിക്ഷാ…

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി

കുതിരാന്‍ തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ എട്ടിന് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓഗസ്ത് 1 ന് ഒരു ടണല്‍ തുറക്കാന്‍ ആ യോഗത്തില്‍ തീരുമാനിച്ചു. തുടര്‍നടപടിയായി പ്രവൃത്തി വിലയിരുത്തുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി….

ബിഗ് ഡെമോ ഡേ 6.0′ യിലേക്ക് അപേക്ഷിക്കാം

സംരംഭങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ ആറാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് പതിനൊന്നിന് നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സംരംഭങ്ങളുടെ ധനകാര്യ, വില്‍പ്പന, മാനവവിഭവ മേഖലകളെ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യകള്‍ക്കുമാണ് മുന്‍തൂക്കം. ഇത്തരം മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവയുടെ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍,…

സംസ്ഥനത്ത് ഇന്ന് 13,658 പേര്‍ക്ക് കൊവിഡ്, 142 മരണം

സംസ്ഥനത്ത് ഇന്ന് 13,658 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ഗ്രൂപ്പ് കളിയും വ്യാപക അഴിമതിയും: തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തം; ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച നിരീക്ഷകർ

സംസ്ഥനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ബിജെപിക്ക് തിരിച്ചടിയായി പ്രധാനമന്ത്രി നിയോ​ഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെനന്നും കേരള ബിജെപിയിൽ അടിമുടി മാറ്റം വേണമെന്നുമാണ് നിരീക്ഷകരുടെ നിർദേശം. കോഴ വിവാദങ്ങളെ മുൻനിർത്തി ബിജെപി കേരള ഘടകത്തിൽ വ്യാപക അഴിമതിയും ​ഗ്രൂപ്പ് കളിയുമാണെന്നും നിരീക്ഷകർ ചൂണ്ടികാട്ടി. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്….

സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിനു ജൂലൈ 1 മുതല്‍ അപേക്ഷിക്കാം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (ടങഅങ)യില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം . കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്കൃതകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റില്‍കൂടി ഇതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏതൊരാള്‍ക്കും പൂര്‍ത്തിയാക്കാവുന്നതാണ്….

ഡെല്‍റ്റ പ്ലസ്; കോഴിക്കോട്ട് നാലുപേര്‍ക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്ടാണ് നാലുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. മുക്കം മണാശ്ശേരിയില്‍ മൂന്നുപേര്‍ക്കും തോട്ടത്തിന്‍കടവില്‍ ഒരാള്‍ക്കുമാണ് ഇന്ന് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി,…