Flash News
Archive

Tag: kerala

ഗുരുഗോപിനാഥ് നടനഗ്രാമത്തെ അന്താരാഷ്ട്ര സാംസ്കാരിക വിനിമയ കേന്ദ്രമാക്കും – സജി ചെറിയാൻ

വട്ടിയൂർക്കാവിൽ സാംസ്കാരിക വകുപ്പ് സ്ഥാപിച്ച ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം സമ്പൂർണ്ണ ഡിജിറ്റൈസേ ഷനോടുകൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷനിൽ ആർട്ട് അപ്രീസിയേഷനിലും മ്യൂസിയോളജിയിലും അക്കാദമിക് കോഴ്സുകൾ നൃത്തമ്യുസിയം കേന്ദ്ര മാക്കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചേർന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലെ…

ദുരിതകാലത്തു കൈത്തറി കരകൗശല ഉത്പന്നങ്ങൾ ഓണസമ്മാനമാക്കാം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കൊവിഡ് പ്രതിസന്ധിയിലൂടെ മാന്ദ്യം അനുഭവിക്കുന്ന പരമ്പരാഗതകലാമേഖലയ്ക്കും വിപണിക്കും പുത്തൻ ഉണർവ് നൽകാൻ ഉതകുന്നതാണ് കോവളം വെള്ളാർ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതി എന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൻ്റെ തനതായ കരകൗശല കൈത്തറി ഉൽപന്നങ്ങൾ വാങ്ങി പ്രിയപ്പെട്ടവർക്ക് ഓണത്തിനു സമ്മാനിക്കുന്നതിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ ആകും. ‘ഗിഫ്റ്റ്…

ദിവസവും അല്‍പ്പ സമയം കൃഷി ശീലമാക്കണം: മന്ത്രി പി. പ്രസാദ്

ദിവസവും അല്‍പ്പ സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നതു മലയാളി ശീലമാക്കണമെന്നു കൃഷി മന്ത്രി പി. പ്രസാദ്. വീട്ടിലായാലും ഓഫിസിലായാലും മണ്ണും കൃഷിയും ജീവിതചര്യയുടെ ഭാഗമാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ആരംഭിച്ച പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷ രഹിത ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഇത് ഉറപ്പാക്കുന്നതിനാണു പച്ചക്കറി…

സിമന്റ് വില 5 രൂപ കുറയ്ക്കാനൊരുങ്ങി മലബാർ സിമന്റ്സ്; പുതിയ വില ജൂലൈ 1 മുതൽ

ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് 5 രൂപ കുറക്കും. ജൂലൈ 1 മുതൽ പുതിയ വില നിലവിൽ വരും. പൊതു മേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. സിമന്റ് വിപണിയിൽ…

നാല് വര്‍ഷത്തിനിടയില്‍ 1738 ബോധവത്കരണ പരിപാടികളുമായി കേരള വനിതാ കമ്മിഷന്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിവിധ പദ്ധതികളിലായി 1738 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കേരള വനിതാ കമ്മിഷന്‍. സ്ത്രീകളുമായി ബന്ധപ്പെട്ട വൈവിധ്യമായ പ്രശ്‌നങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കേരള വനിതാ കമ്മിഷന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. ഓരോ വര്‍ഷവും പതിനായിരത്തിലേറെപേര്‍ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകുന്നുണ്ട്. സെമിനാറുകള്‍, ജാഗ്രതാ സമിതി പരിശീലനം, വിവാഹ പൂര്‍വ…

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആമ്പുലൻസ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആമ്പുലൻസ് സuകര്യം അനുവദിച്ചിട്ടില്ലാത്ത ആരോഗ്യ കേന്ദ്രങ്ങളിൽ എത്രയും വേഗം ആമ്പുലൻസ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ഇതിനായി സർക്കാർ ഫണ്ടോ, എം.പി./ എം. എൽ എ ഫണ്ടോ ലഭ്യമാക്കണം. ഇല്ലെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം തേടണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ആമ്പുലൻസിന്റെ സേവനം രോഗികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പു സെക്രട്ടറി ത്വരിതപ്പെടുത്തണമെന്നും…

ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷയും ഫലവും തടയരുത്; ബാലാവകാശ കമ്മീഷൻ

അദ്ധ്യയന വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുന്നതും പരീക്ഷാഫലം തടഞ്ഞു വയ്ക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവർത്തിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. കൊവിഡ് മഹാമാരിയെ തുടർന്ന് ഫീസ് ഒടുക്കാനാകാതെ എറണാകുളം ജില്ലയിലെ ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ തുടർപഠനം മുടങ്ങുകയും സർക്കാർ സ്‌കൂളിൽ ചേർക്കാൻ ശ്രമിച്ചപ്പോൾ ആധാർ നമ്പർ…

കെഎസ്ആർടിസിയിൽ ആദ്യമായി കൊമേഷ്യൽ വിഭാ​ഗം രൂപീകരിക്കുന്നു

കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യൽ വിഭാ​ഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് & കൊറിയർ, അഡ്വൈസ്മെന്റ്, ബസ് ടെർമിനൽ കം ഷോപ്പിം​ഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാ​ഗം ആരംഭിക്കുന്നത്. ഇതിനായുള്ള അഞ്ചു ദിവസത്തെ മാർക്കറ്റിങ് ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ തുടക്കമായി….

ഇന്ധനവില വര്‍ധനവിനെതിരേ സമരമല്ല നികുതിയിളവാണു വേണ്ടത്ഃ കെ. സുധാകരന്‍

ഇന്ധനവില വര്‍ധനവിനെതിരേ എല്‍ഡിഎഫ് പ്രക്ഷോഭമല്ല നടത്തേണ്ടത് പകരം നികുതിയിളവാണ് ജനങ്ങള്‍ക്കു നല്‍കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അതിനു തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരത്തെ ജനം പുച്ഛിച്ചു തള്ളും. ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു പിടിച്ചുവാങ്ങുന്നത് 22.71 രൂപയുടെ നികുതിയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 32.90…

ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവരാണെങ്കിലും ഭിന്നശേഷിക്കാരാണെങ്കിൽ സംവരണത്തിന് അർഹർ; സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവരാണെങ്കിലും ഭിന്നശേഷിക്കാരാണെങ്കിൽ സംവരണത്തിന് അര്‍ഹരാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഭിന്നശേഷിയുളളവര്‍ സംവരണ ആനുകൂല്യം എപ്പോൾ ആവശ്യപ്പെടുന്നോ അന്ന് മുതൽ നൽകണമെന്നും കോടതി വിധിച്ചു. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയ കോടതി സർക്കാർ സമർപ്പിച്ച ഹർജി തളളി. ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ഉറപ്പാക്കി 2016ൽ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു….

30 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്. വാക്‌സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍…

ഇത്രയും നാള്‍ അവള്‍ പൊട്ടനാക്കുകയായിരുന്നു..’; നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു

കൊല്ലത്ത് കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. തന്നെ രേഷ്മ പൊട്ടനാക്കിയെന്ന് വിഷ്ണു പ്രതികരിച്ചു. മകളെ സംരക്ഷിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ ചാറ്റിംങ് വിലക്കിയിട്ടും രഹസ്യമായി തുടര്‍ന്നു.എല്ലാം ക്ഷമിച്ചിട്ടും തന്നെ വഞ്ചിച്ചു.ഒരു അനന്തുവുമായാണ് രേഷ്മ ചാറ്റ് ചെയ്തതെന്നും വിഷ്ണു വെളിപ്പെടുത്തി. തനിക്ക് ഇനി രേഷ്മയെ…

ഡ്രൈവിങ്​ ലൈസൻസ്​ മുതൽ ബാങ്ക്​ അക്കൗണ്ട്​ വരെ…; ജൂലൈ ഒന്ന്​ മുതൽ സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ

ജൂലൈ ഒന്ന്​ മുതൽ ഡ്രൈവിങ്​ ലൈസൻസ്​, ബിസിനസ്​, നികുതി എന്നിവയുമായി ബന്ധപ്പെട്ട്​ ചില സുപ്രധാന മാറ്റങ്ങൾ നടപ്പിൽ വരാൻ പോകുകയാണ്​. അടിസ്​ഥാന ബാങ്ക്​ നിക്ഷേപങ്ങൾക്കുള്ള സർവീസ്​ ചാർജ്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ മാറ്റാൻ പോകുന്നതാണ്​ അതിൽ ഒന്ന്​. എൽ.പി.ജി സിലിണ്ടർ വിലയിലും മാറ്റം വരാൻ പോകുകയാണ്​. ജൂലൈ ഒന്ന്​ മുതൽ എന്തെല്ലാം മാറ്റങ്ങളാണ്​ നടപ്പിൽ…

ഐ എസ് ആർ ഒ ചാരക്കേസ്; നമ്പി നാരായണൻ നാളെ മൊഴി നൽകും

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പിനാരായണൻ നാളെ മൊഴി നൽകും. ഡൽഹിയിൽ നിന്നുള്ള സി ബി ഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുക. നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദേശം നൽകുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സി ബി ഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ്…

ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവം; കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയെന്ന് പൊലീസ്

തിരുവനന്തപുരം ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്ടത്. കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്പത്ത് പൊലീസിന് വിവരം നൽകിയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വഞ്ചിയൂർ പൊലീസ്…

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ടിപിആര്‍ 15ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്തിന് മുകളില്‍ തന്നെയാണ് സംസ്ഥാനത്തെ…

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കൊവിഡ്, 62 മരണം

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

രണ്ടാം തരംഗത്തില്‍ കനിവ് 108 കനിവായത് 69,205 പേര്‍ക്ക്

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ 69,205 ആളുകള്‍ക്ക് സേവനം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കനിവ് 108 ആംബുലന്‍സുകള്‍. കൊവിഡ് രണ്ടാം തരംഗം നേരിടാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും കനിവ് 108…

മണ്ണുത്തിയിൽ നിലവാരമുള്ള വൈദ്യുതി വിതരണ സംവിധാനം സജ്ജമാക്കും : മന്ത്രി കെ രാജന്‍

തൃശൂര്‍ നഗരത്തിന്റെ ബഫര്‍ സോണായി മാറുന്ന മണ്ണുത്തിയില്‍ നിലവാരമുള്ള വൈദ്യുതി വിതരണ സംവിധാനം സജ്ജമാക്കുവെന്ന് മന്ത്രി കെ രാജന്‍. പ്രദേശത്ത് പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി വിതരണം നടത്താന്‍ ആരംഭിച്ച മണ്ണുത്തി 110 കെ.വി സബ്‌സ്റ്റേഷന്റെ ട്രയല്‍ റണ്‍ പരിശോധിക്കുകയായിരുന്നു മന്ത്രി. സബ്‌സ്‌റ്റേഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി പദ്ധതി…

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; ഏഴ് ജില്ലകളിൽ യെലോ അലര്‍ട്ട്, അതീവജാഗ്രത

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ കിട്ടും. ഇടിമിന്നലിനു സാധ്യതയുളളതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; കേരളം സുപ്രീംകോടതിയില്‍

കേന്ദ്ര നയങ്ങള്‍ക്കെതിരേ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി കേരളം . ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ‘ഡയസ് നോണ്‍’ ആയി പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു . സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു ….

യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം; ഇന്‍ കാര്‍ ഡൈനിംഗ് ‘ ജൂൺ 30 മുതൽ

കൊവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറൻ്റുകളിൽ ‘ഇൻ കാർ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുകയാണ്. ‘ഇൻ കാർ…

വിസ്മയയുടെ മരണം; കിരണിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും

ശാസ്താംകോട്ട നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞദിവസം അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. കസ്റ്റഡിയില്‍ വാങ്ങി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകള്‍ മൃതദേഹത്തിലില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴി. എന്നാല്‍…

കുഞ്ഞിന് ഉപേക്ഷിച്ച കേസ്; വ്യാജ ഐഡിയിൽ രേഷ്മയോട് ചാറ്റു ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ

കല്ലുവാതിലിൽ കുഞ്ഞിന് ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്മയുടെ ഫേയ്സ്ബുക്ക് സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനായി ഫെയ്സ്ബുക്കിന്റെ സേവനം ലഭിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം. സൈബർ സെല്ലുവഴിയാണ് ഫെയ്സ്ബുക്കിനെ സമീപിച്ചത്. അതിനിടെ ഇത്തിക്കരയാറിൽ ചാടി ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കളായ യുവതികളിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. ഇവരിൽ ഒരാൾ വ്യാജ ഐഡിയിലൂടെ…

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ 30 വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശക്തമായ…