Flash News
Archive

Tag: kerala

കൊല്ലത്ത് മധ്യവയസ്‌കന്‍റെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലത്ത് കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തുള്ള റബ്ബര്‍തോട്ടത്തില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതില്‍ ബാബു (57) ആണ് മരിച്ചത്. കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയൊരു ഷെഡ് നിര്‍മ്മിച്ചാണ് താമസിച്ചുവന്നത്. ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍…

കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ വാര്‍ഡ് തലത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ വാര്‍ഡ് തലത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇത്തരം കേസുകളില്‍പ്പെട്ടവരെ സംരക്ഷിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് എതിരെ ജനകീയ പ്രതിരോധമാണ് ഉയര്‍ന്ന് വരേണ്ടതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ…

തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർ

ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളം കുട്ടനാടൻ പാടശേഖരങ്ങളിൽ കയറുമെന്ന ആശങ്കിയിലാണ് കർഷകർ. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്നാണ് പേടി. സ്പിൽ വേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഇപ്പോൾ ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപം. തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ മിക്കവയും…

രാമനാട്ടുകര സ്വർണക്കവർച്ചാ; സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നു; കെ സുരേന്ദ്രൻ

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ അന്വേഷണം വഴി തെറ്റുകയാണ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഒരു സിപിഎം നേതാവിൻ്റെയാണ്. കാർ മാറ്റിയത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. പൊലീസ് കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും…

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്; സംസ്ഥാന വ്യാപക പ്രശ്നമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് സംസ്ഥാന ജില്ലയുടെ മാത്രം പ്രശ്നമായി കാണുന്നില്ലെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പ്രതിസന്ധി നിലവിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളാണ് ഒരു പരിധിവരെ ഇതിന് കാരണം. പൊതുമരാമത്ത് ഭൂമിയിലക്കം കയ്യേറ്റം തടയാൻ കർശന നടപടി ഉണ്ടാകും. പരസ്യക്കമ്പനിക്കാരുടെ കയ്യേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി…

ഹിന്ദു ബാങ്കുകള്‍ വരുന്നു ; നൂറോളം കമ്പനികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു

‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സംഘ്പരിവാര്‍ ഹിന്ദു ബാങ്കുകള്‍ ആരംഭിക്കുന്നു. മിനിസ്ട്രി ഓഫ് കോ-ഓപ്പറേറ്റീവ് അഫേഴ്സിനു കീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇതിനോടകം തന്നെ 100ഓളം കമ്പനികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ‘ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍’ എന്ന്…

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വതന്ത്ര ഒടിടി എത്തിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വതന്ത്ര ഒടടി പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളിലെ സിനിമ പ്രദര്‍ശനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര ഒടിടി എന്ന നൂതന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒടിടി ഓണത്തിനാണ് സേവനം ആരംഭിക്കുക. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍…

‘തോമ’ യിലൂടെ കൊറോണയെ മെരുക്കാം

കൊവി‍ഡ് കാലത്ത് ശ്രദ്ധേയമാവുകയാണ് വയനാട് ബിസിസി വിഭാഗത്തിന്റെ പുതിയ ക്യാമ്പയിൻ. കോറോണയെ വെല്ലാനായി പലവിധ പ്രചാരണ പരിപാടികളാണ് ആരോഗ്യമേഖലയിൽ നടന്നുവരുന്നത്. ആരോഗ്യജാഗ്രത ക്യാമ്പയിനുകളാണ് ഇവയിൽ പ്രധാനം. ബ്രേക്ക് ദ ചെയിൻ, തുപ്പല്ലേ തോറ്റുപോകും, ജീവന്റെ വിലയുള്ള ജാഗ്രത, ക്രഷ് ദ കർവ് തുടങ്ങിയ ടാഗ് ലൈനുകളോടുകൂടി സംസ്ഥാന തലത്തിൽ നടത്തുന്ന ക്യാമ്പയിനുകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തിരി…