Flash News
Archive

Tag: kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണ വിലയിൽ ഇന്നലത്തെ സ്വർണ്ണ വിലയെ അപേക്ഷിച്ച് പവ് 160 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4590 രൂപയാണ് വില. ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് കുറഞ്ഞു നിൽക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ്…

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം: രണ്ടാം അലോട്ട്​മെന്റിൽ പ്രവേശനം ഇന്ന്​ അവസാനിക്കും

സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന നടപടികൾ ന​വം​ബ​ർ 25 വ​രെ നീ​ട്ടി. നി​ല​വി​ൽ ര​ണ്ട്​ അ​ലോ​ട്ട്​​മെന്റ് പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വേ​ശ​ന​ന​ട​പ​ടി​യി​ൽ മൂ​ന്നാം അ​ലോ​ട്ട്​​മെൻറും ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്ക്​ മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്ങും ന​ട​ത്തും. നി​ല​വി​ൽ ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ത്ഥി​പ്ര​വേ​ശ​നം ഇന്ന് അ​വ​സാ​നി​ക്കും. ര​ണ്ട്​ അ​ലോ​ട്ട്​​മെൻറി​ന്​ ശേ​ഷ​വും ഒട്ടേറെ എ​ൻ​ജി​നീ​യ​റി​ങ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഐഐടി, എൻഐടികൾ ഉ​ൾ​പ്പെ​ടെയുള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ആദ്യ…

ഇടമലയാർ ഡാം നാളെ തുറക്കും

ഇടമലയർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും. രാവിലെ 6 മണി മുതലാണ് ഷട്ടർ പരമാവധി 80 സെന്റിമീറ്റർ വീതം ഉയർത്തുക. പെരിയാറിന്റെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്താൻ ആർഡിഒയുടെ നേതൃത്വത്തിൽ കോതമംഗലത് അടിയന്തര യോഗം…

സ്വർണവില ഇന്ന് വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 1767.90 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10…

നടൻ നെടുമുടി വേണു വിടവാങ്ങി

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ഓർമയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ…

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്; 12,655 പേർക്ക് രോ​ഗമുക്തി

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും പവന് 35000 കടന്നു. 35,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ…

അപേക്ഷ മാത്രം പോര; കൈവശാവകാശ സർട്ടിഫിക്കറ്റിന് ഇനി സത്യവാങ്മൂലവും നൽകണം

കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി അപേക്ഷയ്ക്കു പുറമേ അപേക്ഷകൻ സത്യവാങ്മൂലവും നൽകണം. റവന്യൂ വകുപ്പ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് അപേക്ഷകൻ സത്യവാങ്മൂലം നൽകേണ്ടതെന്നു സർക്കുലറിൽ പറയുന്നു. ഹൈക്കോടതി വിധി അനുസരിച്ചാണു നടപടി. ഇടുക്കിയിലെ ചില വില്ലേജുകളിൽ ഭൂ പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള…

കേരളത്തിൽ 82% പേരില്‍ കൊവിഡ് ആന്റിബോഡി സാന്നിധ്യം; സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

കേരളത്തില്‍ 82 % ആളുകള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍. 40 % കുട്ടികളില്‍ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന. 14 ജില്ലകളില്‍നിന്ന് 30,000 സാംപിളുകള്‍ ശേഖരിച്ചുനടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. അന്തിമ കണക്കുകളില്‍ മാറ്റം വരാം. കൊവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണു സര്‍വേ നടത്തിയത്….

മലയാളി വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏർപ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഉത്തരവ്

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ്. കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടീസ് നല്‍കി. ശരവണപ്പട്ടിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. കൊവിഡ്…

കേരളത്തിൽ ഇനി കാരവന്‍ ടൂറിസവും ആസ്വദിക്കാം; പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ച് കേരളം. ടൂറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. അറിയപ്പെടാത്ത ടുറിസം കേന്ദ്രങ്ങളിലാകും കാരവന്‍ ആദ്യ ഘട്ടത്തില്‍ സജ്ജമാക്കുകയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന എല്ലാ സൗകര്യവും വിനോദ സഞ്ചാരിക്ക് ഒരു വാഹനത്തില്‍ ലഭിക്കും. സ്വകാര്യ നിക്ഷേപകരുമായി ചേര്‍ന്നാണ്…

ഗ്രാമീണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കാര്‍ഷിക സമൂഹത്തിന് വരുമാനലഭ്യത ഉറപ്പാക്കാനായുള്ള കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് പദ്ധതിക്കും ഫാം ടൂറിസം പരിശീലനങ്ങള്‍ക്കും തുടക്കമായി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ടൂറിസം മേഖലയെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ ആസൂത്രണം…

പ്രയോഗങ്ങള്‍ ഒന്നും ഒരു തെറ്റായി തോന്നാത്തതാണ് ഭീകരമായ അവസ്ഥ; ലീഗിനെതിരേ ഹരിത

പ്രയോഗങ്ങൾ ഒന്നും തെറ്റായി തോന്നാത്ത ലീഗ് നേതൃത്വത്തിൽ നിന്ന് ഇതിലും വലുതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഹരിതയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയായിരുന്ന മിന ജലീൽ പറഞ്ഞു. നേതൃത്വത്തിനെതിരേ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് തന്നെയാണ് ഹരിത ഉയർന്നുവന്നതെന്നും. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ ഇനിയും ചോദിക്കുമെന്നും അതിന് ഭാരമാവുന്ന എല്ലാ സ്ഥാനവും വേണ്ടെന്ന് വെക്കുന്നുവെന്നും സന്ധിയില്ലാസമരം തുടരുമെന്നും മിന ജലീൽ ഫെയ്സ്ബുക്കിൽ…

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 26,155 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

എടാ, എടീ, നീ വിളികള്‍ ഇനി വേണ്ട; പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

എടാ, എടീ, നീ വിളികള്‍ വേണ്ടെന്ന് പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി അനില്‍ കാന്ത്‌ സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസുകാരുടെ പെരുമാറ്റരീതി സ്‌പെഷ്യല്‍ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും സര്‍ക്കുലറില്‍…

വെടിക്കെട്ടു തുടങ്ങാന്‍ പോവുന്നേയുള്ളൂ; ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീല്‍

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് കെടി ജലീല്‍. എആര്‍ നഗര്‍ സഹകരണ ബാങ്ക് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ജലീലിന്റെ പ്രഖ്യാപനം. വിവാദത്തിനിടെ ഇന്നു രാവിലെയാണ് ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചത്. മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്ന് ജലീല്‍ പറഞ്ഞു….

റവന്യൂ വകുപ്പ് ഡിജിറ്റലാകുന്നു; ഭൂ നികുതി ഇനി മൊബൈല്‍ ആപ്പിലൂടെ ; ഭൂമി തരംമാറ്റല്‍ അപേക്ഷയും ഓണ്‍ലൈനില്‍

ഭൂ നികുതി മൊബൈല്‍ ആപ്പിലൂടെ അടയ്ക്കുന്നത് അടക്കം റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. പുതിയ സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ, ഭൂ നികുതി അടയ്ക്കല്‍ മുതല്‍ ഭൂമി തരംമാറ്റലിനുള്ള അപേക്ഷാ സമര്‍പ്പണം വരെ ഓണ്‍ലൈനാകും. ഭൂനികുതി അടയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍…

കൊച്ചി മെട്രോയില്‍ അധ്യാപകര്‍ക്ക് ഇന്ന് സൗജന്യ യാത്ര

കൊച്ചി മെട്രോയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇന്ന് സൗജന്യ യാത്ര. അധ്യാപക ദിനവും ഇന്നത്തെ ലോക സാക്ഷരതാ ദിനവും പ്രമാണിച്ചാണ് സൗജന്യ യാത്ര ഒരുക്കുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരോടുള്ള ആദരവായാണ് ഇത്. സ്‌കൂള്‍ ഐഡി കാര്‍ഡുമായി എത്തിയാല്‍ അധ്യാപകര്‍ക്ക് മെട്രോ ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാം. രാവിലെ മുതല്‍ രാത്രി വരെയുള്ള യാത്രകള്‍ക്ക് ഇളവുണ്ടാകുമെന്ന് കെഎംആര്‍എല്‍…

നിപ; കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നൽകി കേന്ദ്രം

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും നിപയുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണം. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കുന്നു. ഒക്ടോബർ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിച്ചിട്ടുണ്ട്….

കേന്ദ്രസഹായം കുറയുന്നു; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാകുമെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്ര വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ലോക്ഡൗണ്‍ പ്രതിസന്ധിയിലെ വരുമാന നഷ്ടങ്ങള്‍ക്കിടയിലാണ് പുതിയ പ്രതിസന്ധി. വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സര്‍ക്കാര്‍ നേരിടുന്നത്. ട്രഷറി പൂട്ടാതെ…

സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യൂ ഇല്ല

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ നടപ്പാക്കിയിരുന്ന രാത്രി കർഫ്യൂ ഇനി ഇല്ല. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. രാത്രിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനൊപ്പം ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്….

ഗായകനായി ‌‌വേദി കീഴടക്കി തരൂര്‍; കൈയടിച്ച് സദസ്സ്

ഗായകനായി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ വേദിയില്‍. തരൂരിന്റെ ഹിന്ദി പാട്ടിന് കൈയടിച്ച് സദസും. ഐടി പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലാണ് ഗായകനായി തരൂര്‍ എത്തിയത്. ദൂരദര്‍ശന്റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക പരിപാടിക്കു ശേഷമായിരുന്നു തരൂരിന്റെ ‘അരങ്ങേറ്റം’. അംഗങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പാടാന്‍ ഒരുങ്ങിയതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. റിഹേഴ്‌സല്‍ ഒന്നുമില്ലാതെ പാടിയതാണെന്നും…

പണിക്കന്‍കുടി സിന്ധു കൊലപാതകം : പ്രതി ബിനോയി പിടിയില്‍

ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലപാതകക്കേസിലെ പ്രതി ബിനോയി അറസ്റ്റില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ബിനോയി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു. 20 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോയിയെ കണ്ടെത്താനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കിയിരുന്നു. മൂന്ന് ആഴ്ച മുന്‍പു കാണാതായ ഇടുക്കി പണിക്കന്‍കുടി വലിയപറമ്പില്‍…

നിപ ബാധ: വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് നിപ കൂടി റിപ്പോർട്ട് ചെയ്തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്നാട് സർക്കാർ. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി എസ് സമീരൻ വ്യക്തമാക്കി. അതിർത്തി കടക്കുന്ന വാഹനങ്ങളിൽ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും…

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി…