Flash News
Archive

Tag: kerala

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് പനി; സമ്പർക്കപ്പട്ടിക വിപുലപ്പെടാൻ സാധ്യത- ആരോ​ഗ്യ മന്ത്രി

ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് പനി. ആരോ​ഗ്യ മന്ത്രി വീണ ജോർജാണ് കുട്ടിയുടെ അമ്മയ്ക്ക് ചെറിയ പനിയുള്ളതായി സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കമുള്ള ഇവർ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷം…

തൃശ്ശൂരിൽ ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ ​കളിയിൽ നഷ്ടമായത് ലക്ഷങ്ങൾ

ഓൺലൈൻ ​ഗെയിമിന് അടിപ്പെട്ട ഒൻപതാം ക്ലാസുകാരൻ കളിച്ച് നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാല് ലക്ഷം രൂപ. പണം മുഴുവൻ നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്രം. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് നഷ്ടമായത്. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസ പോലും ഇല്ലെന്ന് മനസിലായത്….

‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിനുമായി വനിത, ശിശു വികസന വകുപ്പ്

സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച്‌ വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഈ അടുത്തിടെ പുറത്തിറക്കിയ പ്രചാരണം വലിയൊരു വിഭാഗം ഏറ്റെടുത്തു. പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍. ‘നല്ല പ്രായത്തില്‍ കെട്ടണം’ എന്ന പോസ്റ്റ് ആണ് വനിത, ശിശു വികസന വകുപ്പ് ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്…

യുപിഎസ് സി പരീക്ഷകൾ; കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണി മുതല്‍

നാളെ നടക്കുന്ന യുപിഎസ് സി പരീക്ഷകള്‍ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണിക്ക് ആരംഭിക്കും. നിലവില്‍ എട്ടുണിക്കായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത്. രാവിലെ 10 വരെ 15 മിനുട്ട് ഇടവേളയിലും 10 മുതല്‍ രാത്രി എട്ടുവരെ അരമണിക്കൂര്‍ ഇടവേളയിലും മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; പത്തു ജില്ലകളില്‍ കുത്തിവെയ്പ് മുടങ്ങും

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെ…

കേരള ഹൈക്കോടതിയില്‍ എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

കേരള ഹൈക്കോടതിയില്‍ എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. അഭിഭാഷകന്‍ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് ഉള്‍പ്പടെ എട്ടുപേരാണ് പട്ടികയിലുള്ളത്. ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകന്‍ ബസന്ത്…

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുമോ..? ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടരണമോയെന്ന് ഇന്ന് തീരുമാനമുണ്ടായേക്കും. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി. രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

കേരളത്തിൽ വരുന്ന തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും. ‍പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി…

ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ പഠനം നിഷേധിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ പഠനം നിഷേധിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം പഠനത്തിന് ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ലാസുകള്‍ നഷ്ടപ്പെടരുത്. സൗകര്യങ്ങള്‍ ഇല്ലെന്ന് കുട്ടികള്‍ക്ക് അറിയിക്കാന്‍ പ്രത്യേക വെബ് സൈറ്റ് ആലോചിക്കണം. ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ…

ചില സംസ്ഥാനങ്ങളിൽ മൂന്നാം തരം​ഗത്തിന്റെ സൂചനകൾ; കരുതിയിരിക്കണമെന്ന് ഐസിഎംആർ

ചില സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാകുന്നതിന്റെ ആദ്യ സൂചനയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പകർച്ചവ്യാധി വിഭാഗം മേധാവി ഡോക്ടർ സമീരൻ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗമെത്താൻ ഇനിയും രണ്ടോ മൂന്നോ മാസമെടുക്കുമെന്ന് കരുതിയിരിക്കരുത്. ചില സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ കണ്ടു തുടങ്ങി….

വിൻ വിൻ W- 631 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-631 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മത്സബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കി പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം , പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ,എറണാകുളം, തൃശൂർ,കാസർഗോഡ് ജില്ലകളിൽ ഇന്ന് യെൽലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 30 വരെ മൽസ്യ ബന്ധനത്തിന്…

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് മൂന്ന് വായ്‍പാ പദ്ധതിയുമായി നോര്‍ക്ക

മടങ്ങിവന്ന പ്രവാസികൾക്കായി മൂന്ന് വായ്‍പാ പദ്ധതികൾ നോർക്ക തുടങ്ങി. രണ്ട് ലക്ഷം രൂപ വരെ പലിശ രഹിതവായ്‍പാ പദ്ധതിയാണ് പ്രധാനം. 30 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചതെന്ന് പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളബാങ്ക് ഉൾപ്പടെ വിവിധബാങ്കുകളുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ വരെ വായ്‍പയാണ് രണ്ടാമത്തെ പദ്ധതി. ഇതിൽ ഒരു…

ആശുപത്രികളുടെ സുരക്ഷയ്ക്കായി വിമുക്തഭടൻമാരുടെ സേവനം ഉപയോഗപ്പെടുത്തണം-മുഖ്യമന്ത്രി

ആശുപത്രികളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങളില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ എ എസ് രചിച്ച ‘ക്രിയേറ്റിങ് വാല്യു ഇന്‍ ഹെല്‍ത്ത് കെയര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിരവധി ആളുകള്‍ വരുന്ന സ്ഥലമാണ് ആശുപത്രികള്‍. ഇവിടെ ശരിയായ…

മൊബൈലിൽ റേഞ്ചില്ല, പഠന ആവശ്യത്തിനായി കൂറ്റൻ മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്. മരത്തിന്റെ മുകളില്‍ നിന്ന് വീണ് കണ്ണൂര്‍ കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് പരീക്ഷ പാസായി പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ഥിയെ വിദഗ്ധ…

35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നെന്ന് പഠനം; ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍…

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച എല്ലാ ജില്ലകളിലും ശക്തമായ…

കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം: മന്ത്രി ജെ. ചിഞ്ചുറാണി

കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി….

പി.എസ്.സി; 41 തസ്തികകളില്‍ ഒഴിവ്; സെപ്റ്റംബര്‍ 8 വരെ അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക്: www.keralapsc.gov.in ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) * ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I കേരള തുറമുഖ വകുപ്പ് * ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍…

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ 2021 ലെ മികച്ച കര്‍ഷകര്‍ക്കുള്ള മാതൃകാ കര്‍ഷക അവാര്‍ഡ് ഇടുക്കി സ്വദേശി ഇ.എസ്. തോമസിന്. ഇടുക്കി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട കര്‍ഷകനാണ് ഇ.എസ്. തോമസ്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സാണ് മികച്ച…

കൊവിഡ്-19; നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊവിഡ്–19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് വൈകുന്നേരം 5.30ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത-പേള്‍, രണ്ടുകോടി വരെയുള്ള…

ക​ർ​ണാ​ട​ക​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത ക്വാറന്റീൻ

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ബ​ന്ധി​ത ക്വാറന്റീൻ ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാറന്റീൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ. ഇ​വ​രെ ഏ​ഴ് ദി​വ​സം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും വി​ദ​ഗ്ദ്ധ സ​മി​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ കൊ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​യി​ൽ പി​ടി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ ശ​രി​യാ​യ നി​ല​യി​ൽ…

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം; അട്ടിമറിയല്ലെന്ന് പ്രത്യേക സംഘത്തിന്റെ അന്തിമ റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്ട്. ഫാനിൻ്റെ മോട്ടോർ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കർട്ടനിലും തീ പടർന്നുവെന്നുമാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ അട്ടിമറി കണ്ടെത്താനായില്ല. എഡ‍ിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോർ‍ട്ട് നൽകിയത്. കൊച്ചിയിലും ബെംഗലൂരുവിലും ഫാനിൻ്റെ ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂർണമായും…

ബൈക്ക് കഴുകി നൽകാൻ വൈകി; വർക്ക്ഷോപ്പ് ഉടമയ്ക്ക് ക്രൂരമർദ്ദനം

കോഴിക്കോട് മുക്കത്ത് കാര്‍ വാഷിങ് സെന്റര്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം. ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ റുജീഷ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് സംഭവം. 90 ഗ്യാരേജ് എന്ന സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം റുജീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ വാഷിങ് സെന്റര്‍ ഉടമയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരുവോണ ദിവസം…

പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് പോപ്പുലർ ഫിനാൻസ് പ്രതികൾ

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ നീക്കങ്ങളുമായി പ്രതികൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ് അറിയിച്ചു. അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ,പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികൾ കമ്പനി കൈമാറാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്….