Flash News
Archive

Tag: kerala

കൊടൈക്കനാലില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കും 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

കൊടൈക്കനാലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി – കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവറടക്കം 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലുണ്ടായിരുന്ന മതിലിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈ വഴിയിലൂടെ…

ഷോളയൂര്‍ സിഐക്ക് അജ്ഞാതന്റെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

പാലക്കാട് ഷോളയൂര്‍ സിഐക്ക് അജ്ഞാതന്റെ വധഭീഷണി. ശനിയാഴ്ച രാവിലെയാണ് പേരു വെളിപ്പെടുത്താതെ കോഴിക്കോട് നിന്നു കത്തും മനുഷ്യ വിസര്‍ജ്യമടങ്ങിയ കവറും ഷോളയൂര്‍ സിഐ വിനോദ് കൃഷ്ണന് ലഭിച്ചത്. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്.മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം. നീതിപൂര്‍വമായ നടപടി…

ആരവങ്ങളിലാത്ത മറ്റൊരു തിരുവോണനാള്‍ കൂടി

ആരവങ്ങളില്ലാതെ വീണ്ടുമൊരു ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കൊവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളും ഇത്തവണയുമുണ്ടാകില്ല ആളുകളും സ്വന്തം വീടുകളിൽ തന്നെയാണ് ഓണം ആഘോഷിക്കുന്നത്​. ക​ഴി​വ​തും ആഘോഷം…

തിരുവോണ ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ…

കുര്‍ബാന ഏകീകരിക്കാനുള്ള നീക്കം; ചര്‍ച്ചകള്‍ തുടര്‍ന്ന് സീറോ മലബാർ സഭ സിനഡ്

സീറോ മലബാർ സഭയുടെ വിശുദ്ധ കുര്‍ബാന ആചരണ രീതികള്‍ ഏകീകരിക്കാനുള്ള ശ്രമം സൂനഹദോസില്‍ വീണ്ടും ചര്‍ച്ചയാവുന്നു. റാസ കുര്‍ബാന രീതി നടപ്പാക്കാനുള്ള രീതിക്കെതിരെ ഒരു വിഭാഗം പുരോഹിതര്‍ എത്തിയതോടെയാണ് ചര്‍ച്ച നീളുന്നത്. സീറോമലബാര്‍ സഭയിലെ കുര്‍ബാന ആചരണത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചും കുര്‍ബാനയിലെ ചില ഭാഗങ്ങള്‍…

ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ മാറ്റി

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിറക്കി. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശുപത്രിക്ക് എതിരെ പരാതി ഉയര്‍ന്നിരുന്നു. രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍…

സംസ്ഥാനത്ത് നാളെയും മറ്റന്നാളും റേഷന്‍ കടകള്‍ തുറക്കും

സ്‌പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കുന്നതിനായി 19, 20 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഇതുവരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഭക്ഷ്യപൊതുവിതരണ…

പുലികളി കലാകാരന്മാരെ അണിനിരത്തി ഓണക്കാല ഹ്രസ്വചിത്രവുമായി ഫേസ്‌ബുക്ക്

‘ഒരുമിച്ചു നിന്നാൽ കൂടുതൽ സാധ്യം’ എന്ന പ്രമാണത്തിൽ ഉറച്ചു നിന്നു കൊണ്ട് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് പകിട്ട് വർധിപ്പിക്കുയാണ് ഫേസ്‌ബുക്ക്. ഓണക്കാലത്തെ ഉത്സവപ്രതീതിക്കു മാറ്റു കൂട്ടാനായി ഈ വർഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വചിത്രം അവതരിപ്പിച്ചു കൊണ്ടാണ് ഫേസ്‌ബുക്ക് ആഘോഷങ്ങളുടെ ഭാഗഭാക്കാകുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങൾ മൂലം അകലം പാലിച്ചു നിൽക്കുന്ന സമൂഹത്തെ വിർച്വൽ തലത്തിൽ സംസ്കാരികമായി…

‌സ്റ്റാർട്ടപ്പുകൾക്ക് പണം നൽകാനൊരുങ്ങി എൽഐസിയും ഇപിഎഫ്ഒയും: വിപുലമായ നിക്ഷേപ പ്ലാറ്റ്ഫോം തയ്യാറാക്കി സർക്കാർ

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകൾക്ക് ധന സഹായം നൽകാൻ തയ്യാറായി പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) രംഗത്ത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപ ഫണ്ട് സംവിധാനം ലക്ഷ്യമിട്ടുളള ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ വിപുല പദ്ധതിയുടെ ഭാഗമാകാനാണ് എല്‍ഐസിയും ഇപിഎഫ്ഒയും താല്‍പര്യമറിയിച്ചുളളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി വരുന്ന…

പി.എസ്​.സിയുടെ എല്‍.ഡി.സി, എല്‍.ജി.എസ്​​ പരീക്ഷകള്‍ മാറ്റി

ഒക്​ടോബര്‍ മാസം നടത്താനിരുന്ന വിവിധ പി.എസ്​.സി പരീക്ഷകള്‍ സാ​ങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. ഒക്ടോബര്‍ മാസം 23ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയും, 30ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റിയതായി പിഎസ് സി അറിയിച്ചു. ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന…

വിവാഹനിശ്ചയ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് യുവതിയുടെ പരാതിയെതുടർന്ന് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 25 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം. യുവതി വനിതാ ഹെല്പ്പലൈനില്‍ നല്‍കിയ പരാതിയിലാണ് കേസ്. സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന്…

100% പേർക്കും വാക്സിൻ നൽകി മാറാടി, കീരമ്പാറ പഞ്ചായത്തുകൾ

100% പേർക്കും വാക്സിൻ നൽകിയ പട്ടികയിൽ ഇനി എറണാകുളം ജില്ലയിലെ മാറാടി, കീരമ്പാറ പഞ്ചായത്തുകളും. ഇവിടെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകി. ഏറ്റുവും കൂടുതൽ വാക്സിൻ നൽകിയ കേരളത്തിലെ ജില്ലകളുടെ പട്ടികയിൽ എറണാകുളം ആണ് ഒന്നാം സ്ഥാനത്ത്. 30 ലക്ഷം വാക്സിനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു, 18 വയസിനു മുകളിലുള്ള എല്ലാവർക്കും…

സുരക്ഷാ ജീവനക്കാരനു മർദനം; സന്ദീപ് വാചസ്പതിക്കെതിരെ കേസ്

വാക്സിനേഷൻ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പതി മർദിച്ചെന്നു പരാതി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് കേന്ദ്രത്തിലാണ് സംഭവം. ഭാര്യയും കുട്ടിയുമൊത്ത് വാക്സീൻ എടുക്കാൻ എത്തിയപ്പോൾ കാർ കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. അതേ സമയം സെക്യൂരിറ്റി ജീവനക്കാരൻ തന്നെ മർദിച്ചെന്നും അതിനു…

ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി) കോഴ്‌സുകൾക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം…

പുതിയ വനിതാ സംരംഭകത്വങ്ങൾക്ക് നാളെ തുടക്കം കുറിക്കും

വനിതാ സഹകരണ സംഘങ്ങളിൽ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങൾ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് കൊവിഡ് പ്രതിരോധ സാമഗ്രി നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. നൂറു ദിന കർമ്മ പരിപാടിയിൽ സഹകരണ വകുപ്പിൽ പ്രഖ്യാപിച്ച സുപ്രധാന നടപടിയായിരുന്നു വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വം. ഓരോ സഹകരണ സംഘങ്ങൾക്കും പുതിയ…

പ്ലസ് വൺ പ്രവേശനം; ഓ​ഗസ്റ്റ് 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം

2021-22 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക്…

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഓൺലൈനായി ഓണമാഘോഷിക്കും

കൊവിഡ് 19 കാരണം കൂടിച്ചേരലുകൾ അനിശ്ചിതമായി മാറ്റിവച്ചതോടെ, കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനികൾ (ജിടെക്) സംസ്ഥാനത്തുടനീളമുള്ള യുവതീ യുവാക്കളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഓണം ആഘോഷിക്കാൻ ഒരുമിപ്പിക്കും. മ്യു ഓണം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തുടനീളമുള്ള 154 എഞ്ചിനീയറിംഗ് കോളേജുകളില് നിന്നുള്ള അയ്യായിരതില്പരം വിദ്യാര്ത്ഥികൾ പങ്കെടുക്കും. എല്ലാ പരിപാടികളും കോവിഡ്…

സംസ്ഥാനത്ത് ഡിജിറ്റൽ‍ റി-സര്‍വ്വെ പദ്ധതി- മറ്റ് മന്ത്രി സഭാ യോ​ഗ തീരുമാനങ്ങൾ ഇങ്ങനെ

●സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റി-സര്‍വ്വെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റല്‍ റി-സര്‍വ്വേ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ,…

പ്രവാസി തണൽ പദ്ധതി : സഹായ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ വീതം ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. അർഹരായ അപേക്ഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായ ധനം നൽകും. അഞ്ച് കോടി…

വെര്‍ച്വല്‍ പൊതുയോഗങ്ങള്‍; സിപിഎം ബ്രാഞ്ച് സമ്മേളനം സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍

സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനങ്ങള്‍ നടത്തുകയെന്നും വിജയരാഘവന്‍ പറഞ്ഞു. വെര്‍ച്വല്‍ പൊതുയോഗങ്ങളായിരിക്കും പ്രാദേശിക സമ്മേളനങ്ങളില്‍ ഉണ്ടാവുക. മറ്റ് സമ്മേളനങ്ങളിലെ പൊതുപരിപാടികള്‍ കോവിഡ് സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു. ഓണത്തിന് പിന്നാലെ ജില്ലാ…

പി സതീദേവി വനിത കമ്മീഷന്‍ അധ്യക്ഷയാകും

സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായി. സംസ്ഥാനകമ്മറ്റി അന്തിമതീരുമാനമെടുക്കും. ജോസഫൈന്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന്‍ ഒഴിഞ്ഞ ശേഷം രണ്ട് മാസമായി വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത അവസ്ഥയാണ്. ചാനല്‍പരിപാക്കിടെ ഫോണ്‍ വിളിച്ച് സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന്റെ…

ഹരിതാ വിവാദം: മുസ്ലീം ലീഗ് പ്രാദേശിക നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

എംഎസ്എഫ് നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുളള ഹരിത നേതാക്കളുടെ പരാതിയും അതിനോട് അനുബന്ധിച്ച് ഉയർന്നു വന്ന വിവാദങ്ങളും നിലനിൽക്കെ, മുസ്ലീം ലീഗിൽ രാജി. പരാതി ഉന്നയിച്ച ഒരു ഹരിത പ്രവർത്തകയുടെ പിതാവ്, മുസ്ലീം ലീഗ് പ്രദേശിക നേതാവും മലപ്പുറം എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിയുമായ ബഷീർ കലമ്പനാണ് രാജിവച്ചത്. ഹരിത പ്രവർത്തകയായ മകളെക്കുറിച്ച് എം.എസ്.എഫ് നേതാവ്…

സംസ്ഥാനത്ത് നാളെമുതല്‍ ഓണ്‍ലൈന്‍ പണമടച്ച് മദ്യം വാങ്ങാം; ഔട്ട്‌ലറ്റുകളില്‍ പ്രത്യേക കൗണ്ടറുകള്‍

ഓണ്‍ലൈനായി പണമച്ച് മദ്യം വാങ്ങുന്ന സംവിധാനം നാളെമുതല്‍ നിലവില്‍ വരും. പരീക്ഷണാടിസ്ഥാനത്തിലാണ് നാളെമുതല്‍ നടപ്പാക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിന് ശേഷം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ വലിയ തിരക്കിന് എതിരെ ഹൈക്കോടതി ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. ബെവ്‌കോ…

കേരളം അതും കൈവരിച്ചു: ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച്…

കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ; കേന്ദ്ര ആരോ​ഗ്യ മന്ത്രി

കോവി‍‍ഡ് പ്രതിരോധത്തിന് കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു (ഇസിപിആർ) കീഴിൽ ഉൾപ്പെടുത്തി തുക അനുവ​ദിക്കും. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തേ അനുവദിച്ചതിനു പുറമെയാണിതെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലകൾക്കും അവരുടെ…