Flash News
Archive

Tag: kerala

ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കും- മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ തോതിൽ ശാക്തീകരിച്ച് വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിൽ ജന്തു ശാസ്ത്ര വിഭാഗം, മെൻസ് ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കാലത്തിനനുസരിച്ച് പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായമാണ്…

വിദ്യാർത്ഥികൾക്ക് വ്യാവസായിക അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്താൻ എഡ്ജ് വാഴ്സിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് ജെ.സി.ഇ.ടി

തൊഴിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻ്റ് ടെക്നോളജി ബംഗലരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ എഡ്ജ് വാഴ്സിറ്റി ലേണിങ് സിസ്റ്റംസുമായി കൈകോർക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതോട് കൂടി എഡ്ജ് വാഴ്സിറ്റിയുടെ അന്താരാഷ്ട്ര നിലവാരമുള്ള…

മറ്റ് പെന്‍ഷനില്ലാത്തവര്‍ക്ക് 1000 രൂപ കൈത്താങ്ങ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുമ്പായി വിതരണം നടത്തുന്നതിനുള്ള പ്രത്യേക നിര്‍ദേശം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നല്‍കി. സംസ്ഥാനത്ത് 14,78,236 കൂടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. ബിപില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ…

ദേശീയ പതാകയെ അപമാനിച്ചു; കെ സുരേന്ദ്രനെതിരെ കേസ്

സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പൊലീസ്​ കേസെടുത്തു. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. ദേശിയ പതാകയെ അവഹേളിച്ചുവെന്ന്​ പറഞ്ഞാണ്​ കേസെടുത്തിരിക്കുന്നത്​. കണ്ടാലറിയുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്​. ബി.ജെ.പി പ്രവർത്തകരുടെ ഭാരത് മാതാ കീ ജയ് വിളികൾക്കിടെ കെ. സുരേന്ദ്രൻ…

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെറുന്നിയൂർ പഞ്ചായത്തിലെ അഞ്ച്, 10, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 17-ാം വാർഡിൽ കടമ്പ്രവാരം കോളനി, ചാക്കുടി മേഖലകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ…

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാശംസ

നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. വിമോചനത്തിൻ്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക്…

മത്സ്യകച്ചവടം നടത്തവെ ആക്രമണത്തിനിരയായ അല്‍ഫോണ്‍സ്യയെ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വഴിയരികില്‍ കച്ചവടം നടത്തവെ ആക്രമണത്തിനിരയായ അല്‍ഫോണ്‍സ്യയെ മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി നേരില്‍ കണ്ടു. അല്‍ഫോണ്‍സ്യയോട് സംഭവത്തിന്റെ വിശദവിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. അല്‍ഫോണ്‍സ്യയെ ചികില്‍സിക്കുന്ന ഡോക്ടറുമായും മന്ത്രി സംസാരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് അല്‍ഫോണ്‍സ്യ ചികിത്സയില്‍ കഴിയുന്നത്. അല്‍ഫോണ്‍സ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി…

കൊവിഡിനൊപ്പം ജീവിക്കുക അതോടൊപ്പം ടൂറിസം വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാട്: മുഖ്യമന്ത്രി

കൊവിഡ് നമ്മോടൊപ്പം നിലനില്‍ക്കുന്നുവെന്ന് വരുമ്പോള്‍ കൊവിഡിനൊപ്പം ജീവിക്കുക അതോടൊപ്പം ടൂറിസം വളര്‍ത്തുക എന്ന നിലപാടാണ് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണ വാരാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്നതാണ് ഇക്കുറി ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന പ്രമേയം. നാടിനു പുറമേ…

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 19,104 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 4000 രൂപ ബോണസ് നല്‍കുക. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉല്‍സവബത്ത നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15000 രൂപ അനുവദിച്ചു. ഇത്…

പ്രഥമ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്ക്കാരം പ്രശാന്ത് ഭൂഷണ്

പിജി സംസ്‌കൃതി കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്ക്കാരം പ്രശാന്ത് ഭൂഷണ് ലഭിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങിയതാണ് പുരസ്ക്കാരം. ദേശീയ പൗരത്വം,ഭരണഘടനാവകാശങ്ങള്‍,മതനിരപേക്ഷത എന്നീ സമകാലിക വിഷയങ്ങളില്‍ സമഗ്ര സംഭാവനകളാണ് പ്രശാന്ത് ഭൂഷണെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ചെയര്‍മാനും പ്രൊഫസര്‍ കെ…

ഡ്രോണ്‍ ഫോറന്‍സിക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പൊലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഈ വെല്ലുവിളികള്‍ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാ പൊലീസ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റേയും ഗവേഷണ കേന്ദ്രത്തിന്‍റേയും ഉദ്ഘാടനം…

നിർമൽ NR 237 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 237 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NZ 327992 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NS 571873 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം….

ഓണത്തോട് അനുബന്ധിച്ച് സഹകരണ സംഘം ജീവനക്കാര്‍ക്ക് 8.33% ബോണസ്

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ആകെ വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചത്. പരമാവധി 7000 രൂപയായിരിക്കും ബോണസ്. സഹകരണ സംഘങ്ങളുടെ ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം…

സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവൃത്തി സമയം കൂട്ടി

സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടുന്നു. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെയാകും പുതുക്കിയ സമയം. ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് ബാധകമായിരിക്കും. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് ലോഡ് ഷെഡിങ്

സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. സാങ്കേതിക തടസം…

ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ : മന്ത്രി വി ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പരിഷ്കരണങ്ങൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ എന്ന് പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം 2021-22 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഠിതാക്കൾക്ക് ആഴത്തിലുള്ളതും എന്നാൽ താങ്ങാവുന്നതുമാകും കരിക്കുലം. അനാചാരങ്ങൾക്കെതിരെയുള്ളതും ശാസ്ത്രീയവുമാകും പാഠ്യപദ്ധതി. ഭിന്ന…

കേരള രാജ്യാന്തര ചലച്ചിത്ര മേള; ഡിസംബർ 10 മുതൽ 17 വരെ

26ാം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്. മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് എൻട്രികൾ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക…

വിഴിഞ്ഞത്ത് ചക്രവര്‍ത്തി മത്സ്യം ; അമ്പരന്ന് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞത് ചക്രവര്‍ത്തി മത്സ്യം എന്ന് പൊതുവേ അറിയപ്പെടുന്ന അപൂര്‍വ്വ അലങ്കാര മത്സ്യമായ നെപ്പോളിയന്‍ റാസ് വലയില്‍ കുരുങ്ങി. ഈ അപൂര്‍വ്വ മത്സ്യത്തെ ലഭിച്ചതിന്റെ അത്ഭുതത്തിലാണ് ഇപ്പോള്‍ വിഴിഞ്ഞത്തിലെ മത്സ്യത്തൊഴിലാളികള്‍.  കേരളത്തിലെ തീരപ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടാറുള്ള ഈ മത്സ്യം ലക്ഷദ്വീപ് ഭാഗത്തെ സ്ഥിരസാന്നിധ്യമാണ്. വിഴിഞ്ഞത്ത് ചാകരയ്ക്കിടെയാണ് 15 കിലോഗ്രാം ഭാരമുള്ള ചക്രവര്‍ത്തി മത്സ്യം തീരത്തില്‍ പ്രത്യക്ഷപ്പെട്ടത്….

മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായി സൗകര്യം ഒരുക്കണം; ബെവ്കോയോട് ഹൈക്കോടതി

ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ പൂർണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്കെല്ലാം…

വാക്‌സിന്‍ ഇനി സ്വന്തം വാര്‍ഡില്‍; മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം, പുതിയ മാര്‍ഗരേഖ

കൊവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്സിൻ വിതരണ മാർ​ഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യുന്നവരോട് ഇക്കാര്യം ആരോ​ഗ്യപ്രവർത്തകർ നിർദേശിക്കും. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ…

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. കസ്റ്റഡി മര്‍ദനങ്ങളും മറ്റു പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പൊലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നല്‍സ (നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി)…

ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന രജതജൂബിലി ഉദ്ഘാടന പരിപാടികളിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ. ജനപ്രതിനിധികളായവരെയും ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെയും കാർഷിക, പരമ്പരാഗത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾ, കലാകാരികൾ, സാഹിത്യകാരികൾ, അധ്യാപികമാർ, അംഗനവാടി, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യമേഖലയിലും ശുചീകരണ മേഖലയിലും പ്രവർത്തിക്കുന്ന…

ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രിക്ക് കെജിഎംഒഎയുടെ കത്ത്

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശങ്ങള്‍വച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ ക്യാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2012 ന് കീഴില്‍ ഉള്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍ക്ക് എതിരെ പ്രതികള്‍ നല്‍കുന്ന എതിര്‍…

ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ വച്ചു പൊറുപ്പിക്കില്ല: ഐ.എം.എ.

ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലായെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും ഒരു പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണ പരമ്പരയിലെ ഏറ്റവും അവസാനം സംഭവിച്ച വനിത ഡോക്ടര്‍ക്കെ തിരെയുള്ള ആക്രമണം അതി നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. കേരള മനസ്സാക്ഷിയെ…