Flash News
Archive

Tag: kerala

‌ പിഎസ് സി നിയമനനിഷേധം പിന്‍വാതില്‍ നിയമനത്തിന്ഃ ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തെ 493 പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലാംതീയതി അവസാനിക്കുമ്പോള്‍, സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ക്ക് നീതി നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നൽകി. പിന്‍വാതില്‍ നിയമനത്തിനും ബന്ധുനിയമനത്തിനും ഇത് വഴിയൊരുക്കും. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവര്‍ഷം വരെയോ 493…

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാക്കുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തെക്ക് – പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. കേരളത്തിന്റെ ലക്ഷദ്വീപിന്റെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കയത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, രണ്ട് സെന്റി മീറ്റര്‍. മിനികോയ്, കോന്നി, വൈത്തിരി, കുപ്പടി, മാനന്തവാടി, മാഹി, പടിഞ്ഞാറെത്തറ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ഓരോ സെന്റി മീറ്റര്‍ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും…

സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മാർജിനൽ സീറ്റ് വർധന ഏർപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതൽ 2020 വരെയുള്ള ഹയർ സെക്കൻഡറി ഒന്നാം വർഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം…

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷൻ വൈകുന്നു; റേഷൻ വ്യാപാരികൾ സമരത്തിേലേക്ക്

സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷൻ വൈകുന്നതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ സമരത്തിേലേക്ക്. ഓണത്തിന് സമരം വ്യാപാരികൾ നടത്തും. പട്ടിണി സമരമാണ് നടത്തുന്നതെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷ‌‌ൻ അറിയിച്ചു. പത്ത് മാസത്തെ കമ്മീഷൻ ആണ് റേഷൻ വ്യാപാ‌രികൾക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപയും. മുപ്പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം…

വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മലയാളി എന്‍ജിനീയര്‍ കര്‍ണാടകയില്‍ മുങ്ങി മരിച്ചു

വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ മലയാളി യുവാവ് മുങ്ങി മരിച്ചു. ബംഗളൂരു ഡോംലൂരിലെ അക്കൂര്‍ഡ് സോഫ്റ്റ് വേയേഴ്സ് ആന്‍ഡ് സിസ്റ്റംസിലെ സോഫ്ട് വെയര്‍ എന്‍ജിനീയറായ കോട്ടയം ദേവലോകം ചെന്നിട്ടായില്‍ വീട്ടില്‍ വിശാല്‍ വര്‍ഗീസ് ജോര്‍ജ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ മലവള്ളി ഗണലു വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു വിശാലും സുഹൃത്തുക്കളും….

രാജ്യത്തെ പ്രഥമ കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്രയിൽ ആരംഭിക്കും

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ ഓഗസ്റ്റ് 2 ന് ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് രാജ്യത്ത് കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റികൾക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ, പൊതുമേഖലാ ആശുപത്രിയിൽ ആരംഭിക്കുന്നത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗത്തിൽ ഒരുതവണ എങ്കിലും രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് ഈ…

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം വൈറസിന്റെ വകഭേദം; മുന്നറിയിപ്പ് നൽകി എയിംസ് മേധാവി

രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് ‘ആര്‍- വാല്യു’ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആര്‍- വാല്യൂ. രോഗബാധിതനായ ഒരാളില്‍ നിന്ന് എത്രപേര്‍ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗത്തെക്കുറിച്ചുള്ള…

കാസർ​ഗോഡ് നിന്നും മം​ഗലാപുരം ഭാ​ഗത്തേക്കുള്ള ബസുകൾ അതിർത്തിവരെ മാത്രം

കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് – മംഗലാപുരം, കാസർഗോഡ് – സുള്ള്യ, കാസർഗോഡ് – പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേ സമയം ബം​ഗുളുരുവിലേക്കുള്ള…

ഭവന വായ്പകള്‍ക്ക് ആഗസ്റ്റ് 31 വരെ 100% പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക. യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്,…

കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നത് തോല്‍വിക്ക് കാരണമായി; വിമര്‍ശനവുമായി കെ എം ഷാജിയും കെ എസ് ഹംസയും

മുസ്ലീംലീഗ് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് കെ എം ഷാജിയും കെ എസ് ഹംസയും. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് തോല്‍വിക്ക് കാരണമായെന്നാണ് പ്രധാന വിമര്‍ശം. ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിഎംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന…

ട്രോളിങ്ങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ കുതിച്ചുയർന്ന മീൻവില കുത്തനെ താഴുമെന്നാണ് പ്രതീക്ഷ. കൊവിഡ് കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തെ ഹാർബറുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഒറ്റ,ഇരട്ട അക്ക രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍…

സിനിമാ തിരക്കുകള്‍ക്കിടയിലും 1200ല്‍ 1200 മാര്‍ക്ക്; സ്വരാജിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി

അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെ എസിനേയും സിനിമാ തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍ മികച്ച നേട്ടം കൈവരിച്ച സ്വരാജ് ഗ്രാമികയേയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രചോദനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു കെ എസ്. അംഗപരിമിതിയെ മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍…

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനംവകുപ്പ്

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കർമ്മപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി വനംവകുപ്പ്. വനം-വന്യജീവി പരിപാലനരംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തകാലത്തായി മനുഷ്യ-വന്യജീവി സംഘർഷങ്ങളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപീകരണത്തിന് പൊതുജനങ്ങൾ, കർഷക സംഘടനകൾ, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകൾ, ശാസത്രജ്ഞർ,…

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു;16,865 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം; ഓ​ഗസ്റ്റ് 10 ന് മുമ്പ് അപേക്ഷ

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് (പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഉപഭാഷ- മലയാളം) ബാച്ച് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ത്ഥിയുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ്…

പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനമടക്കം 23 വാഹനങ്ങള്‍ ജപ്തിചെയ്യാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ.എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവെക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് നടപടി. കലക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്‍ക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം.ഐ ജോണ്‍സണ്‍ ഉത്തരവിട്ടിരിക്കുന്നത്. 1,14,16,092 രൂപയാണ്…

ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോർഡിനേറ്റ് സർവീസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാതൃവകുുഷിൽനിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് ഒന്ന്) എന്നിവ സഹിതമുള്ള അപേക്ഷ (എട്ട് പകർപ്പുകൾ) ഓഗസ്റ്റ് 13ന് വൈകുന്നേരം അഞ്ച് മണിക്കകം ബന്ധപെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന…

‘ഉയരെ’ പദ്ധതി; സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ‘ഉയരേ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ തുടർ പഠനത്തിന് യോഗ്യത നേടാത്ത 13 ശതമാനം വിദ്യാർത്ഥികൾക്കായാണ് പദ്ധതി. ആരോഗ്യ പരമായ പ്രശ്നങ്ങൾ, പാഠഭാഗങ്ങൾ വേണ്ടത്ര മനസ്സിലാകാതിരുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ ഒരു വിഷയം മുതൽ 5…

മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടക്കുന്നത് കേരളത്തില്‍ ആണെന്ന് ഗഗൻദീപ് കാങ്ങ്

കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫസർ ഗഗൻദീപ് കാങ് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും കേരളം എങ്ങനെ രക്ഷപ്പെടുമെന്ന കാര്യത്തിൽ ഉത്കണ്ഠ വേണ്ടതില്ലെന്നും, ബാക്കിയുള്ള സംസ്ഥാനങ്ങൾക്ക് കൂ‌ടി മാതൃകയാണ് കേരളമെന്നും ​ഗ​ഗൻദീപ് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ സീറോ സർവേ ഫലപ്രകാരം, ഏറ്റവും കുറവ് കൊവിഡ്…

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പാള്‍/ ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ തസ്തികയിലെ സ്ഥലം മാറ്റവും റഗുലര്‍ സ്ഥാനക്കയറ്റവും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യത്തെ രണ്ട് പേരെ സ്ഥലം മാറ്റിയും ബാക്കി 9 പേരെ റഗുലര്‍ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍…

സുപ്രീംകോടതി വിധി: വി.ശിവൻകുട്ടി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

സുപ്രീകോടതി വിധിയോടെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സംസ്ഥന സർക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീംകോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് നടത്തുന്നത് അം​ഗീകരിക്കാനാവില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്ത് മന്ത്രിയും…

നിയമസഭ കയ്യാങ്കളി കേസ്; ശിവൻകുട്ടി രാജിവെക്കണമന്ന് യുഡിഎഫ് കൺവീനർ

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും അതിനാൽ രാജിവെക്കേണ്ടതില്ലെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വാദം.ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ നിരപരാധികളാണെന്ന് സർക്കാർ അഭിഭാഷകന്റെ വാദം നിർദയം തള്ളിക്കളഞ്ഞുകൊണ്ടാണ് പരമോന്നത…

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച്‌​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും

ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച്‌​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും. ജ​ര്‍​മ​നി​യി​ലെ യൂ​റോ​പ്യ​ന്‍ സ​യ​ന്‍​സ് ഇ​വാ​ല്യു​വേ​ഷ​ന്‍ സെന്‍റ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ര്‍​വ​ക​ലാ​ശാ​ല പ​ദ​വി​യി​ലാ​ണ്​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യും ഇ​ടം​പി​ടി​ച്ച​ത്. ഗ​വേ​ഷ​ണ മി​ക​വ്, പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​രം, എ​ണ്ണം, അ​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും പ​ത്ത് അ​ധ്യാ​പ​ക​രാ​ണ് ലോ​ക​ത്തെ…

വിചാരണ നേരിടാന്‍ പോവുന്നയാള്‍ പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം; പ്രതികരണവുമായി വി ടി ബല്‍റാം

നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോകുന്നയാള്‍ ഇന്ന് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും…

കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കുളമാവ് അണക്കെട്ടില് മീന് പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളിൽ രണ്ടാമത്തെയാളുടെയും മൃതദ്ദേഹം കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിനു (36)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഓടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കല് കോളേജിലേക്ക് കൊണ്ടു പോയി. മീന്‍ പിടിക്കാന്‍ കുളമാവ് ഡാമില്‍ പോയ ബിനുവിനെയും സഹോദരന്‍ കെ…