Flash News
Archive

Tag: kerala

അനന്യയുടെ മരണം; മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്ന് റിപ്പോർട്ട്

ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മുറിവുകളല്ല മറിച്ച് അടുത്തിടെയുണ്ടായ മുറിവുകളാണെന്നാണു ഇതേക്കുറിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതെന്നു കളമശേരി പൊലീസ് പറഞ്ഞു. അനന്യയുടെ മരണം ആത്മഹത്യ തന്നെയാണോ എന്ന കാര്യം മാത്രമാണു കളമശേരി പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടം…

മലയാളികളുടെ ഡാന്‍സിങ്ങ് മുത്തശ്ശിക്കൊപ്പം അനു സിത്താരയുടെ നൃത്തം ; വീഡിയോ വൈറല്‍

ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് അനു സിത്താര. സ്വയസിദ്ധമായ അഭിനയശൈലിയും, മലയാളത്തനിമയും എല്ലാം താരത്തെ വേറിട്ടു നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും അനു സിത്താരയുടെ നൃത്തവീഡിയോകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അനു സിത്താരയുടെ പുതിയ നൃത്തവീഡിയോ ചലച്ചിത്ര ലോകത്ത് വൈറലായിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡാന്‍സിങ്ങ് മുത്തശ്ശിക്ക് ഒപ്പമാണ് താരം നൃത്തം ചെയ്യുന്നത്. പ്രശസ്ത ഡാന്‍സ്…

അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് ജില്ലയിലെ സ്കൂളുകൾ സജ്ജമെന്ന സ്കൂൾ തല പ്രഖ്യാപനം ജൂലൈ 31 ന് നടത്തുമെന്നും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഓഗസ്റ്റ് ഒന്നിന് പഞ്ചായത്ത് തലത്തിലും ഓഗസ്റ്റ് അഞ്ചിന് ജില്ലാ തലത്തിലും 15 ന് സംസ്ഥാനതല പ്രഖ്യാപനവും നടത്തും….

കേരള മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ വിശദമായ…

ജൂലൈ 30ലെ പി എസ് സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ജൂലൈ 30 ന് നടക്കുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) (164/2018, 310/2019) പരീക്ഷക്ക് തൃശൂര്‍ ഗവ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സെന്റര്‍ നമ്പര്‍ 1023 ) പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 104649 മുതല്‍ 104848 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി തൃശൂര്‍ വിവേകോദയം ഗേള്‍സ് ഹൈസ്‌കൂള്‍ എന്ന പരീക്ഷാകേന്ദ്രത്തിലും തൃശൂര്‍…

കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്ക് മാത്രമായി ഒരു പോര്‍ട്ടല്‍; ഐടി ജീവനക്കാരുടെ പദ്ധതി വന്‍വിജയം

കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ വന്‍ വിജയം. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം മേഖലിയില്‍ തൊഴിലെടുക്കുന്ന ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. ടൂറിസ്റ്റ് പാക്കേജ് ടാക്സി തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു. അനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങളും ചില ആവശ്യങ്ങളും തൊഴിലാളികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ടൂറിസം മേഖലയിലെ ടാക്സി…

മരം മുറി ഉത്തരവ്; പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹൈക്കോടതി

പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാർ ഉത്തരവ് എന്ന് കോടതി പറഞ്ഞു. മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. മരം മുറിക്കാൻ പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും കോടതി വിമര്‍ശിച്ചു. പതിനായിരം ക്യൂബിക്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നുമുതൽ ബാറുകളുടെ പ്രവൃത്തി സമയം കൂട്ടി

ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനത്തിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും ഇന്നുമുതൽ ബാറുകൾ പ്രവർത്തിക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്.

നിഷില്‍ ഗസ്റ്റ് ലക്ചറര്‍ഒഴിവ് ; അവസാന തീയതി ഓഗസ്റ്റ് 6

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിങ്ങിന്റെ (നിഷ്) പാരാമെഡിക്കല്‍ കോഴ്‌സുകളുടെ വിവിധ വിഭാഗങ്ങളിലെ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 6. വിശദവിവരങ്ങള്‍ക്ക് https://nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

കരുവന്നൂർ റെയ്ഡ് പൂർത്തിയായി; 29 അനധികൃത വായ്പാ രേഖകള്‍ കണ്ടെത്തി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. ബെനാമി രേഖകൾ ഉൾപ്പെടെ കണ്ടെത്തി. പ്രതികളുടെ മൊഴി പ്രകാരം കൂടുതൽ രേഖകൾ കണ്ടെടുത്തു. 29 അനധികൃത വായ്പ രേഖകളാണ് കണ്ടെത്തിയത്. 29 വായ്പകളിൽ നിന്നായി 14.5 കോടി രൂപ വകമാറ്റി. പ്രതികളെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് രജിസ്റ്റർ…

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാരിനെതിരെ കടുപ്പിച്ച് മുസ്ലീം സംഘടനകൾ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ, എപി സുന്നി വിഭാഗം ഒഴികെയുളള 13 സംഘടനകൾ ചേർന്ന് സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു. സംവരണത്തിലെ സർക്കാർ നിലപാടിനെതിരെ അടുത്ത മാസം മൂന്നിന് സെക്രട്ടേറിയേറ്റ് ധർണനടത്തുമെന്ന് സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു സ്കോളർഷിപ്പ് പ്രശ്നത്തിൽ സർക്കാർ…

അ​ലോപ്പതിക്കെതിരെ വ്യാജ പ്രചാരണം: ബാബാ രാംദേവിനെതിരായ ഹർജികളില്‍ നാളെ വാദം

അലോപ്പതി ചികിത്സയെക്കുറിച്ച്‌ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ബാബ രാംദേവിനെതിരെ ഡോക്ടര്‍മാരുടെ ഏഴ് സംഘടനകള്‍ നല്‍കിയ ഹർജികളില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് സി ഹരിശങ്കര്‍ അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുക. രാംദേവിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ജഡ്ജി വാദിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മരണങ്ങള്‍ക്ക് കാരണം അലോപ്പതി ഡോക്ടര്‍മാരാണെന്ന തരത്തില്‍ ബാബ…

വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ

സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യസത്തെ തുടർന്ന് വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ ഒരുങ്ങുന്നു. നടപടി എടുക്കാൻ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പുതിയ വായ്പാ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ലാപ്ടോപ്പ് വാങ്ങിയ ബിൽ ഹാജരാക്കിയാൽ 20,000 രൂപ വരെ വായ്പ അനുവദിക്കും. എന്നാൽ ചിട്ടി…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാല് പേർ‍ കസ്റ്റഡിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാലുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. തൃശ്ശർ അയ്യന്തോളിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പർമാർക്കറ്റിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു, ജിൽസ്, ബിജോയ് എന്നിവരാണ്…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം….

ട്രെയിനില്‍ യുവതിക്കുനേരെ പീഡനശ്രമം; പാലക്കാട് യുവാവ് പിടിയില്‍

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പൊലീസ് പിടികൂടി. ചെന്നൈ – മംഗലാപുരം ട്രെയിനിലാണ് യുവതിക്കു നേരെ പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. ഇന്നു രാവിലെയായിരുന്നു സുമിത്രന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും യാത്ര ചെയ്തിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെ…

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കും

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്താകെ 26,300 പേരാണ് പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ…

ഐ.എന്‍.എല്‍ യോഗം പ്രസിഡന്‍റ്​ ആസൂത്രിതമായി അട്ടിമറിച്ചെന്ന്​ ​​കാസിം ഇരിക്കൂര്‍

സെക്ര​ട്ടേറിയേറ്റ്​ മെമ്പര്‍മാര്‍​ക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്​ദുല്‍ വഹാബിന്‍റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത ശ്രമമാണ്​ കൊച്ചിയില്‍ കണ്ടതെന്ന് ഐ.എന്‍.എല്‍​ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. പാര്‍ട്ടിക്കുള്ളില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും വിഭാഗീയ പ്രവര്‍ത്തനം നടത്തുകയും ചെയ്​ത രണ്ട്​ പേര്‍ക്കെതിരെയുള്ള നടപടിയെ കുറിച്ചാലോചിക്കാനാണ്​ ഇന്ന്​ യോഗം ചേര്‍ന്നത്​. നടപടി ഉണ്ടാകുമെന്ന്​ ഉറപ്പായതോടെ അതിനെ…

ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച്‌ മുന്നോട്ടു വരണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൊവിഡ് മഹാമാരി കാലത്ത് തുടങ്ങിയ ഡിജിറ്റല്‍ പഠനരീതി കൂടുതല്‍ ഫലപ്രദമായി ഓണ്‍ലൈന്‍ ഇന്ററാക്ടീവ് രീതിയിലേക്ക് മാറുമ്ബോള്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച്‌ മുന്നോട്ടു വരണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പഴയ വിദ്യാഭ്യാസ രീതിയിലേക്ക് ഇനി പെട്ടെന്ന് തിരിച്ചു പോക്കുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണമെന്നും. കൊവിഡ് വെല്ലുവിളി…

എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ തട്ടിപ്പ്; പ്രതികളെ കൊച്ചിയിലെത്തിച്ചു

എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എഡിജിപി ഉള്‍പ്പെടെ നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിര്‍മിച്ച് സുഹൃത്തുക്കളോട് മെസെന്‍ജര്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ രീതി….

അക്ഷയ ഊർജ്ജസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം : ഡോ. ആർ ബിന്ദു

കേരളത്തിൽ അക്ഷയ ഊർജ്ജത്തിൻ്റെ ഉപയോഗ സാധ്യതകൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജയാൻ പദ്ധതിയ്ക്ക് അനുസരിച്ച് മുന്നോട്ട് കൊണ്ട് പോകണമെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അക്ഷയ ഊർജ്ജങ്ങളായ സൗരോർജ്ജം, കാറ്റ്, ജൈവോർജ്ജം തുടങ്ങിയ സാധ്യതകൾ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും ഊർജ്ജ സംരക്ഷണത്തോടൊപ്പം ഊർജ്ജസംഭരണവും…

ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണം; ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍

കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഹര്‍ജി നല്‍കി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇസ്രയേലിലെ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍…

ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരന്‍ അറസ്റ്റില്‍

ഒന്‍പത് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍കോളനി അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് പിടിയിലായത്. ഇയാള്‍ വളരെ നാളുകളായി ബാലികയെ തന്റെ നഗ്‌നത കാണിക്കുകയും കഴിഞ്ഞ മെയില്‍ തന്റെ വീട്ടിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.