Flash News
Archive

Tag: kerala

മാസ്‌ക് വയ്ക്കാതെ കൂട്ടം കൂടിനിന്നു; ചോദ്യം ചെയ്ത എസ്‌ഐയ്ക്ക് നേരെ ആക്രമണം

കുടപ്പനക്കുന്നില്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം. പേരൂര്‍ക്കട എസ്‌ഐ നന്ദകൃഷ്ണന് നേരെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. കുടപ്പനക്കുന്ന് ജങ്ഷനില്‍ വെച്ചാണ് സംഭവം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവാക്കൾക്കായി സഹകരണ സംഘങ്ങൾ രൂപീകരിക്കും – വി എൻ വാസവൻ

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി യുവാക്കൾക്ക് വേണ്ടി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. യുവാക്കളെ സഹകരണ സംഘ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് ഇത്തരത്തിലുള്ള പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ച് യുവ സംഘങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ പതിനാലെണ്ണത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായും…

പട്ടികവര്‍ഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാന്‍ ഗസറ്റഡ് കാറ്റഗറിയില്‍ രണ്ട് തസ്തികകള്‍ സംവരണം ചെയ്യും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നഗര ഗ്രാമാസൂത്രണ വകുപ്പില്‍ ഉയര്‍ന്ന തസ്തികകളില്‍ പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗണ്‍ പ്ലാനറുടെ രണ്ട് തസ്തികകള്‍ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാര്‍ഷിക അവലോകനത്തില്‍ ഗസറ്റഡ് കാറ്റഗറിയില്‍ പട്ടികവര്‍ഗ വിഭാഗത്തിന്…

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ…

കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ്…

കൊവിഡ്: വയനാട് ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗം തീരുമാനിച്ചു. രോഗവ്യാപനം കുറക്കുന്നതിനായി സമ്ബര്‍ക്ക പട്ടികകള്‍ തയ്യാറാക്കുന്ന പ്രക്രിയ ഊര്‍ജിതമാക്കാനും ഇതിനായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തിനാലു മണിക്കൂറിനകം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,…

രാജവെമ്പാല കടിച്ച്‌​ മരണം; അധികൃത വീഴ്​ചയെന്ന്​ ഹര്‍ഷാദിന്റെ പിതാവ്​

തി​രു​വ​ന​ന്ത​പു​രത്ത് രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ്​ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ര​നാ​യ ഹ​ര്‍ഷാ​ദ്​ മ​രി​ക്കാ​നി​ട​യാ​യ​ത്​ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ വീ​ഴ്​​ച മൂ​ല​മെ​ന്ന്​ പി​താ​വ്​ അ​ബ്​​ദു​ല്‍ സ​ലാം. മൃ​ഗ​ശാ​ല അ​ധി​കൃ​ത​രെ മാ​റ്റി​നി​ര്‍ത്തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​കന്റെ ജീ​വ​ന് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ 20 ല​ക്ഷം രൂ​പ ഹ​ര്‍ഷാ​ദിന്റെ ഭാ​ര്യ​ക്ക് കൊ​ടു​ക്കാം. നി​യ​മ​പ​ര​മാ​യി ത​ങ്ങ​ള്‍ക്കും ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക​ക്ക്​ അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും അ​ത് വേ​ണ്ടെ​ന്നു​വെ​ക്കു​ക​യാ​ണ്….

കരുവന്നൂര്‍ ബാങ്കിലെ തീവെട്ടിക്കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

കേരളത്തിന്റെ സഹകരണ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ള നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ആയിരം കോടിയുടെ കൊള്ളയാണെന്നും ഇതില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. 500 കോടി രൂപ നിക്ഷേപമുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ സഹകരണബാങ്കില്‍ 1000 കോടിയിലധികം രൂപയാണ് തിരിമറി നടത്തിയത്. ബാങ്കിന്റെ…

മഴ കനക്കുന്നു; ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കലക്ടര്‍

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുമെന്നതിനാല്‍ പൊതുജനങ്ങള്‍, മീന്‍പിടിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ആവശ്യമായ അപായ സൂചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന്…

എം.ആർ.സി.എം.പി.യു എഴുത്തുപരീക്ഷ മാറ്റിവച്ചു; പുതുക്കിയ പിന്നീട്

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ് II (എം.ആർ.എ.സി., ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24, 25 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷകളും കുടുംബശ്രീയുടെ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (അഗ്രികൾച്ചർ) തസ്തികയിലേക്ക് 24ന് നടത്താനിരുന്ന…

തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ . സ്വദേശി പൗരനാണ് സാല്‍മി പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മറ്റൊരു ഗള്‍ഫ് രാജ്യത്തുനിന്ന് കുവൈത്തിലേക്ക് ഇയാള്‍ മയക്കുമരുന്ന് കടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിലര്‍ ട്രക്കില്‍ തുണികള്‍ നിറച്ച കാര്‍ട്ടണിനുള്ളിലാണ് ഒരു കിലോഗ്രാം മയക്കുമരുന്നാണ് ഒളിപ്പിച്ച്‌ വെച്ചിരുന്നത് . ഇത്പരിശോധനയില്‍ കണ്ടെത്തിയതോടെ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്‍ത്…

പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് സെസ് ചുമത്തിയിരുന്നത്. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക് സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവുമാണ് സെസ്സ് ചുമത്തിയിരുന്നത്. ജൂലൈ 31 ന് ശേഷം വില്പനകള്‍ക്ക് പ്രളയ സെസ്…

കൊവിഡ്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ്ബലിതര്‍പ്പണം അനുവദിക്കില്ല

കൊവിഡ് 19 വ്യാപനം കാരണം ഈ വര്‍ഷം കര്‍ക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ളക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 ഒഴിവ്

നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18 ഒഴിവാണുള്ളത്. കരാര്‍ നിയമനമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് അവസരം. കണ്‍സള്‍ട്ടന്റ് (ഐ.ടി. സപ്പോര്‍ട്ട്)-30: തിരുവനന്തപുരത്ത് ഒരു ഒഴിവ് യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്‌ട്രോണിക്സ് കമ്യുണിക്കേഷന്‍ എന്‍ജിനീയറിങ്/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷന്‍ റിസര്‍ച്ച്‌/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ സ്പെഷ്യലൈസ് ചെയ്ത ഇലക്‌ട്രോണിക്സ് എന്നിവയിലേതെങ്കിലും ബന്ധപ്പെട്ട…

അക്ഷര മുത്തശ്ശി ഭാ​ഗീരഥി അമ്മ അന്തരിച്ചു

105-ാം വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ മുത്തശ്ശി ഭാ​ഗീരഥി അമ്മ അന്തരിച്ചു. 107 വയസ്സായിരുന്നു. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ് ഭഗീരഥിഅമ്മ. നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലേക്കുള്ള കൈവിടാതെ 275 മാർക്കിൽ 205 മാർക്കും നേടി മുത്തശ്ശി തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഒൻപതാം വയസ്സിൽ പഠനം നിർത്തിയതാണ് ഭാ​ഗീരഥി അമ്മ….

എം.ആർ.സി.എം.പി.യു എഴുത്തുപരീക്ഷ മാറ്റിവച്ചു; പുതുക്കിയ പിന്നീട്

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ് II (എം.ആർ.എ.സി., ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24, 25 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷകളും കുടുംബശ്രീയുടെ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (അഗ്രികൾച്ചർ) തസ്തികയിലേക്ക് 24ന് നടത്താനിരുന്ന…

കൊല്ലത്ത് മെഡിക്കൽ സ്‌റ്റോറിന് തീപിടിച്ചു

കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷനിൽ മെഡിക്കൽ സ്‌റ്റോറിന് തീപിടിച്ചു. കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന കാരുണ്യ മെഡിക്കൽസിനാണ് തീപിടിച്ചത്. രാവിലെ 3.15 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതുകണ്ട പ്രദേശവാസികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്.തീ നിയന്ത്രണ വിധേയമായതായി പോലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ സ്റ്റോറിൽ…

കൊവിഡ് ; തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ നോക്കാം

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ പൗഡിക്കോണം, ശ്രീകാര്യം ഡിവിഷനുകൾ വാർഡ് കണ്ടെയ്ൻമെന്റ് സോണായും പള്ളിത്തുറ വി.എസ്.എസ്.സി മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഹാര സാധനങ്ങൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം,…

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. 35,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200…

ശശീന്ദ്രൻ വിഷയം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം യോ​ഗം ചർച്ച ചെയ്യും. ശശീന്ദ്രനെതിരായ ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്നം ​ഗൗരവകരമാകുമോ എന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. വിഷയത്തിൽ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരരം​ഗത്തിറങ്ങിയിട്ടുണ്ട്. നിയമസഭയിൽ മന്ത്രി ശശീന്ദ്രനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്….

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബി ജെ പി നേതാക്കൾ കേസിൽ സാക്ഷികളാണ്. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് കുറ്റപത്രം. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്….

എറണാകുളം ജില്ലയിൽ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു

എറണാകുളം ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചി മേയർ അഡ്വ എം. അനിൽകുമാറും ജില്ലാ കളക്ടർ ജാഫർ മാലിക്കും ചേർന്ന്ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന 2500 പേർക്കാണ് വാക്സിൻ നൽകുന്നത്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിനൊപ്പം…

സ്ത്രീധന നിരോധന നിയമം നടപ്പിലാക്കാന്‍ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

‘സ്ത്രീധന നിരോധന നിയമം 1961’ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പീഡന നിരോധന ഓഫീസറെ സഹായിക്കണം. താല്‍പര്യമുള്ള സംഘടനകള്‍ നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ജൂലൈ 27 നകം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ…

കാസര്‍കോട്ട് മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് പിലിക്കോട് മടിവയലിലെ തളര്‍വാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാനകിക്ക് പുറമെ സഹോദരിയുടെ മകന്‍ അന്നൂര്‍ പടിഞ്ഞാറ് താമസിക്കുന്ന വി.രാജേഷ് , കണ്ടങ്കാളിയിലെ അനില്‍ എന്നിവരാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ്…