Flash News
Archive

Tag: Kunchacko Boban

പ്രകൃതിയെ അടുത്തറിഞ്ഞ് കുഞ്ചാക്കോ ബോബന്റെ ‘നേച്ചര്‍ ഡയറീസ്’

സിനിമയിലെ തിരക്കുകള്‍ക്കിടയിലും കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. കേരളത്തിലെ അടച്ചുപൂട്ടല്‍ കാലത്ത് വിരസതയകറ്റാന്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍ പറഞ്ഞ് ചലഞ്ചുമായി എത്തിയ നടന്‍ ഇപ്പോള്‍ പ്രകൃതിയെ അടുത്തറിയാന്‍ ഫേസ്ബുക്ക് പേജിലൂടെ ചില പാഠങ്ങള്‍ പങ്കുവെക്കുകയാണ്. ‘നേച്ചര്‍ ഡയറീസ്’ എന്ന തലക്കെട്ടിലൂടെ ഓരോ ദിവസവും പ്രകൃതിയോട് അടുത്തിണങ്ങുന്ന വീഡിയോകളും പ്രകൃതിയുടെ മനോഹാരിത വെളിപ്പെടുത്തുന്ന താരത്തിന്റെ ചിത്രങ്ങളും കാണാം. നേച്ചര്‍…

വീണ്ടും ഒരു ജയസൂര്യ – ചാക്കോച്ചന്‍ ചിത്രം ; മാജിക് ഫ്രെയിംസ് പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍

തിയേറ്ററുകളില്‍ ചിരിപ്പൂരത്തിന് തിരികൊളുത്തിയ ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ഹാസ്യചിത്രത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. വരാനിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പമുള്ള ചിത്രം കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ചലച്ചിത്ര വിശേഷം ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല….

നയന്‍താര – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘നിഴല്‍’ ; വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

കുഞ്ചാക്കോ ബോബനും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘നിഴല്‍’. പ്രേക്ഷകരെ ദുരൂഹതയുടെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ‘നിഴല്‍’ ജുലൈ 11ന് ഏഷ്യാനെറ്റിലൂടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി സിനിമ ആസ്വാദകരിലേക്ക് എത്തുകയാണ്. ‘നിഴലില്‍’ ഒരു ഡ്രാമ – ത്രില്ലറിനു വേണ്ട എല്ലാ ചേരുവകളും മികച്ച രസതന്ത്രത്തില്‍ അടങ്ങിയിരിക്കുന്നു. ‘നിഴല്‍’…

‘അനിയത്തിപ്രാവി’ലെ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ആ ഗാനം വൈറലാകുന്നു

അനിയത്തിപ്രാവ് എന്ന സിനിമ ജീവിതത്തില്‍ ഒരു തവണയെങ്കിലും കാണാത്ത പ്രേക്ഷകര്‍ ഒരുപക്ഷെ കുറവായിരിക്കും കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ആദ്യ ചിത്രം. ബാലതാരമായെത്തിയ ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. അങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ സിനിമയ്ക്ക്. ഫാസില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ‘അനിയത്തിപ്രാവി’ലെ ഗാനങ്ങളും ഏറെ സ്നേഹത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍…

കുഞ്ചാക്കോ ബോബനെ ജനകീയ കവിയാക്കി കൊച്ചുമിടുക്കന്‍ ; വീഡിയോ വൈറല്‍

‘അനിയത്തിപ്രാവി’ലെ സുധിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. എല്ലാ കാലഘട്ടത്തിലും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. അമ്മ കുട്ടിയോട് ജനറൽനോളജ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോ. ‘മലയാള ഭാഷയുടെ പിതാവ് ആര്?’,…

25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക്

90കളിലെ പ്രണയനായകരില്‍ ഒരാള്‍ ആയിരുന്നു അരവിന്ദ് സ്വാമി. ഇപ്പോഴിതാ 25 വർഷങ്ങൾക്കൂ ശേഷം മലയാളത്തിലേക്ക് അദ്ദേഹം തിരികെ എത്തിയിരിക്കുകയാണ്. അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയായ ‘ഒറ്റി’നെ പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നിലവിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അരവിന്ദ് സ്വാമിയുടെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. തമിഴകത്തെയും…