Flash News
Archive

Tag: Malayalam cinema

ഒരൊറ്റ സിനിമയിലൂടെ നായകനടന്മാര്‍ ആയത് അവര്‍ മാത്രമാണ് : ലാല്‍ ജോസ്

മലയാളത്തില്‍ ഒരൊറ്റ സിനിമയിലൂടെ ക്ലിക്കായ നായകനടന്മാര്‍ വിരളം ആണെന്ന് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നു. ഒരു സിനിമയിലൂടെ തന്നെ നായകപദവി നേടിയത് കുഞ്ചാക്കോ ബോബനും ജയറാമും മാത്രമാണ്. താന്‍ സിനിമയിലൂടെ പുതിയതായി നായികമാരെ മാത്രമാണ് അവതരിപ്പിക്കുന്നത് എന്ന ധാരണയിലും കഴമ്പില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. സംവിധായകന്‍ ലാല്‍ ജോസിന്റെ വാക്കുകളിലേക്ക് : “സിനിമയില്‍ നായികമാരെ മാത്രം കൊണ്ടുവന്ന…

മലയാള സിനിമയുടെ സുവർണകാലഘട്ടം : മണിരത്നം

മലയാള സിനിമയുടെ സുവർണകാലഘട്ടം ആണ് ഇത് എന്നും, പുതിയ മലയാള സിനിമകളില്‍ ഏറെയും ​മികച്ചതാണെന്നും സംവിധായകനായ മണിരത്നം പറഞ്ഞു. ഇനിയും മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിലെ മുൻനിര സംവിധായകനാണ് ​ഗുരു എന്നറിയപ്പെടുന്ന മണിരത്നം. അടുത്തിടെയാണ് ‘നായാട്ടെ’ന്ന ചിത്രം കണ്ടതെന്നും, സിനിമ ഒരുപാട് ഇഷ്ടമാെയന്നും അദ്ദേഹം പറഞ്ഞു. ‘ജോജി’ സിനിമയെ കുറിച്ച് പരാമർശിക്കാനും…

സണ്ണി ലിയോണിനൊപ്പം റെബേക്ക സന്തോഷ് : ഫോട്ടോ വൈറലാകുന്നു

കസ്തൂരിമാൻ എന്ന പ്രശസ്ത സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് റെബേക്ക സന്തോഷ്. അവതാരികയായും ശ്രദ്ധേയയായ താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം റെബേക്ക പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗ്ലാമർ താരം സണ്ണി ലിയോണുമോപ്പമുള്ള ഫോട്ടോ ആണ് റബേക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ‘നമ്മുടെ ഷീറോ,…

മലയാള സിനിമാലോകത്തിനായി ‘മാറ്റിനി’ പ്ലാറ്റ്ഫോം

മലയാളസിനിമയെ സ്നേഹിക്കുന്നവർക്കും സ്വപ്നം കാണുന്നവർക്കുമായി പുതിയൊരു ഒടിടി പ്ലാറ്റ്ഫോമുമായി എത്തുകയാണ് സിനിമാലോകം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷയും നിർമ്മാതാവ്​ ഷിനോയ്​ മാത്യുവും ചേർന്ന് നിർമ്മിച്ച ‘മാറ്റിനി’ ഈമാസം 27ന്​ ഉച്ചക്ക്​ 12 മണിക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ്​ സുകുമാരൻ ലോഞ്ച് ചെയ്യും. ‘സിനിമയെ ആവശ്യമുള്ളവർക്കും സിനിമയ്ക്ക് ആവശ്യമുള്ളവർക്കുമുള്ള ചെറിയ ഒരു പാലം ;…

സെപ്റ്റംബര്‍ 17 ന് ‘എല്ലാം ശരിയാകും’

ദുരന്തമാരിയായ കൊവിഡ് മൂലം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖല കരകയറി തുടങ്ങുന്നു. വിവിധ സിനിമകള്‍ തിയേറ്ററുകളില്‍ എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ആസിഫ് അലി നായകനായെത്തുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെപ്റ്റംബര്‍ 17നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിജു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ഈ മാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന…

ഇത് ബ്രേക്ക് ഡാന്‍സിനെ പ്രണയിച്ച കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥ

ബ്രേക്ക് ഡാന്‍സിനെ ഇഷ്ടപ്പെടുന്നവര്‍ കേരളത്തിലും ഏറെയുണ്ട്. അവരുടെ കഥ പറയുന്ന പുതിയ സിനിമ ഒരുങ്ങുന്നു. മൂണ്‍വാക്ക് എന്നാണ് ചിത്രത്തിന്റെ പേര്. ‘അതൊരു ഞെരിപ്പ് കാലം’ എന്ന ടാഗ് ലൈനും പേരിനൊപ്പം നല്‍കിയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് ‘മൂണ്‍വാക്ക്’. എ കെ വിനോദാണ് ‘മൂണ്‍വാക്ക്’ സംവിധാനം ചെയ്യുന്നത്. 134 പുതുമുഖ താരങ്ങള്‍…

സിനിമാട്ടോഗ്രഫി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ വിവിധ സിനിമ സംഘടനകള്‍ ഒരുങ്ങുന്നു

സിനിമ മേഖലയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രഫി നിയമത്തിനെതിരെ പ്രതികരണവുമായി ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ‘സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് അതോറിറ്റി നിര്‍ത്തലാക്കിയതിനു പിന്നാലെ പുതിയ നിയമഭേദഗതി വരുന്നത് വലിയ അപകടമാണെന്നാണ് വിലയിരുത്തുന്നത്. ഇത് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ഭയാനകമാംവിധം പരിമിതപ്പെടുത്തുന്നുണ്ട്.’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ നിയമം…