Flash News
Archive

Tag: Mammootty

‘ക്യാപ്റ്റനെ സന്ദർശിച്ചു‘, മമ്മൂട്ടിക്കൊപ്പമുള്ള ‘ഫാൻ മൊമന്റ്‘ പങ്കുവച്ച് ശോഭന

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ശോഭന. സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ‘ക്യാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്’, എന്ന അടിക്കുറിപ്പോട് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ താരം ചിത്രം പങ്കുവച്ചത്. മമ്മൂട്ടി-ശോഭന ആരാധകരെക്കൊണ്ട് നിറയുകയാണ് കമന്റ് ബോക്സ്. ഇഷ്ടതാരങ്ങളെ ഒന്നിച്ച് കണ്ട ആരാധകർ ഓർത്തെടുക്കുന്നത് ‘മഴയെത്തും മുൻപേ’ എന്ന സിനിമയും അതിലെ ‘എന്തിന്…

‘കൂട്ടുകാരനാ, പേര് മമ്മൂട്ടി’ ; താരരാജാവിന്റെ ട്രെന്‍ഡി ചിത്രവുമായി സംവിധായകന്‍ ജൂഡ്

താരരാജാക്കന്‍മാര്‍ പൂക്കളിട്ട ഷര്‍ട്ടുകളില്‍ ട്രെന്‍ഡിയായി മാറുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ടീഷര്‍ട്ടില്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രം വൈറലായതിനു പിന്നാലെ പൂക്കള്‍ നിറഞ്ഞ ഷര്‍ട്ടില്‍ ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍ ആഘോമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ വൈറല്‍ ചിത്രം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചതും തരംഗമായി…

ഉണ്ണി മുകുന്ദന്റെ ‘ഷഫീക്കിന്റെ സന്തോഷം’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പുറത്തുവിട്ട് മമ്മൂട്ടി

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മേജര്‍ രവി, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധി താരങ്ങള്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.  ‘ഗുലുമാല്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി…

മമ്മൂട്ടി എന്ന നടനെ പരിചയപ്പെട്ടതിനു ശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട് : ഹരീഷ് പേരടി

മഹാനടന്‍ മമ്മൂട്ടി ചലച്ചിത്ര ലോകത്ത് അവിസ്മരണീയമായ അഭിനയ സപര്യയുടെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ അഭിനേതാവില്‍ നിന്നും നടനിലേക്കും, നല്ല നടനിലേക്കും, മഹാനടന്‍ എന്ന മഹനീയ പദവിയിലേക്കും വളര്‍ന്ന ലോകത്തിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് നടന്‍ ഹരീഷ് പേരടി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. “അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ ഈ ആളില്‍…

ഒരാളെ അധിക്ഷേപിക്കുന്നതിനു മുന്‍പ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കണം : അനീഷ് ജി മേനോന്‍

21 വര്‍ഷമായി കാലിലെ ലിഗമെന്റ് പൊട്ടിയതിന്റെ വേദന സഹിച്ചുകൊണ്ടാണ് താന്‍ ജീവിക്കുന്നത് എന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മമ്മൂട്ടിക്ക് നൃത്ത – സംഘട്ടന രംഗങ്ങളുടെ പേരില്‍ നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളും ചര്‍ച്ചയായി. ഇപ്പോള്‍ നടന്‍ അനീഷ് ജി മേനോന്‍ മമ്മൂട്ടിയെ പലപ്പോഴായി അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. അനീഷ് ഒരാളെ കളിയാക്കുന്നതിനും, ആക്ഷേപിക്കുന്നതിനും മുന്‍പ്…

കല്യാണച്ചെക്കന്റെ ഉയരം കണ്ടമ്പരന്ന് മമ്മൂക്ക

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. കല്യാണച്ചടങ്ങിനെത്തിയ മമ്മൂക്കയുടെ രസകരമായ ചിത്രമാണ് മികച്ച അടിക്കുറിപ്പുകളുമായി ഷെയർ ചെയ്യപ്പെടുന്നത്. സിനി മീഡിയ പ്രൊമോഷൻസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കല്യാണച്ചെക്കന്റെ ഉയരം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂക്കയാണ് ചിത്രത്തിലുള്ളത്. വരന്‍ ഉൾപ്പെടെ എല്ലാവരും ക്യാമറയിലേക്ക് നോക്കി നിൽക്കുമ്പോൾ ചെക്കന്റെ ഉയരത്തിലേക്ക് നോക്കി നിൽക്കുകയാണ് മമ്മൂട്ടി….

പുസ്തകങ്ങളുടെ ഇടയില്‍ കണ്ണട ധരിച്ച് മമ്മൂട്ടി ; വൈറലായി മെഗാസ്റ്റാറിന്റെ ചിത്രം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിട്ടുള്ളത്. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട…

അന്ന് കലാഭവന്‍ മണി പൊട്ടിത്തെറിച്ചു ; കരിയറിലെ ഏറ്റവും മോശം ചിത്രത്തിന്റെ ഓര്‍മ്മയില്‍ ലാല്‍ ജോസ്

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2003ല്‍ റിലീസായ ‘പട്ടാളം’ എന്ന സിനിമ നായകവേഷത്തില്‍ മമ്മൂട്ടി എന്നതടക്കം നിരവധി വിജയചേരുവകള്‍ ഉണ്ടായിട്ടും പരാജയം ഏറ്റുവാങ്ങിയ ചിത്രം ആയിരുന്നു. ഇപ്പോള്‍ തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മോശം ചിത്രത്തിലെ ഇഷ്ടപ്പെടാത്ത ഒരു ഓര്‍മ്മ സംവിധായകന്‍ ലാല്‍ ജോസ് പങ്കുവെച്ചിരിക്കുകയാണ്. ‘പട്ടാളത്തി’ലെ കലാഭവന്‍ മണിയുടെ ഒരു രംഗം നന്നാകാതെ പോയപ്പോള്‍…

വീണ്ടും മമ്മൂക്കയുടെ ഗെറ്റപ്പ് തരംഗമാകുന്നു ; ഇത്തവണ മാസ്ക്ക് ധരിച്ചുള്ള ലുക്ക്

സിനിമകള്‍ മാത്രമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗെറ്റപ്പുകളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകാറുണ്ട്. താരങ്ങളും മമ്മൂട്ടിയുടെ ലുക്കുകളുടെ ആരാധകരാവാറുണ്ട്. പോയ വര്‍ഷം മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ഗെറ്റപ്പ് യുവതാരങ്ങള്‍ വരെ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. നടന്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമങ്ങള്‍…

സത്യനില്‍ നിന്നും അങ്ങനെ അനുഗ്രഹം നേടി ; ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി

നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള മഹാനടനാണ് മമ്മൂട്ടി. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വളരെ അപൂര്‍വ്വമായൊരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ ഒരു സ്‌ക്രീന്‍ ഗ്രാബ് ആണ് ഇത്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. കെ സേതുമാധവന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്….

വാപ്പച്ചിയുടെയും മകളുടെയും മനോഹര നിമിഷവുമായി ദുൽഖർ

മലയാളികൾക്ക് മെഗാസ്റ്റാർ മമ്മൂട്ടി ആണെങ്കിൽ സോഷ്യൽമീഡിയയിലെ വലിയ സ്റ്റാർ കൊച്ചു മകൾ മറിയം അമീറ സൽമാനാണ്. കുഞ്ഞിന്റെ ജന്മദിനവും മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹ വാർഷികവുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. കൂടാതെ കുടുംബത്തിന്റെ ചിത്രങ്ങളും ട്രെന്‍ഡിങ്ങ് ആയിരുന്നു. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ ദുൽഖർ പങ്കിട്ട ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഇതിലും മനോഹരമായ മറ്റേത് ചിത്രം പോസ്റ്റ് ചെയ്യാൻ…’…

‘അത്രയധികം സിനിമകൾ മമ്മൂക്ക കാണാറുണ്ട്, വിളിച്ചാൽ പടങ്ങളെക്കുറിച്ച് ഇങ്ങോട്ട് പറയും’ : സംവിധായകൻ ഷാഫി

മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങൾ മമ്മൂട്ടി ഷാഫി കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഷാഫി സംസാരിച്ചതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കാണുന്ന സിനിമകളെ കുറിച്ച് താൻ വിളിച്ചു സംസാരിക്കുന്നത് മമ്മൂക്കയോടാണെന്ന് ഷാഫി പറഞ്ഞു. ഷാഫിയുടെ വാക്കുകൾ ഇങ്ങനെ…

മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്നത് അക്കാര്യത്തിനാണ് : ശ്രദ്ധേയമായി രഞ്ജി പണിക്കരുടെ വാക്കുകൾ

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അദ്ദേഹവുമായി വഴക്കുണ്ടാകുന്ന ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ രഞ്ജി പണിക്കർ. തങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണെന്ന് ആണ് അദ്ദേഹം പറയുന്നത്. മിക്ക കഥാപാത്രങ്ങൾക്കും വേണ്ടി നീളൻ ഡയലോഗുകൾ എഴുതിക്കൊണ്ടു ചെല്ലുമ്പോൾ അതൊക്കെ കടിച്ചാൽ പൊട്ടാത്തതാണെന്നും, അവയ്ക്കൊക്കെ നീളം കൂടുതലാണെന്നും പറ‍ഞ്ഞ് മമ്മൂക്ക വഴക്കിടാറുണ്ടെന്ന് ആണ് രഞ്ജി പണിക്കർ പറയുന്നത്….

നിസ്സാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ നടനായും നിർമ്മാതാവായും മമ്മൂട്ടി

2019ൽ പുറത്തിറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ ‘ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് യുവ സംവിധായാകൻ നിസ്സാം ബഷീർ. ചിത്രത്തിലെ സ്ലീവാച്ചനെ പ്രേക്ഷകർ രണ്ടും കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ ചില വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടി…

‘നമ്മുടെ സാഹചര്യം കൂടി അദ്ദേഹം മനസ്സിലാക്കണമായിരുന്നു’ ; മമ്മൂട്ടിയെ കുറിച്ച് ബി.സി ജോഷി

സ്വന്തം നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള നടനാണ് മമ്മൂട്ടി. മമ്മൂട്ടി വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറാകാത്ത നടനാണെന്ന് നിര്‍മ്മാതാവ് ബി.സി ജോഷി പറഞ്ഞതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് ജോഷി അദ്ദേഹത്തിന്റെ മനോവേദന പങ്കുവെച്ചത്. ഷൂട്ടിങ്ങിനായി സെറ്റിട്ട് തയ്യാറായിരുന്ന സമയത്ത് സ്വന്തം ആവശ്യങ്ങളുടെ പേരില്‍ മമ്മൂട്ടി അഭിനയിക്കാന്‍…