Flash News
Archive

Tag: Manju Warrier

വിവാഹം ഉടമ്പടിയല്ല, രണ്ട് ആത്മാക്കള്‍ക്കിടയിലെ ബന്ധം ; ഹ്രസ്വചിത്രം പുറത്തിറക്കി മഞ്ജു വാര്യര്‍

വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയല്ല, മറിച്ച് രണ്ട് ആത്മാക്കള്‍ക്കിടയിലെ ബന്ധമാണ് എന്ന സന്ദേശം പങ്കുവെക്കുകയാണ് ‘വിവാഹ ഉടമ്പടി’ എന്ന ഹ്രസ്വചിത്രം. അഖോഷ് വൈഷ്ണവം സംവിധാനം ചെയ്ത ഹ്രസ്വചിത്രം നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കി. യുട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച മഞ്ജു വാര്യര്‍, തന്റെ കുച്ചിപ്പുടി ഗുരു ഗീത പദ്മകുമാര്‍ ചിത്രത്തില്‍…

‘മേരി ആവാസ് സുനോ’യുടെ ചിത്രീകരണം പൂർത്തിയായി

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘വെള്ളം’ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ആണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുകയാണ് എന്നാണ് വാർത്തകൾ വരുന്നത്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട്‌ ചെയ്തത്. ഒരു…

ഒരു റോപ്പിന്റെ മാത്രം സഹായത്താല്‍ അതിസാഹസിക രംഗങ്ങളുമായി മഞ്ജു വാര്യര്‍ ; ‘ചതുര്‍മുഖം’ മേക്കിങ്ങ് വീഡിയോ പുറത്ത്

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ചതുര്‍മുഖം’. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5-ലൂടെയും പ്രേക്ഷകരിലേക്കെത്തി. സണ്ണി വെയ്‌നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ. ഡ്യൂപ്പിന്റെ സഹായം ഇല്ലാതെയാണ് ചിത്രത്തിലെ പല സാഹസിക രംഗങ്ങളും മഞ്ജു…

‘ചതുർമുഖം’ തെലുങ്കിലേക്ക്

മഞ്ജുവാര്യർ, സണ്ണിവെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ചതുർമുഖം’. തിയേറ്ററിൽ റീലിസ് ചെയ്ത ചിത്രത്തിന്റെ ഒടിടി റീലിസ് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം ഇപ്പോൾ വിറ്റിരിക്കുന്നത്. 41 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിം​ഗ് അവകാശത്തിന്റെ മാത്രം നിരക്ക് നിര്‍ണ്ണയിച്ചിരിക്കുന്നത്….

മഞ്ജു വാര്യര്‍ ടെക്നോ ഹോറര്‍ ചിത്രം ‘ചതുര്‍മുഖം’ ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ 25ാമത് ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണ്. ‘ദി വെയ്ലിങ്’ എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ…

മഞ്ജു വാര്യരും റിമി ടോമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ് ; കുറിപ്പ് വൈറല്‍

വിവാഹജീവിതത്തിലെ പ്രശ്നങ്ങളുടെ ഫലമായി 2 ദിവസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 3 പേരാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്നും, ഇത്തരം വിഷയങ്ങൾ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും ഒക്കെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. പ്രതിസന്ധിയിലും ഉചിതമായ തീരുമാനങ്ങൾ എടുക്കാനാകണമെന്ന സന്ദേശമാണ് മഞ്ജു വാര്യരും റിമി ടോമിയും നൽകുന്നതെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ പറയുന്നത്. ഇതിനെ…

മഞ്ജു വാര്യര്‍ ഇങ്ങനെ പോയാല്‍ കുറെ പെണ്ണുങ്ങള്‍ വിഷമിക്കും ; ആരാധികയ്ക്ക് താരത്തിന്റെ തകര്‍പ്പന്‍ മറുപടി

മലയാളിയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പോസിറ്റിവിറ്റി ഏവര്‍ക്കും അറിവുള്ളതാണ്. താരത്തിന്റെ ഒരു ചിരിയിലുണ്ട് മനസ് നിറയ്ക്കുന്ന മാന്ത്രിക സ്പര്‍ശം. കഴിവുകള്‍ കൊണ്ടും പുത്തന്‍ ഗെറ്റപ്പ് കൊണ്ടും കാഴ്ചക്കാരെ അമ്പരിക്കുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമാവുകയാണ്. മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനുവേണ്ടി പോസ് ചെയ്ത ചിത്രം കഴിഞ്ഞ…

ഇത് ദ് പ്രീസ്റ്റിലെ മമ്മൂട്ടിയോ? വന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍ ; ചിത്രം വൈറല്‍

മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റിലെ പോസ്റ്ററുകളെ അനുസ്മരിപ്പിക്കും വിധമാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ദ് പ്രീസ്റ്റ്….

പിതൃദിനത്തില്‍ വൈറലായി മഞ്ജുവിന്റെ ഓര്‍മ്മകള്‍

പിതൃദിനത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് മഞ്ജു വാര്യരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ. മലയാളികളുടെ അഭിമാന താരമായ മഞ്ജു വാര്യർ അച്ഛനെക്കുറിച്ച് വാചാലയാവുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് കണ്ണൻ സാഗറാണ്. വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ : ‘അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ എന്ന സ്ഥലത്താണ് ഞാൻ വളർന്നത്. അവിടെ ഒരു…

മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്നത് അക്കാര്യത്തിനാണ് : ശ്രദ്ധേയമായി രഞ്ജി പണിക്കരുടെ വാക്കുകൾ

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അദ്ദേഹവുമായി വഴക്കുണ്ടാകുന്ന ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ രഞ്ജി പണിക്കർ. തങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണെന്ന് ആണ് അദ്ദേഹം പറയുന്നത്. മിക്ക കഥാപാത്രങ്ങൾക്കും വേണ്ടി നീളൻ ഡയലോഗുകൾ എഴുതിക്കൊണ്ടു ചെല്ലുമ്പോൾ അതൊക്കെ കടിച്ചാൽ പൊട്ടാത്തതാണെന്നും, അവയ്ക്കൊക്കെ നീളം കൂടുതലാണെന്നും പറ‍ഞ്ഞ് മമ്മൂക്ക വഴക്കിടാറുണ്ടെന്ന് ആണ് രഞ്ജി പണിക്കർ പറയുന്നത്….

‘വാര്യരേ, നീ ഇത് കണ്ടോ?’ ; മഞ്ജുവിനൊപ്പമുള്ള പഴയകാല ചിത്രവുമായി പൂര്‍ണിമ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമയും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്ക് അറിവുള്ളതാണ്. ഇരുവരുടെയും ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂര്‍ണിമയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ഒരു ഫോട്ടോ പങ്കുവെച്ച് മഞ്ജുവിനോട് ഒരു രസകരമായ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ‘വാര്യരേ, നീ ഇത്…