Flash News
Archive

Tag: mb rajesh

മാധ്യമങ്ങൾ ഭിന്നപ്പുണ്ടാക്കുന്നവരുടെ പ്രചാരകർ ആകരുത് സ്പീക്കർ എം.ബി രാജേഷ്

മാധ്യമങ്ങൾ ഭിന്നപ്പുണ്ടാക്കുന്നവരുടെ പ്രചാരകർ ആകരുത് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ദീപിക മുഖപ്രസംഗം വന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പരാമർശം. മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കരുതെന്നും വരുന്നതെല്ലാം ജനങ്ങളുടെ മുൻപിലെത്തിക്കേണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് കല്ലറങ്ങാടിനെ പിന്തുണച്ച് ദീപിക മുഖപ്രസംഗം വിവാദമാകുകയാണ്….

ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് യുവമോര്‍ച്ച; സ്പീക്കർ എം.ബി. രാജേഷിനെതിരെ പരാതി

കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതി. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി. യുവമോർച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതി നൽകിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നായിരുന്നു എം.ബി രാജേഷ് പറഞ്ഞത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ കുഞ്ഞഹമ്മദ്…

സഭകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ക്രിമിനൽ കേസായി വ്യാഖ്യാനിക്കാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും; സ്പീക്കർ

നിയമനിർമ്മാണ സഭകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ക്രിമിനൽ കേസായി ചുരുക്കി വ്യാഖ്യാനിക്കാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. ജനാധിപത്യം ദുർബലമാക്കാനും ജനപ്രതിനിധികളെ കോടതി കയറ്റാനും ഇതുപയോഗിക്കപ്പെടാമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. എന്നാൽ കേരള നിയമസഭയിലേതുപോലുള്ള സംഘർഷ സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം പ്രതിഷേധങ്ങളെ അതത് സാഹചര്യങ്ങളിൽ മാത്രമായി ചുരുക്കി വിലയിരുത്തുന്നത് ഉചിതമാകില്ലെന്നും സ്പീക്കർ പറഞ്ഞു.

കെ.ടി.എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുശോചിച്ചു

മലയാള സിനിമയിലെ മുതിർന്ന നടനായ കെ.ടി.എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ (88 വയസ്സ്) നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. മലയാള സിനിമയിൽ, പ്രത്യേകിച്ച് ഹാസ്യ രംഗങ്ങൾക്ക് തൻ്റേതായ സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ.ടി.എസ് പടന്നയിൽ എന്ന് സ്പീക്കർ പറഞ്ഞു. 1956-ൽ “വിവാഹ ദല്ലാൾ” എന്നതായിരുന്നു കെ.ടി.എസ് പടന്നയിലിന്‍റെ ആദ്യ നാടകം. 1957-ൽ സ്വയം എഴുതി…