Flash News
Archive

Tag: memories

സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ, അതോ ദൈവമോ : കിഷോര്‍ സത്യ

ശരണ്യ ശശി വർഷങ്ങൾ നീണ്ടുനിന്ന ദുരന്തപ്പെരുമഴയെ നിറപുഞ്ചിരികൊണ്ട് നേരിട്ടു വരികയായിരുന്നു. താരത്തിളക്കത്തിൽ ശോഭിച്ചു നിന്ന കാലത്താണ് ശരണ്യയെ ഗുരുതരരോഗം ബാധിക്കുന്നത്. നാളുകൾ നീണ്ടുനിന്ന ചികിത്സയ്ക്ക് കനത്ത തുകതന്നെ വേണ്ടി വന്നു. ചികിത്സാ ചിലവിനായി വരുമാനവും കൂടി നിലച്ച ശരണ്യ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ അന്ത്യനിമിഷങ്ങളിൽ വരെ നിഴലായി അഭിനേത്രി…

അനന്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അമ്മയായ രഞ്ജുരഞ്ജിമാർ

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അനന്യ അലക്സിന്റെയും, അനന്യയുടെ പങ്കാളിയുടെയും മരണം. ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനന്യയ്ക്ക് സർജറിക്കിടയിൽ സംഭവിച്ച പിഴവുകളെ തുടർന്നുള്ള നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. പല സമയങ്ങളിലും അനന്യ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. കേരള നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിച്ച ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും, കേരളത്തിലെ ആദ്യ ട്രാൻസ് ആർജെയുമായിരുന്നു…

കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച സിനിമയുടെ വിശേഷങ്ങള്‍

നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച കെടിഎസ് പടന്നയില്‍ എന്ന കലാകാരനെ മരണം കവര്‍ന്നെടുത്തു. മറ്റൊരു ലോകത്തേക്ക് യാത്രയായെങ്കിലും അദ്ദേഹത്തെ എന്നും മലയാള ചലച്ചിത്രലോകം ഓര്‍മ്മിക്കും. കാരണം അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ ജനസ്വീകാര്യത നേടി. എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വ്വഹിക്കുന്ന ‘മരട് 357’ എന്ന ചിത്രത്തിലാണ് കെടിഎസ്…

അന്ന് കലാഭവന്‍ മണി പൊട്ടിത്തെറിച്ചു ; കരിയറിലെ ഏറ്റവും മോശം ചിത്രത്തിന്റെ ഓര്‍മ്മയില്‍ ലാല്‍ ജോസ്

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2003ല്‍ റിലീസായ ‘പട്ടാളം’ എന്ന സിനിമ നായകവേഷത്തില്‍ മമ്മൂട്ടി എന്നതടക്കം നിരവധി വിജയചേരുവകള്‍ ഉണ്ടായിട്ടും പരാജയം ഏറ്റുവാങ്ങിയ ചിത്രം ആയിരുന്നു. ഇപ്പോള്‍ തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മോശം ചിത്രത്തിലെ ഇഷ്ടപ്പെടാത്ത ഒരു ഓര്‍മ്മ സംവിധായകന്‍ ലാല്‍ ജോസ് പങ്കുവെച്ചിരിക്കുകയാണ്. ‘പട്ടാളത്തി’ലെ കലാഭവന്‍ മണിയുടെ ഒരു രംഗം നന്നാകാതെ പോയപ്പോള്‍…

‘ഇന്ത്യന്‍ സിനിമയുടെ ചരിത്രം ദിലീപിനും മുമ്പും ശേഷവും എന്നായിരിക്കും’ ; മഹാനടന്റെ വേര്‍പാടില്‍ ദുഃഖം പങ്കുവെച്ച് ബിഗ് ബി

ഇന്ത്യന്‍ സിനിമാ ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ മഹാനടന്‍ ദിലീപ് കുമാറിന്റെ മരണ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബോളിവുഡിലെ ഇതിഹാസ നായകന്മാരില്‍ ഒരാളിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ചും, ഓര്‍മ്മകള്‍ പങ്കിട്ടും നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഭൂരിഭാഗം ആളുകളും സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ ദിലീപ് കുമാറുമായി…

സമ്മര്‍ ഇന്‍ ബത്ലഹേം സെറ്റില്‍ നിന്നും അഭിനയിക്കാതെ അച്ഛന്‍ തിരികെ വന്നു ; കുതിരവട്ടം പപ്പുവിന്റെ മകന്‍ മനസ്സു തുറന്നു

മലയാളി സിനിമ പ്രേക്ഷകര്‍ ഒരിക്കലും കുതിരവട്ടം പപ്പുവെന്ന അതുല്യ പ്രതിഭയെ മറക്കില്ല. അദ്ദേഹം മണ്‍മറഞ്ഞു പോയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും താരത്തിന്റെ സിനിമകളും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, മിന്നാരം എന്നിങ്ങനെ 1500ല്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഷാജി കൈലാസ് ചിത്രം…