Flash News
Archive

Tag: movie

ഉണ്ണി മുകുന്ദന്റെ ‘ഷഫീക്കിന്റെ സന്തോഷം’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പുറത്തുവിട്ട് മമ്മൂട്ടി

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മേജര്‍ രവി, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധി താരങ്ങള്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.  ‘ഗുലുമാല്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി…

പൃഥ്വിരാജിന്റെ ലായിഖ് രംഗങ്ങള്‍ ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി : ‘കുരുതി’യുടെ റിവ്യൂ എഴുതി ശ്രീജിത്ത് പണിക്കര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനു വാര്യർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കുരുതി’. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ കുറിച്ച ‘കുരുതി’യുടെ ഒരു റിവ്യൂ ആണ് അവയിൽ ശ്രദ്ധേയം. റോഷനും, മാമുക്കോയയും, നസ്ലെനും മികച്ച അഭിനയ മുഹൂർത്തങ്ങൾ…

രണ്ട് പേരുടെ അസാധാരണ ബന്ധത്തിന്റെ കഥ ; ‘റ്റൂ മെന്‍’ ഒരുങ്ങുന്നു

ഭൂരിഭാഗവും ദുബായില്‍ ചിത്രീകരിക്കുന്ന ഒരു സാധാരണ യാത്രയും ചില അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കിയ മലയാള ചിത്രം ‘റ്റൂ മെന്‍’ ഒരുങ്ങുന്നു. രണ്ട് പേരുടെ അസാധാരണ ബന്ധത്തിന്റെ കഥയാണ് ‘റ്റൂ മെന്‍’ പറയുന്നത്.  പ്രവാസജീവിതവുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കുന്ന ‘റ്റൂ മെനി’ല്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടന്‍ ഇര്‍ഷാദ് അലിയും സംവിധായകന്‍ എം.എ നിഷാദുമാണ്….

ഹിന്ദു സ്ത്രീയോട് ഒപ്പന പാടി വരാന്‍ പറയുന്നു ; ‘മണിയറയിലെ അശോകനെ’തിരെയും പി.സി ജോര്‍ജ് രംഗത്ത്

പ്രമുഖ രാഷ്ട്രീയ നേതാവ് പി.സി ജോര്‍ജ് നാദിര്‍ഷ ചിത്രം ‘ഈശോ’യെ വിമര്‍ശിച്ചതിനു പിന്നാലെ ഇപ്പോള്‍ ഷംസു സൈബ സംവിധാനം ചെയ്ത ‘മണിയറയിലെ അശോകനെ’തിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പി.സി ജോര്‍ജ് ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’യ്ക്കെതിരെ ആണ് വിചിത്ര വാദവുമായി എത്തിയിരിക്കുന്നത്. പ്രമുഖ ചാനലിന്റെ വാര്‍ത്താസംവാദത്തിനിടെയാണ് പി.സി ജോര്‍ജ് പുതിയ ആരോപണവുമായി ശ്രദ്ധ നേടിയത്. ഒരു…

‘പുണ്യാളൻ’ ചെയ്തപ്പോൾ ആർക്കും പ്രശ്നം ഉണ്ടായില്ല, ‘ഈശോ’ കണ്ടുകഴിഞ്ഞാൽ തെറ്റിദ്ധാരണ മാറും : ജയസൂര്യ

ക്രൈസ്തവ വിശ്വാസവുമായി ‘ഈശോ’ എന്ന സിനിമയ്ക്ക് ബന്ധമില്ലെന്ന് ചിത്രത്തിലെ നായകൻ ജയസൂര്യ. “ഈശോ കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഈശോ എന്ന പേരിനൊപ്പം ‘നോട്ട് ഫ്രം ദ് ബൈബിൾ’ എന്ന് കൊടുത്തത് ആശയകുഴപ്പം ഒഴിവാക്കാനാണ്. അതിലും തെറ്റിദ്ധാരണ പടർത്തുമ്പോൾ ഒന്നും പറയാനില്ല.” ജയസൂര്യ പറയുന്നു. ജയസൂര്യയുടെ വാക്കുകളിലേക്ക് : “ആരും ‘പുണ്യാളൻ അഗർബത്തീസ്’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’…

ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ ആ മൂന്ന് പേര്‍ ഞങ്ങളെ ഞെട്ടിച്ചു : തിരക്കഥാകൃത്ത് ബോബി

ഡയലോഗുകള്‍ പഠിച്ചെടുക്കുന്ന കാര്യത്തില്‍ മൂന്ന് പേര്‍ ശ്രദ്ധേയരാണെന്നും, അവരില്‍ ഒരു നടന്റെ അഭിനയപ്രതിഭ ഇതുവരെയുള്ള തങ്ങളുടെ സിനിമാ ജീവിതത്തില്‍ ഞെട്ടിച്ചെന്നും തിരക്കഥാകൃത്ത് ബോബി പറഞ്ഞു. അഭിനയപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന ബോബി – സഞ്ജയ് സഹോദരങ്ങള്‍, തങ്ങളുടെ തിരക്കഥകള്‍കൊണ്ട് മലയാള സിനിമ ലോകത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. തിരക്കഥാകൃത്ത് ബോബിയുടെ വാക്കുകളിലേക്ക് : “ഞങ്ങളുടെ…

റോഷന്‍ ബഷീറിന്റെ ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’ 9 ഒടിടികളില്‍ റിലീസ് ചെയ്തു

റോഷന്‍ ബഷീര്‍ ചിത്രം ‘വിന്‍സന്‍റ് ആന്‍ഡ് ദ് പോപ്പ്’ സിനിയ, ഹൈ ഹോപ്പ്സ് എന്നിവ ഉള്‍പ്പെടെ 9 ഒടിടികളിലായി റിലീസായി. റോഷന്‍ ‘ദൃശ്യത്തി’നു ശേഷം അഭിനയിക്കുന്ന വന്‍ സ്വീകാര്യത നേടുന്ന ചിത്രമാണ് ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’. വളരെ സ്റ്റൈലിഷ് ആയ ഗെറ്റപ്പില്‍ ആണ് ബിജോയ് പി.ഐ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍…

‘ഡി 44’ ന് പേരിട്ടു, ‘തിരുച്ചിത്രമ്പലം’ ; പരമ്പരാഗത സംഗീതത്തിനൊപ്പം വീഡിയോ പുറത്ത്

‘ഡി 44’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന ധനുഷിന്റെ 44ആം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ‘തിരുച്ചിത്രമ്പലം’ എന്നാണ് ചിത്രത്തിന്റെ പേര്. പരമ്പരാഗത സംഗീതം ഉള്‍പ്പെടുത്തിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്ന ശേഷം ഇന്ന് ഷൂട്ടിങ്ങും…

‘കണ്ണാടിയില്‍ എനിക്കുപോലും എന്നെ തിരിച്ചറിയാനായില്ല’ ; ഇന്ദിരാഗാന്ധി ഗെറ്റപ്പിനെ കുറിച്ച് ലാറ ദത്ത

അക്ഷയ് കുമാര്‍ നായകനാകുന്ന ‘ബെല്‍ബോട്ടം’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ബോളിവുഡ് നടി ലാറ ദത്ത അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം ഏറെ ചര്‍ച്ചാവിഷയമായിക്കൊണ്ട് ഇരിക്കുന്ന പുത്തന്‍ ഗെറ്റപ്പാണ് ചിത്രത്തിനുവേണ്ടി താരം ഏറ്റെടുത്തത്. ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയായി വേഷമിടുമ്പോള്‍ വലിയൊരു ഉത്തരവാദിത്തമാണ് നടി ഏറ്റെടുത്തതെങ്കിലും, മേക്കപ്പിലൂടെ അസാമാന്യ രൂപാന്തരണമാണ് നടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍…

‘ഷീറോ’ ഷൂട്ടിങ്ങ് പാക്കപ്പായി ; ഷൂട്ടിങ്ങ് അനുഭവം ഇഷ്ടപ്പെട്ടെന്ന് സണ്ണി ലിയോണ്‍

പ്രഖ്യാപനം മുതല്‍ അങ്ങോട്ട് വാര്‍ത്തകളില്‍ സ്ഥിരമായി ഇടം നേടാറുള്ള സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് ‘ഷീറോ’. ചിത്രം തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ‘ഷീറോ’യുടെ ഷൂട്ടിങ്ങ് പാക്കപ്പ് ആയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വിശേഷം സണ്ണി ലിയോണ്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഷീറോ’യുടെ ഷൂട്ടിങ്ങ് അനുഭവം…

ഷംന കാസിമിന്റെ ‘സുന്ദരി’ തിയേറ്ററുകളിലേക്ക് ; റിലീസ് ഓഗസ്റ്റ് 13ന്

കല്യാണ്‍ജി ഗൊഗാനെ സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നടി ഷംന കാസിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘സുന്ദരി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തിയേറ്ററുകളില്‍ ഓഗസ്റ്റ് 13ന് റിലീസ് ചെയ്യുകയാണ്. ‘സുന്ദരി’ സ്ത്രീ കേന്ദ്രീകൃതമായ പ്രമേയത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസ് കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വൈകിപ്പിച്ചിരുന്നു. നര്‍ത്തകിയുടെ വേഷത്തില്‍ ഷംന കാസിം എത്തുന്ന…

‘കൂഗിള്‍ കുട്ടപ്പ’ സിനിമയുടെ ഫസ്റ്റ് ലുക്ക് സൂപ്പര്‍സ്റ്റാര്‍ സൂര്യ റിലീസ് ചെയ്തു

രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് ഏറെ പ്രേക്ഷകപ്രശംസ നേടിയ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ‘കൂഗിള്‍ കുട്ടപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെ.എസ് രവികുമാര്‍ ആണ് ‘കൂഗിള്‍ കുട്ടപ്പ’യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളായി…

വിമര്‍ശനം ഉണ്ടായ ഉടന്‍ രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റി, അല്ലാതെ സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ എന്ന് അവര്‍ പറഞ്ഞില്ല : ആലപ്പി അഷ്റഫ്

നാദിര്‍ഷ – ജയസൂര്യ ചിത്രം ‘ഈശോ’യുടെ ടൈറ്റില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്രൈസ്തവ സഭ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷ ഒരു മതത്തെയും സിനിമയില്‍ അവഹേളിക്കുന്നില്ലെന്നും, അതിനാല്‍ പേര് മാറ്റില്ലെന്നും വ്യക്തമാക്കി. ഇപ്പോള്‍ ഈ വിഷയത്തില്‍ സംവിധായകന്‍ ആലപ്പി അഷ്റഫ് പ്രതികരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ സാഹചര്യം…

മഹേഷ് ബാബുവിന്റെ പുതിയ മേക്കോവറുമായി ‘സര്‍ക്കാരു വാരി പാട്ട’ ; ഫസ്റ്റ് ലുക്ക് ജൂലൈ 31ന്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ മാസം 31 ന് പുറത്തിറങ്ങും. ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റില്‍ നായകന്റെ അവ്യക്തമായ രൂപം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവര്‍…

സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി ‘ഉടുമ്പ്’ ; റിലീസ് തിയേറ്ററുകളില്‍ തന്നെ

സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. സിനിമയുടെ സെന്‍സറിങ്ങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സെന്തില്‍ കൃഷ്ണയുടെ മേക്കോവര്‍ നേരത്തെ തന്നെ ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി കലിപ്പ് ഭാവത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഇത് ശരിവെക്കുന്നു. കണ്ണന്‍ താമരക്കുളം…

അഭിലാഷ് ജോഷി സംവിധായകനാകുന്നു ; ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധായകനാകുന്നു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘എന്റെ പിറന്നാൾ ആഘോഷിക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഞാന്‍ ഉൾപ്പെടുന്ന പുതിയ പ്രോജക്ടുകൾ, പോസ്റ്ററുകള്‍ ഒക്കെ നിങ്ങളുമായി പങ്കുവെക്കാൻ ആകുമല്ലോ..’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ സിനിമയുടെ…

തിരക്കഥാ രംഗത്തേക്ക് ചുവടുവെച്ച് നടന്‍ ഭഗത് മാനുവല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഭഗത് മാനുവല്‍. സ്വയസിദ്ധമായ ശൈലിയും അഭിനയ മികവുമെല്ലാം താരത്തെ വെള്ളിത്തിരയില്‍ ശ്രദ്ധേയനാക്കി. അഭിനയത്തിന് പുറമെ മറ്റൊരു മേഖലയിലേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഭഗത് മാനുവല്‍. തിരക്കഥാ രചനയിലേക്കാണ് താരം ചുവടുവെച്ചിരിക്കുന്നത്. ‘മിസ്റ്റര്‍ വുമണ്‍’ എന്നാണ് ഭഗത്…

ബോളിവുഡിലെ പ്രിയജോഡികളായ ഷാരൂഖും കജോളും വീണ്ടും ഒന്നിക്കുന്നു

പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്കുമാര്‍ ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രത്തിലാകും ആരാധകരുടെ പ്രിയപ്പെട്ട താരജോഡികള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഹിരാനിയുടെ പുതിയ ചിത്രം കുടുംബ – ഹാസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ്. വിദ്യാ ബാലന്‍, താപസി പന്നു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് യാത്ര ചെയ്യുന്ന…

‘ഷേര്‍ഷാ’യുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ് ; 14 മണിക്കൂര്‍ കൊണ്ട് 6.3 മില്ല്യണ്‍ കാഴ്ച്ചക്കാര്‍

ഞായറാഴ്ച വൈകുന്നേരമാണ് കാർഗിലിന്റെ ഹിമപാതകളിൽ നിന്ന് ‘ഷെര്‍ഷാ’ സിനിമയുടെ ട്രെയിലർ സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി എന്നിവര്‍ പുറത്തിറക്കിയത്. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്‍മ്മദിനമാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ചാണ് ‘ഷേര്‍ഷാ’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ആരാധകവൃത്തങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ട്രെയിലര്‍ 14 മണിക്കൂര്‍ കൊണ്ട് 6.3 മില്ല്യണ്‍ ആള്‍ക്കാരാണ് കണ്ടത്. പരം വീർ ചക്ര അവാർഡ് ജേതാവ്…

കിടിലന്‍ ആക്ഷന്‍ ഷോട്ടുകളുമായി ‘എനിമി’ ടീസര്‍ പുറത്ത്

വിശാല്‍ – ആര്യ ടീം ഒരുമിക്കുന്ന ‘എനിമി’യുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ രണ്ട് താരങ്ങളുടെയും കിടിലന്‍ സീനുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 40 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ടീസറില്‍ ഇരുതാരങ്ങളുടെയും കഥാപാത്രങ്ങളെ കുറിച്ച് ചെറിയൊരു സൂചന നല്‍കുന്നു. ചടുലമായ ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടുത്തി കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിക്കാന്‍ ടീസറിലൂടെ കഴിഞ്ഞിട്ടുണ്ട്….

‘ജയ് ഭീം’ ഫസ്റ്റ് ലുക്ക് പുറത്ത് ; അഭിഭാഷകനായി സൂര്യ, നായിക രജീഷ വിജയന്‍

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സൂര്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. ചിത്രത്തില്‍ മലയാളി നടി രജീഷ വിജയനാണ് നായിക. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സൂര്യയുടെ ജന്മദിനത്തില്‍ തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ് ലുക്കിലുള്ള സൂര്യയുടെ ചിത്രം…

സണ്ണി ലിയോണ്‍ ചിത്രം ‘ഷീറോ’യുടെ ഷൂട്ടിംങ് പുനരാരംഭിച്ചു

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘ഷീറോ’. കൊവിഡ് രണ്ടാം തരംഗത്തോടെ നിര്‍ത്തിവെച്ച സിനിമയുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. സണ്ണി ലിയോണ്‍ തന്നെയാണ് ഷൂട്ടിങ്ങ് പുനരാരംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സൗത്ത് ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നാണ് താരം ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏപ്രില്‍ 2ന് റിലീസ് ചെയ്തിരുന്നു….