Flash News
Archive

Tag: Narendra Modi

ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി അധ്യക്ഷനാകും

13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓണ്‍ലൈനായിട്ടായിരിക്കും ഉച്ചകോടി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് വികസ്വര രാജ്യങ്ങളുടെ…

ലോക നേതാക്കളുടെ അപ്രൂവല്‍ റൈറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി നരേന്ദ്രമോദി

ലോക നേതാക്കളുടെ അപ്രൂവല്‍ റൈറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്‍റലിജന്‍സാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയില്‍ ഉള്ളത്. സെപ്തംബര്‍ 2ന് പ്രസിദ്ധീകരിച്ച അപ്ഡേറ്റ്…

ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവം; ഓണാശംസകൾ പങ്കുവച്ച് പ്രധാനമന്ത്രി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ഓണത്തിന്റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.’-എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഗവര്‍ണര്‍…

രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യം; നരേന്ദ്ര മോദി

കഴിഞ്ഞ 7 വർഷത്തെ ഇന്ത്യയുടെ വികസന യാത്രയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി, വലിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാൻ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. “വലിയ മാറ്റങ്ങൾ, വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയ ഇച്ഛാശക്തിക്ക് ക്ഷാമമില്ലെന്ന് ലോകം കാണുന്നു. പരിഷ്കാരങ്ങൾ കൊണ്ടുവരാൻ നല്ലതും സ്മാർട്ട് ഭരണവും ആവശ്യമാണ്. ഇന്ത്യ…

ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിക്കുകയും അവരെ രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റുകയും വേണം: പ്രധാനമന്ത്രി

ഇന്ത്യ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, ഭക്ഷ്യ ഉൽപാദനം വർദ്ധിപ്പിക്കാനും കാർഷിക മേഖലയിൽ ശാസ്ത്രീയ ഗവേഷണങ്ങളും നിർദ്ദേശങ്ങളും പ്രയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിക്കുകയും അവരെ രാജ്യത്തിന്റെ അഭിമാനമാക്കുകയും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 80 ശതമാനത്തിലധികം കർഷകർക്കും 2…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: ധനസഹായ വിതരണം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന് നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 9 കോടി 75 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കും.നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനകീയ പദ്ധികളിലൊന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 6000 രൂപ…

ഒളിമ്പിക്സിന്റെ ഭാഗമായ കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകളിലേക്ക് വിശിഷ്ടാതിഥികളായാണ് ക്ഷണം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിമ്പിക്സിൽ പങ്കെടുത്തത്. ടോക്കിയോ ഒളിംപിക്‌സില്‍ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി കഴിഞ്ഞു. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍…

ട്വിറ്ററില്‍ ഫോളോവേഴ്സ് ഏഴ് കോടി കടന്നു ; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയ നേതാക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ഏഴ് കോടിയില്‍ അധികം ഫോളോവേഴ്സ് എന്ന നിര്‍ണ്ണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ദിനംപ്രതി മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മോദി 2009ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കെയാണ് ട്വിറ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. 2010ല്‍ ഒരു ലക്ഷം…

നമ്മുടെ ഒളിമ്പിക്സ് താരങ്ങൾക്ക് നൽകേണ്ടത് മികച്ച പിന്തുണയും പ്രോത്സാഹനവും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. നാളത്തെ കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ‘അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ…

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ആരോഗ്യപരവും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകൾക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യപരവും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകൾക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സര്‍വകക്ഷിയോഗം വിളിച്ചത്. ആരോഗ്യപരവും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല…

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാം; മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നതെന്നും. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട്…

കൊവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കൊവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം. വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. മാനദണ്ഡങ്ങൾ കർശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിൽ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കപ്പെടുത്തുന്നതാനെന്നും പ്രധാനമന്ത്രി…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; പെട്രോളിയം മന്ത്രിയുമായും കൂടികാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയില്‍ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും….

മുഖ്യമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് യാത്രയുടെ പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും.

18 കോടി രൂപയുടെ മരുന്നിനുള്ള നികുതി ഒഴിവാക്കണം: പ്രധാനമന്ത്രിക്ക്‌ ശിവദാസൻ എം.പി കത്ത്‌ നൽകി

അപൂർവ്വരോഗം പിടിപെട്ട കുഞ്ഞിന്‌ വേണ്ടി ഇറക്കുമതി ചെയ്യുന്ന 18 കോടി രൂപയുടെ മരുന്നിന്‌ നികുതി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട്‌ വി.ശിവദാസൻ എം പി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്ത്‌ നൽകി.നികുതികൾ ഒഴിവാക്കി എത്രയും വേഗത്തിൽ മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് എന്നറിയപ്പെടുന്ന സോൾജെൻസ്‌മ എന്ന ഈ ഇഞ്ചക്ഷൻ എത്രയും വേഗം…

പു​ഷ്ക​ർ സിം​ഗ് ധാ​മി​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റെ​ പു​ഷ്ക​ർ സിം​ഗ് ധാ​മി​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ ട്വീറ്റ്. ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ധാ​മി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ പു​രോ​ഗ​തി​ക്കും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഈ ​ടീ​മി​ന് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം ട്വിറ്ററിൽ കുറിച്ചു. ഇന്ന് വൈ​കു​ന്നേ​ര​മാ​ണ് ധാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​തി​നൊ​ന്നാ​മ​ത്…

റേഷന്‍ കടകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം, സഞ്ചിയില്‍ താമരയും; മുഖ്യമന്ത്രിമാർക്ക് നിര്‍ദേശവുമായി ബിജെപി

രാജ്യത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാനും സഞ്ചികളില്‍ താമരയുടെ ചിത്രം വെക്കാനും നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി…

കേന്ദ്രമന്ത്രിസഭാ പുന:സംഘടന; പ്രധാനമന്ത്രി ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രധാനമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രണ്ടാം മോദി സ‌ർക്കാരിന്റെ ആദ്യ മന്ത്രിസഭാ…

എം – യോഗ ആപ്പ് ; പ്രധാനമന്ത്രി പ്രഖ്യാപിച്ച പുത്തന്‍ ആപ്പ് ഇതാണ്

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു ആപ്പ് പ്രഖ്യാപിച്ചിരുന്നു. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന ആപ്പ് ലോകത്തെവിടെ വെച്ചും പ്രയോജപ്പെടുത്താനാകും. നിരവധി യോഗ പരിശീലന വിഡിയോകൾ ചേർത്താണ് എം – യോഗ എന്ന പേരിൽ ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണിത്. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ…