Flash News
Archive

Tag: National news

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. നിലവില്‍ ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്….

‘വര്‍ക്ക് ഫ്രം ഹോം’ നിയമം വരുന്നു; തൊഴില്‍ സമയം നിശ്ചയിക്കും; കേന്ദ്രസര്‍ക്കാര്‍ നീക്കം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പോര്‍ചുഗല്‍ മാതൃകയില്‍ ചട്ടം രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സര്‍ക്കാര്‍ ജോലികള്‍ വരെ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിവിധ സ്വകാര്യ കമ്പനികള്‍ ഇപ്പോഴും വര്‍ക്ക് ഫ്രം ഹോമിനെയാണ്…

രാജ്യത്ത് എൽപിജി വിലയിൽ വീണ്ടും വർധന

പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. നവംബർ ആദ്യവും പാചക വാതക വില വർധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു….

ധീരജവാന്മാരുടെ ഓർമ്മകളിൽ രാജ്യം നടുങ്ങിയ ദിനം; മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 13 വർഷം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുന്നു. 2008 നവംബര്‍ 26നാണ് 10 ഭീകരര്‍ ഉള്‍പ്പെട്ട സംഘം മുംബൈ നഗരത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മുംബൈയെ മാത്രമല്ല, രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് ദിനമാണ് അന്ന് കടന്നു പോയത്. മൂന്ന് ദിവസത്തോളം രാജ്യം വിറങ്ങലിച്ചു നിന്നു. ലഷ്‌കര്‍-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട്…

ചരിത്രത്തില്‍ ആദ്യം! പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍; പുതിയ സർവ്വെ ഫലം ഇങ്ങനെ

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്….

മൊബൈൽ ഉപയോഗത്തിന് ഇന്ന് മുതൽ ചെലവേറും

രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ്…

നെ​റ്റ് പ​രീ​ക്ഷ ടൈം​ടേ​ബിൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

യു ​ജി സി നെ​റ്റ് (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ ) പ​രീ​ക്ഷ ടൈം​ടേ​ബിൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2020 ഡി​സം​ബ​ർ, 2021 ജൂ​ൺ സൈ​ക്കി​ളു​ക​ളു​ടെ പ​രീ​ക്ഷ ടൈം​ടേബിളാണ് നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി (എ​ൻടിഎ) പ്രസിദ്ധീകരിച്ചത്. 2021 നവംബർ 20, 21, 22, 24, 25, 26, 29, 30; ഡിസംബർ 1, 3, 4, 5 എന്നീ തീയതികളിലായി…

പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ്; കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹര്‍ജി നൽകിയത്. ഹര്‍ജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ്…

രാജ്യത്ത് കുതിച്ചു കയറി തക്കാളി വില

രാജ്യത്ത് സവാളയ്ക്കു പിന്നാലെ തക്കാളിക്കും വില കുതിച്ചുകയറുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാധ്യതയെന്നും നൂറു കടന്നാല്‍ അദ്ഭുതപ്പെടേണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. കര്‍ണാടകയില്‍ തന്നെ ബംഗളൂരു…

ഒക്ടോബർ – ഡിസംബർ കാലയളവ് നിർണായകം; കൊവിഡ് മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പുകളുമായി കേന്ദ്രം

കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയ്യാറെടുപ്പുകൾ. രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്നാണ് കൊവിഡ് കർമസമിതിയുടെ വിലയിരുത്തൽ. പ്രതിദിനം 20,000 കേസുകളാണ് രാജ്യത്ത് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. ഉത്സവകാലം…

തുടക്കകാര്‍ക്ക് വമ്പന്‍ തൊഴിലവസരങ്ങളുമായി ടെക് മഹീന്ദ്ര

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഇന്ത്യൻ ഐടി കമ്പനിയായ ടെക് മഹീന്ദ്ര മൂന്ന് മടങ്ങ് കൂടുതൽ തുടക്കകാരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയ്ക്കായി ആളുകളെ നിയമിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കമ്പനിയുടെ മൊത്തം തൊഴിൽ ശക്തി 1.26 ലക്ഷത്തിലേക്ക് ഉയർത്താൻ ഈ പാദത്തിൽ 5,200 പേരെ നിയമിച്ചു. ശേഷിക്കുന്ന സാമ്പത്തിക…

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.91 ആയും ഡീസൽ വില 98.04 രൂപയായും ഉയർന്നു. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 102.85 രൂപയും ഡീസലിന് 96.08 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഡീസലിന് 31 പൈസയും പെട്രോളിന് 25…

ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാം; പുതിയ സംവിധാനവുമായി യുഐഡിഎഐ

ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്‍കി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്. നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്‌കരിക്കുന്നതും കൂടുതല്‍ എളുപ്പമാവുമെന്ന് യുഐഡിഎഐ പറയുന്നു. ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് യുഐഡിഎഐ ആലോചിക്കുന്നത്. പ്രതിദിനം ആധാറിന് വേണ്ടിയുള്ള…

രണ്ട് കോടി വീതം നഷ്ടപരിഹാരം വേണം; ചാരക്കേസിൽ മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ

ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് കൊവിഡ് ; 383 മരണം

രാജ്യത്ത് ഇന്നലെ 26,964 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 383 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. 34,167 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 3,01,989 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതുവരെ 3,27,83,741 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ…

വീണ്ടും സാവകാശം; ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

‌പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പാൻ നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ…

ഗൂഗിള്‍ പേ കാരണം പണി കിട്ടി ഗൂഗിള്‍; പുതിയ കേസ് ഇങ്ങനെ

ഉപയോക്താക്കളുടെ വിവരങ്ങൾ ഗൂഗിള്‍ പേ അനധികൃതമായി നിരീക്ഷിക്കുകയോ, ശേഖരണം നടത്തുന്നുണ്ടോ എന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഗൂഗിള്‍ കോടതി കയറേണ്ടി വരും. ഉപയോക്താക്കളുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ ഉപയോഗം, സംഭരണം എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), ആര്‍ബിഐ എന്നിവരോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ്…

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ബിജെപി

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ സ്പീക്കര്‍ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാനുമുള്ള സ്ഥലവും വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. നിയമസഭയിലെ ആകെ 82 അംഗങ്ങളില്‍ നാലുപേരാണ് മറ്റു മതങ്ങളില്‍നിന്നുള്ളവര്‍. ബാക്കിയുള്ള നിയമസഭാ സാമാജികരെല്ലാം ഹിന്ദുക്കളാണ്. ഇതിനുപുറമെ ഹിന്ദുവിശ്വാസികളായ നിരവധി സഭാജീവനക്കാരുമുണ്ട്. അതിനാല്‍, തങ്ങള്‍ക്കുകൂടി പ്രാര്‍ത്ഥിക്കാനായി…

അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ട്; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സത്യസന്ധമായ വസ്തുത എന്തെന്ന് നി‍ർവചിക്കാൻ ഭരണകൂടങ്ങൾക്ക് മാത്രമായി കഴിയില്ലെന്നും അധികാരത്തിൽ ഉള്ളവരോട് സത്യം വിളിച്ചുപറയുക ഏതൊരു പൗരൻ്റെയും അവകാശവും കടമയുമാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. എം സി ചാ​ഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജ‍ഡ്ജിയുടെ പരാമ‍‌‍‍ർശം. ജനാധിപത്യം നിലനിൽക്കണമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം…

പകുതിയിലേറെ കൊവിഡ് രോ​ഗികളും കേരളത്തിൽ; ആശങ്ക രേഖപ്പെടുത്തി കേന്ദ്രം

രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ മാത്രം കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 10000നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രാജ്യത്ത്…

കൊവിഡിൽ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; ഫീസ് സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

കൊവിഡ് കാലത്ത് അനാഥരായ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് മഹാമാരിയിൽ ഒരു ലക്ഷത്തോളം കുട്ടികൾ രാജ്യത്ത് അനാഥാരായെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. 274…

‌തമിഴ്നാട്ടിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി. 50 ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്കൂളുകളും തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ ഇളവുകൾ സഹിതം ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം….

രേഖകളില്ലാതെ ഇനി ആധാറില്‍ മേല്‍വിലാസം അപ്ഡേറ്റ് ചെയ്യാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ പൗരന്‍ കൈവശം വയ്‌ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നേരത്തെ ആധാര്‍കാര്‍ഡിലെ മേല്‍വിലാസം പുതുക്കാന്‍ രേഖകള്‍ നിര്‍ബന്ധമില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ യു.ഐ.ഡി.എ.ഐയുടെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ആധാറിലെ മേല്‍വിലാസം തിരുത്തുന്നതിനോ പുതിയത് ചേര്‍ക്കുന്നതിനോ മറ്റ്…

മൂന്നാം തംരഗം; 2 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ

കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ 3 -ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. ജനുവരിയിലാണ് രാജ്യത്ത് കോവാക്‌സിന് അടിയന്തിര…

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കും; നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കാൻ നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹായം തേടുന്ന അഫ്ഗാനിസ്ഥാനിലെ പൗരൻമാരെ സഹായിക്കണം. സിഖ്-ഹിന്ദു-ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കണമെന്നും മോദി പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരെയും കാബൂളിൽ കുടുങ്ങിയവരെയും ഒഴിപ്പിച്ചുവെന്ന് ഇന്ത്യ അറിയിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നൂറ്റി ഇരുപതിലധികം പേരെ ജാംനഗറിലും ഡൽഹിയിലുമായി തിരിച്ചെത്തിച്ചത്. ഉന്നതതല യോഗം…