Flash News
Archive

Tag: National news

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന നിയന്ത്രണം

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പരിശോധൻ കർശനമാക്കാൻ തമിഴ്നാട്. ഇതിന്റെ ഭാമായി നാളെ പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി നേരിട്ടെത്തും. നാളെ രാവിലെ 5.50 നാണ് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ ആരോഗ്യ മന്ത്രി എം സുബ്രമണ്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തുക. ആലപ്പി എക്സ്പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ,…

ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര; രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം യാത്രാനുമതി

മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഓഗസ്റ്റ് പതിനഞ്ചുമുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ട്രെയിനുകളില്‍ പ്രവേശനമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് യാത്രാനുമതി നല്‍കും. വാക്‌സിന്‍ സ്വീകരിച്ചവുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. വാക്‌സിനെടുത്തവര്‍ക്ക് മാത്രമാകും ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ വഴിയും…

ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തുര്‍ഖണ്ഡില്‍ ജഡ്ജി ഉത്തം ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബുധനാഴ്ച സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്. ജൂലൈ 28ന്…

കാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 മുതല്‍

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ്, ഐഐഎം കാറ്റ് 2021 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 നവംബര്‍ 28 ന് നടക്കും. രജിസ്‌ട്രേഷന്‍ പ്രക്രിയ 2021 ഓഗസ്റ്റ് നാലിന് ആരംഭിച്ച്‌ 2021 സെപ്റ്റംബര്‍ 15 ന് അവസാനിക്കും. Iimcat(dot)ac(dot)in ല്‍ ഐഐഎം കാറ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 നവംബര്‍…

പ്രശസ്ത ഗായിക കല്യാണി മേനോൻ അന്തരിച്ചു

പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട് കാരയ്ക്കാട്ട് കുടുംബാംഗവും സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയുമാണ്. അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി…

കൊവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ ഉണ്ടായേക്കും; ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഒക്ടോബറില്‍ കൊവിഡ് വ്യാപനം ഉച്ചസ്ഥായില്‍ എത്തിയേക്കാമെന്നും ഐഐടി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ തുടരുകയാണ്.പ്രതിദിനം 20,000 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍…

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കോവിഡ് ; 422 മരണം

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 36,946പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്. പുതുതായി 40,134 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. രാജ്യത്തെ…

ട്രൈബൽ വിഭാഗത്തിനുള്ള തൊഴിലുറപ്പ് പദ്ധതി വേതനം ഉടൻ ലഭ്യമാക്കണം- രാഹുൽ ഗാന്ധി എം.പി

ദാരിദ്ര്യ നിർമാർജനത്തിനായിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ട്രൈബൽ വിഭാഗത്തിൻ്റെ വേതന കുടിശ്ശിക ഉടൻ പരിഹരിക്കണം എന്ന് രാഹുൽ ഗാന്ധി എം.പി. അനന്തമായി നീളുന്ന കൊവിഡ് സാഹചര്യത്തിൽ ഏറെ പ്രയാസമനുവഭവിക്കുന്ന ആദിവാസികൾ ഉൾപ്പെടയുള്ള വരുടെ” വേതനം കുടിശ്ശിക നിലവിലെ സാമ്പത്തിക വർഷത്തിൽ സാങ്കേതിക തകരാർ കാരണം മുടങ്ങുന്നത് അടിയന്തിരമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചെന്നൈ ഐഐടിയിൽ 92 അനധ്യാപക ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 23

ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 92 ഒഴിവുകളാണ് ഉള്ളത്. 41 ഒഴിവുകൾ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലും 30 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലുമാണ്. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, l ജൂനിയർ സൂപ്രണ്ട്, ജൂനിയർ എൻജിനിയർ, സ്റ്റാഫ് നഴ്സ്, ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ….

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നാളെ വീണ്ടും ചര്‍ച്ച

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നാളെ വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. പ്രശ്നപരിഹാരത്തിന് ഇത് പന്ത്രണ്ടാംവട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. ഹോട്ട്സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം നാളെ നടക്കുന്ന ചർച്ചയിലുണ്ടാകും. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ…

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സിനിമാ തിയേറ്ററുകളും തുറക്കില്ല. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ചില ജില്ലകളില്‍…

കോവിഷീല്‍ഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീല്‍ഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞതായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ് ഫണ്ട് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് വാക്സിന്‍ തുടങ്ങിയവ…

ഫലപ്രാപ്തി കിട്ടുമോ എന്ന് പരീക്ഷിക്കും; വാക്‌സീൻ സംയോജിപ്പിക്കാൻ അനുമതി

വാക്‌സീനുകൾ സംയോജിപ്പിക്കാൻ വിദഗ്ധ സമിതി ശുപാർശ. കൊവിഷീൽഡും കൊവാക്‌സിനും സംയോജിപ്പിക്കാൻ നിർദ്ദേശം. പരീക്ഷണത്തിന് വെല്ലൂർ മെഡിക്കൽ കോളേജിന് അനുമതി നൽകി. വാക്‌സീനുകൾ സംയോജിപ്പിച്ചാൽ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സീനുകൾ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സീനുകൾ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.

അസം – മിസ്സോറം സംഘര്‍ഷം: ഗതാഗതം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മിസോറം

അസം – മിസ്സോറം അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മിസ്സോറം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സി ആര്‍ പി എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിസ്സോറം എം പിയെ അസം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. അസമില്‍ നിന്നുള്ള അക്രമികള്‍…

കർണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് രാവിലെ 11 മണിക്ക്

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്. നിലവിൽ ബി എസ് യെഡിയൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയാണ്. ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗമാണ് പുതിയ മുഖ്യമന്ത്രിയായി ബസവരാജിനെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കർണാടകയുടെ ചുമതലയുള്ള…

ഐഐടി പ്രവേശനം: ജെഇഇ അഡ്‌വാന്‍സ്ഡ് ഒക്ടോബര്‍ മൂന്നിന്

രാജ്യത്തെ ഐഐടികളില്‍ എന്‍ജിനീയറിങ് പഠനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയായ ജെഇഇ അഡ്‌വാന്‍ഡ്‌സ് ഒക്ടോബര്‍ മൂന്നിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് തീയതി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഒക്ടോബര്‍ മൂന്നിലേക്ക് നീട്ടിയത്. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂറാണ് പരീക്ഷ നിയന്ത്രിക്കുന്നത്. പരീക്ഷയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്…

സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി; വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. 9 മുതൽ 12 വരെ ക്ലാസുകളിലെ…

മല ഇടിഞ്ഞുവീണു; 9 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഗ്ല താഴ്വരയിലാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക…

രാജ്യത്ത് 39,742 പേര്‍ക്ക് കൊവിഡ്; 535 മരണം

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കൊവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍. ഇതുവരെ 43,31,50,864…

മഴക്കെടുതി: മഹാരാഷ്ട്രയിൽ ജെഇഇ പരീക്ഷ എഴുതാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം

മഹാരാഷ്ട്രയിലെ മഴക്കെടുതി കാരണം ജെഇഇ പരീക്ഷ എഴുതാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം ഒരുക്കുമെന്ന് അധികൃതര്‍. കോലപ്പൂര്‍, പാല്‍ഘര്‍, സാംഗ്ലി, സിന്ധു ദുര്‍ഗ്, രത്‌നഗിരി, റായിഗഢ്, സത്താരാ, എന്നിവിടങ്ങളിലെ ജെഇഇ പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചത്. ഈ മാസം 25, 27 തീയ്യതികളിലാണ് മഹാരാഷ്ട്രയിലെ…

കേരളത്തിൽ കൊവിഡ് ആന്റിബോഡി സാന്നിധ്യമുള്ളത് 45 ശതമാനം പേരിൽ മാത്രമെന്ന് ഐസിഎംആർ സിറോ സർവേ

കേരളത്തിൽ കൊവിഡ് ആന്റിബോഡി സാന്നിധ്യമുള്ളത് 45 ശതമാനം പേരിൽ മാത്രമെന്ന് ഐസിഎംആർ സിറോ സർവേ. കേരളത്തിൽ 45% പേരിൽ മാത്രമേ കോവിഡ് ആന്റിബോഡി സാന്നിധ്യം ഉള്ളെന്ന് ഐസിഎംആർ സീറോ സർവേ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ദേശീയതലത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ദേശീയതലത്തിലെ ആന്റിബോഡി സാന്നിധ്യം 67.6% ആണ്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗം…

ഇന്ത്യയില്‍ ഇനിയും 40 കോടി പേര്‍ക്ക് കോവിഡ് വരാന്‍ സാധ്യതയെന്ന് ഐ.സി.എം.ആര്‍

രാജ്യത്തെ മൂന്നു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല. അതായത് രാജ്യത്തെ 40 കോടി പേര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്- നാലാംഘട്ട സീറോ സര്‍വേയിലെ…

രാജ്യത്ത് ആദ്യമായി രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വനിതാ ഡോക്ടര്‍ക്ക് ഒരേ സമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍

രാജ്യത്ത് രണ്ടു വാക്‌സിന്‍ ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡിന്റെ രണ്ടു വകഭേദവും പിടിപെട്ടതായി റിപ്പോർട്ട്. അസമിലെ ഒരു വനിതാ ഡോക്ടര്‍ക്കാണ് ഒരേസമയം രണ്ട് വൈറസ് വകഭേദങ്ങളും പിടിപെട്ടത്. കൊവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് ബാധിച്ചത്. ഐസിഎംആറിന്റെ ദിബ്രുഗഡിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരട്ട വൈറസ് ബാധ കണ്ടെത്തുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍…

ആദ്യം പ്രൈമറി ക്ലാസുകൾ; രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ

രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസികൾ തുറക്കാമെന്ന് ഭാർഗവ നിർദേശിച്ചു. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം സ്കൂൾ തുറക്കാമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും 1–5 ക്ലാസ് കുട്ടികളെയാണ് ആദ്യം…

കൊവിഡ് മരണം; നഷ്ടപരിഹാരത്തിന് കൂടുതല്‍ സമയം തേടി കേന്ദ്രം സുപ്രീം കോടതിയില്‍

രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സഹായ ധനം നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം മര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് സുപ്രീം കോടതി ഉത്തരവിട്ടത്….