Flash News
Archive

Tag: National news

ബലി പെരുന്നാള്‍; ആശംസകളുമായി പ്രധാനമന്ത്രി

ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ര്‍​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ‘ഈദുല്‍ അസ്ഹ ആശംസകള്‍. സഹവര്‍ത്തിത്വം, സൗഹാര്‍ദ്ദം, സമന്വയം എന്നിവ ദൈവനാമത്തില്‍ ആചരിച്ച്‌ നമുക്ക് ഈ ദിനം മഹത്വമുള്ളതാക്കാം’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. Eid Mubarak! Best wishes on Eid-ul-Adha. May this…

രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; പട്ടികയില്‍ കൂടുതല്‍ പേര്‍

പെഗാസസ് വിവാദം പുകയുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ…

ഫോണ്‍ ചോര്‍ത്തല്‍ തളളി കേന്ദ്രം; ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമമെന്ന് കേന്ദ്ര ഐടി മന്ത്രി

പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വിഷയത്തിൽ രാജ്യസഭ…

ആഡംബര കാറിന് നികുതിയിളവ്: ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ…

കൊവിഡ് മരണം കുറയ്ക്കാൻ പുതിയ പഠന റിപ്പോർട്ടുമായി ഐ സി എം ആർ

രാജ്യത്ത് മുപ്പതു ദിവസത്തിനുള്ളിൽ 76 ശതമാനം പൗരന്മാർക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചാൽ കൊവിഡ് മരണനിരക്ക് വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ടുമായി ഐ സി എം ആർ. ഒരു പ്രദേശത്തെ 75 ശതമാനം ആൾക്കാർക്കും ഒരു മാസത്തിനുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകിയപ്പോൾ അവിടുത്തെ മരണനിരക്ക് 26 മുതൽ 37 ശതമാനം വരെ…

ക്രിയാത്മക ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകണം; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ച ക്രിയാത്മകമാകണമെന്നും പ്രധാനമന്ത്രി എംപിമാരോട് അഭ്യര്‍ത്ഥിച്ചു. വിഷയങ്ങളില്‍ ശാന്തമായി മറുപടി പറയാന്‍ സര്‍ക്കാരിനെ അനുവദിക്കണം. സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണം. ഇതാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. ജനവിശ്വാസവും വികസനവേഗവും ത്വരിതപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷത്തു നിന്നും ക്രിയാത്മക നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. കോവിഡിനെക്കുറിച്ച് ആരോഗ്യകരമായ…

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കൊവിഡ്; 499 മരണം

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 499 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 38,660 പേർ കൂടി രോ​ഗമുക്തി നേടിയതായും വാക്സിനേഷൻ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. 40,64,81,493 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കൊവിഡ് മൂന്നാം തരം​ഗം കണക്കിലെടുത്ത് കേന്ദ്രസർക്കാർ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകൾ അടക്കം 30…

പഞ്ചാബില്‍ സമവായം; സിദ്ദു പിസിസി പ്രസിഡന്റ്

നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദുവിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്റിന്റെ നീക്കം. മുഖ്യമന്ത്രി അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരുന്നു. ഇതു പരിഹരിക്കാനാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. സിദ്ദുവിനെ കൂടാതെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. സിദ്ദുവിനെ പ്രസിഡന്റാക്കുന്നതുമായി…

കൊവിഡ്: കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ഇത്തവണ ഇല്ല

കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കൊവിഡ് വൈറസ് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയത്. യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ ആകും പ്രവേശനത്തിനായി ഇത്തവണ പരിഗണിക്കുക.

ഡെല്‍റ്റ വേരിയന്‍റ്​: വടക്കുകിഴക്കന്‍ സംസ്​ഥാനങ്ങളില്‍ കടുത്ത നിയന്ത്രണം

ഡെല്‍റ്റ വേരിയന്‍റിന്മേലുള്ള ആശങ്കകള്‍ക്കിടയില്‍ വടക്കുകിഴക്കന്‍ ഭാഗങ്ങളിലുടനീളം കര്‍ശന നിയ​ന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്ത് അണുബാധ വ്യാപിക്കുന്നത്​, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഏറെ ആശങ്കയണ്ടാക്കുകയാണെന്ന്​ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ ആസാമും സിക്കിമും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് മേഖലയില്‍ കൂടുതല്‍ ഡെല്‍റ്റ വേരിയന്റുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സംസ്ഥാനങ്ങളും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് പുതിയ ലോക്ക്​ ഡൗണ്‍ അല്ലെങ്കില്‍ ജനക്കൂട്ട നിയന്ത്രണ…

‘മന്ത്രിമാർ അടക്കമുള്ള പ്രമുഖരുടെ ഫോൺ കോളുകൾ ചോർത്തി’- വിവാദ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്റർ കുറിപ്പിലൂടെയാണ് സ്വാമിയുടെ വെളിപ്പെടുത്തൽ. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ കോളുകൾ ചോർത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ…

മുംബൈയില്‍ കനത്ത മഴയിലുണ്ടായ അപകടം; മരണം 24 ആയി

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് 24 പേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമായത്. മണ്ണിടിച്ചിലിനെ തുടര്‍ന്നും മതില്‍ തകര്‍ന്നു വീണുമാണ് മരണങ്ങള്‍ സംഭവിച്ചത്. മൂന്ന് സംഭവങ്ങളും കിഴക്കന്‍, മധ്യ പ്രാന്തപ്രദേശങ്ങളിലാണ് നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിടിഞ്ഞ സ്ഥലത്തെ വീടുകള്‍ പൂര്‍ണമായും നശിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത്…

കൊവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു.കന്‍വാര്‍ യാത്രയെക്കുറിച്ച്‌ അവസാന തീരുമാനമെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന് തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. നേരത്തെ യുപി ഒഴിച്ചുള്ള കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക്…

മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതി; ഇനിമുതല്‍ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷനും നമ്പര്‍ പ്ലേറ്റും നിര്‍ബന്ധം

രാജ്യത്തെ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും ഏര്‍പ്പെടുത്തി മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്‍തു. ഇതിന്റെ ഭാഗമായി വിന്റേജ് വാഹനങ്ങള്‍ കാര്‍ രജിസ്ട്രേഷനായി കേന്ദ്രീകൃത സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറില്‍…

കൊവിഡ് പോരാട്ടം; വരുന്ന 125 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങി. ഇത് ഒരു മുന്നറിയിപ്പ് സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം കോവിഡ് മരണവും തടയാന്‍ സാധിച്ചു എന്ന് പഠനം വ്യക്തമാക്കുന്നു. ഒരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്…

രാജ്യത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞു; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിവരികയാണ്. ഇതോടെ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്‌ക്…

മഹാരാഷ്ട്രയില്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

മഹാരാഷ്ട്രയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍. രണ്ട് പൈലറ്റുമാര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഫ്‌ളൈയിങ് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. സത്പുര പര്‍വതനിരകളുടെ ഭാഗമായ ജില്ലയിലെ ചോപ്ഡ പ്രദേശത്തെ വാര്‍ഡി ഗ്രാമത്തിനടുത്താണ് അപകടം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ…

കൊവിഡ് കേസുകൾ കുറയുന്നു; കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടകം സര്‍ക്കാര്‍.ഇതേതുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. നഴ്‌സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന. കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ലാസിലെത്താന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആശങ്കയായി കോളറ; ഹരിയാനയില്‍ 9 വയസുകാരന്‍ മരിച്ചു; നൂറോളം പേര്‍ ആശുപത്രിയില്‍

ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ വയറിളക്കം ബാധിച്ച്‌ ഒന്‍പതുവയസുകാരന്‍ മരിച്ചു. വയറിളക്കം വ്യാപകമായ പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേരെയാണ് രോഗം ബാധിച്ചത്. നൂറോളം പേര്‍ ആശുപത്രിയിലാണ്. ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച്‌ മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു.ഇതില്‍ 46 പേര്‍…

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്, നാളെ മുതല്‍ അപേക്ഷിക്കാം

ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ. നാളെ അഞ്ചുമുതല്‍ അപേക്ഷിക്കാം. ദേശീയ ടെക്‌നിക്കല്‍ ഏജന്‍സി വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.

ജിസാറ്റ് 1 ഉപഗ്രഹം ഓഗസ്റ്റ് 12 ന് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

കൊവിഡിനെ സാഹചര്യത്തിൽ പല തവണ മാറ്റിവച്ച് ജിസാറ്റ് 1 ഉപഗ്രഹം ഓഗസ്റ്റ് 12 ന് ജിഎസ്എല്‍വിഎഫ് 10 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കും. 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 1 യഥാര്‍ത്ഥത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് മാര്‍ച്ച് 5 ന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഒരു ദിവസം മുമ്പ് ഇത് മാറ്റിവച്ചു. ഫെബ്രുവരി 28 ന്…

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു; ഡല്‍ഹിയില്‍ നിരവധി ബസാറുകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സദര്‍ ബസാര്‍ അടച്ചുപൂട്ടി. മൂന്ന് ദിവസമായി ബസാറില്‍ വമ്പിച്ച ആള്‍ത്തിരക്കാണ് അനുഭവപ്പെട്ടത്. ബസാറില്‍ വലിയ തിക്കും തിരക്കും ജനക്കൂട്ടവും ഉള്ളതായി ശനിയാഴ്ചയോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ജൂലൈ 13വരെ ബസാര്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. സമാനമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലജ്പത് നഗര്‍, റൂയി മണ്ഡി, എന്നീ…

എംബിബിഎസ്സുകാരുടെ ആയുഷ് പരിശീലനത്തെ എതിര്‍ത്ത് ഐഎംഎ

എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതിയിൽ പരിശീലനം നൽകുന്നതിനെതിരെ ഐഎംഎ രംഗത്ത്. വൈദ്യശാസ്ത്ര ശാഖകൾ കൂട്ടികുഴയ്ക്കുന്നത് മിക്സോപതി എന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ഐഎംഎ വ്യക്തമാക്കി. എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതികളില്‍ക്കൂടി പരിശീലനം നേടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ കരടില്‍ ഐ.എം.എ. അത്യധികം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍…

കൊവിഡ്​ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് വരുത്തി ഡല്‍ഹി

കൊവിഡ്​ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്​ അനുവദിച്ച്‌​ ഡല്‍ഹി സര്‍ക്കാര്‍. ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാം. സ്​കൂളുകള്‍, കോളജുകള്‍, അക്കാദമി ട്രെയിനിങ്​ സെന്‍ററുകള്‍ എന്നിവ തുറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സ്​കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്​ മാത്രമായിരിക്കും പ്രവേശനം. പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്​. സ്വിമ്മിങ്​ പൂളുകള്‍, സിനിമ തിയറ്ററുകള്‍, എന്‍റര്‍ടെയിന്‍മെന്‍റ്​ ആന്‍ഡ്​ അമ്യൂസ്​മെന്‍റ്​…

ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി നൽകി; അസിസ്റ്റന്റ് പ്രൊഫസർക്ക് വർഷം തടവും പിഴയും

ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർക്ക് അഞ്ച് വർഷം തടവും പിഴയും. മംഗളൂരു സർവകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ ഡോ. അനിത രവിശങ്കറിനെതിരെയാണ് നടപടി. അഞ്ച് വർഷം തടവിന് പുറമെ 30,000 രൂപ പിഴയും നൽകണം. പ്രേമ ഡിസൂസ എന്ന വിദ്യാർഥിനിയുടെ പ്രബന്ധം അംഗീകരിക്കാൻ അനിത 16,800 രൂപ ആവശ്യപ്പെടുകയായിരുന്നു….