Flash News
Archive

Tag: national

മത്സ്യതൊഴിലാളിയുടെ ചുമലില്‍ കയറി തമിഴ്‌നാട് ഫിഷറീസ് മന്ത്രി; അനിത രാധാകൃഷ്ണനെതിരെ പ്രതിഷേധം

മത്സ്യ തൊഴിലാളിയുടെ ചുമലില്‍ കയറിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രിക്കെതിരെ പ്രതിഷേധം. ബോട്ട് യാത്രയ്ക്ക് ശേഷം കരയിലേക്ക് പോകാനായാണ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്‍ മത്സ്യ തൊഴിലാളിയുടെ ചുമലില്‍ കയറിയത്. വീഡിയോ വൈറലായതോടെ സംഭവം വിവാദമാകുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിരുന്നു സംഭവം നടന്നത്. ബോട്ട് യാത്രയ്ക്ക് ശേഷം കരയിലെത്താന്‍ കുറച്ചുദൂരം വെള്ളത്തിലൂടെ നടക്കേണ്ടതായിവന്നു. ഇതിന് വിസമ്മതിച്ച മന്ത്രി…

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ വിയോ​ഗം; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആറ് തവണ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങ് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. മുന്‍മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 8 മുതല്‍ 10 വരെയാണ് ദുഃഖാചരണം. ജൂലൈ ആറാം തിയ്യതിയാണ് അദ്ദേഹത്തെ ഹൃദയാഘാതം മൂലം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 87 വയസ്സുള്ളള സിങ്ങ്…

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ടതിന് ശേഷം ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ…

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നാളെ; 20 പുതിയ മന്ത്രിമാര്‍

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നാളെ നടന്നേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിയതായാണ് സൂചന. 20 ഓളം പുതിയ മന്ത്രിമാര്‍ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മന്ത്രിമാരെ മാറ്റിയേക്കുമെന്നും, വകുപ്പുകളില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് വിവരം. മധ്യപ്രദേശില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബീഹാര്‍…

കൊവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കണം; പ്രതിദിന വാക്‌സിനേഷന്‍ 85ലക്ഷം കടക്കണമെന്ന് നിർദേശം

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ഡിസംബറോടെ രാജ്യത്തെ കുറഞ്ഞപക്ഷം 60 ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശം. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിനും ഇക്കാലയളവില്‍ നല്‍കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നാണ് വിദഗ്ധ സമിതിയംഗം കഴിഞ്ഞ…

സംസ്ഥാനത്ത് ടി.പി.ആര്‍. കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍

സംസ്ഥാനത്ത് ടി.പി.ആര്‍. കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ അവസ്ഥയും…

ഇന്ത്യയിലേക്ക് എത്താൻ മൃ​ഗങ്ങൾക്കും കൊവിഡ് നെ​ഗറ്റീവ് നി‌ർബന്ധം

ഇന്ത്യയിലേക്ക് മൃ​ഗങ്ങൾക്കും എത്തിക്കാൻ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉൾപ്പെടെയുള്ള മൃ​ഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കൊവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകി. യാത്രയ്ക്ക് മുൻപ് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു….

കോവിഡ് മുക്തരായവർക്ക് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഒരു ഡോസ് വാക്സിൻ മതിയാകുമെന്ന് ഐസിഎംആർ

കോവിഡ് മുക്തരായവർക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ സാധിക്കുമെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം. ‘ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്‌സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ്’ ന്യൂട്രലൈസേഷൻഎന്ന പഠനത്തിലാണ്…

ജൂലായ് മാസത്തില്‍ ബാങ്കുകള്‍ക്ക് 15 അവധി ദിവസം; ഏതൊക്കെ എന്ന് നോക്കാം

രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പെടെ ജൂലായില്‍ 15 ദിവസങ്ങളോളം ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 15 ദിവസത്തെ അവധി ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികള്‍ ജൂലായില്‍ കൂടുതലാണ്. ഏകദേശം ഒമ്ബത് പ്രാദേശിക അവധിദിവസങ്ങള്‍ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ എല്ലാം സംസ്ഥാനങ്ങളിലും ബാങ്കുകള്‍ ഒമ്ബത് ദിവസവും അടഞ്ഞുകിടക്കില്ല. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക അവധികളനുസരിച്ച്‌ ഇത്…

പ്രവാസികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ മടങ്ങാൻ സൗകര്യം ഒരുക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും…

അതിർത്തികളിൽ പരിശോധന ശക്തമാക്കും; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടക

ടിപിആർ ശതമാനം കുറയാത്ത സാഹചര്യത്തിൽ, കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കേരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര…

സ്വകാര്യ ആശുപത്രികള്‍ക്കും ഇനി മുതൽ വാക്‌സിന്‍ കൊവിന്‍ വഴി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ ഇനിമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ കഴിയൂ. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം ഇനി തുടരില്ലെന്നും നാളെമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ വാക്‌സിന്‍ വാങ്ങാനാകൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ പുതിയ രീതി നിലവില്‍വരും. സ്വകാര്യ കൊവിഡ്…

ഡോ. സി. സൈലേന്ദ്ര ബാബുവിനെ തമിഴ്‌നാട്ടിലെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു

ഡോ. സി. സൈലേന്ദ്ര ബാബുവിനെ തമിഴ്‌നാട്ടിലെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു. 2021 ജൂലൈ 1 ന് അദ്ദേഹം ചുമതലയേൽക്കും. മുൻ ഡിജിപി ജെ കെ ത്രിപാഠി 2021 ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1987 ലെ തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സൈലേന്ദ്ര ബാബു നേരത്തെ തമിഴ്‌നാട്ടിൽ റെയിൽവേ പോലീസ്…

കര്‍ണാടകയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു

ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​ക്​​ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വ് ന​ല്‍​കി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ടൂ​റി​സം മ​ന്ത്രി സി.​പി. യോ​ഗേ​ശ്വ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വിനോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കൊ​പ്പം വി​വി​ധ വ​ന​മേ​ഖ​ല​യി​ലെ ജം​ഗി​ള്‍…

15ലക്ഷം രൂപ തിരികെ നല്‍കാനില്ല; കോവിഡ് മരുന്നെന്ന വ്യാജേന വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്നു

വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോവിഡ് പ്രതിരോധ മരുന്നാണെന്ന വ്യാജേനയാണ് വിഷം നല്‍കിയത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കീഴ്‌വാണി സ്വദേശിയായ കല്യാണസുന്ദരം (43) എന്നയാള്‍ 72കാരനായ കറുപ്പണ്ണ കൗണ്ടറുടെ അടുത്തുനിന്ന് 15 ലക്ഷം രൂപ…

‘ഓലമടല്‍ സമരം’;ഭരണകൂടത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ലക്ഷദ്വീപ് ജനത

ഭരണകൂടത്തിന് എതിരെ ഓലമടല്‍ സമരവുമായി ലക്ഷദ്വീപ് നിവാസികള്‍. തേങ്ങയും, മടലും, ഓലയും, ചിരട്ടയുമൊന്നും പൊതു ഇടങ്ങളില്‍ ഇടരുതെന്ന ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. തിങ്കളാഴ്ച പറമ്പില്‍ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനുമുകളില്‍ കിടന്നാണ് ദ്വീപ് നിവാസികള്‍ സമരം ചെയ്യുന്നത്. ലക്ഷദ്വീപ് ഖരമാലിന്യ സംസ്‌കരണ നിയമം 2018 പ്രകാരമാണ് ഭരണകൂടം ഉത്തരവിറക്കിയത്. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയിട്ടുമില്ല….

കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ‘ഡ്യുവല്‍’ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി

കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുന്‍പ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുന്‍നിരയിലുള്ള രണ്ടു സീറ്റിലും ഇരിക്കുന്നവര്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍…

ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്കുന്നതിനാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പദ്ധതി തുടങ്ങിയശേഷമുള്ള പുരോഗതിയും വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചചെയ്തു. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 3.77 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. മലേഷ്യ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ വലുതാണ് ഈ…

രാജ്യത്ത് ഇന്നലെയും 50,000 കൊവിഡ് രോ​ഗികൾ; ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ 50,040 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെയാണ്. 5,86,403 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോ​ഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.കൊവിഡ് മൂന്നാം തരം​ഗം രണ്ടാം തരം​ഗത്തിന്റെ അത്രയും മാരകമാകില്ലെന്ന് ഐസിഎംആർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലക്ഷദ്വീപില്‍ സ്വകാര്യ കമ്പനിയുടെ ടൂറിസം പദ്ധതിക്ക്​ അംഗീകാരം നൽകി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്പന്‍ ടൂറിസം പദ്ധതിയ്ക്ക്​ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോര്‍ട്ട്​ നിര്‍മിക്കുക. റിസോര്‍ട്ടിനായി സ്വകാര്യമേഖലയ്ക്ക്​ 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വര്‍ഷം കൊണ്ടാണ്​ നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ​…

രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വ്യാപനം രണ്ടാമത്തേതുപോലെ ശക്തമായേക്കില്ലെന്ന് വിദഗ്ദ്ധർ

കൊവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് എപ്പോൾ വേണമെങ്കിലും ആരംഭിക്കാം. എന്നാൽ കരുതുന്നതുപോലെ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗദ്ധർ നടത്തിയ പഠനത്തിൽ തെളിയുന്നത്. ഐ.സി.എം.ആറും, ലണ്ടനിലെ ഇംപീരിയൽ കോളേജും ചേർന്ന് നടത്തിയ പഠനത്തിൽ മൂന്നാംഘട്ട വ്യാപനം അത്ര ശക്തമാകില്ലെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഇതിന് കാരണം ഇന്ത്യയിൽ നടത്തുന്ന വാക്‌സിനേഷനാണ്. പ്രതിദിനം 50-60 ലക്ഷം…

ഗംഗയില്‍ മരപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട നവജാതശിശു ; കൂടെ ദൈവങ്ങളുടെ ചിത്രവും ജാതകവും

ഗംഗയില്‍ മരപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട നവജാതശിശു ; കൂടെ ദൈവങ്ങളുടെ ചിത്രവും ജാതകവും ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ ഒഴുകി നടന്ന മരപ്പെട്ടിയില്‍ അടയ്ക്കപ്പെട്ടതായി കാണപ്പെട്ട നവജാതശിശുവിനെ രക്ഷിച്ചു. ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി…