Flash News
Archive

Tag: nayanthara

‘ഇത് ഞങ്ങളുടെ ആദ്യ അന്തര്‍ദേശീയ അവാര്‍ഡ്’ ; സന്തോഷം പങ്കുവെച്ച് വിഘ്‌നേഷും നയന്‍താരയും

ആദ്യ ചിത്രത്തിന് അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. അവാര്‍ഡ് അടക്കമുള്ള ഇരുവരുടെയും ചിത്രം പങ്കുവെച്ചുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോള്‍. നയന്‍താരയും വിഘ്‌നേഷും ചേര്‍ന്നു നടത്തുന്ന റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം ആയിരുന്നു ‘കൂഴങ്ങള്‍’ എന്ന തമിഴ് സിനിമ. റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ടൈഗര്‍…

ബീവറേജ് ബ്രാന്റിൽ നിക്ഷേപിച്ച് ലേഡി സൂപ്പർസ്റ്റാറും വിഘ്‌നേഷും?

സിനിമയില്‍ ഏറെ തിരക്കുള്ള നടിയാണ് നയൻതാര. സിനിമാ അഭിനയത്തിനു പുറമെ നിർമ്മാണ മേഖലയിലും താരം സജീവമാണ്. കാമുകനായ വിഘ്നേഷ് ശിവനൊപ്പമാണ് നിർമ്മാണത്തിൽ താരം സജീവമാകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും ബ്രാൻഡ് അംബാസിഡറായി നയൻതാര എത്താറുണ്ട്. നിലവിൽ ഇരുവരും ചേർന്ന് ബീവറേജ് ബ്രാന്റിൽ നിക്ഷേപം നടത്തിയിരിക്കുകയാണ് എന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചായ്…

ഫഹദ് – നയന്‍താര ചിത്രം വൈകും ; അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ – നയന്‍താര ചിത്രം ‘പാട്ട്’ വൈകുമെന്ന് സൂചന. സംവിധായകന്‍ ഒരു പൃഥ്വിരാജ് ചിത്രത്തിന്റെ പണിപ്പുരയില്‍ ആണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് സാഹചര്യത്തില്‍ ഡേറ്റുകള്‍ മാറിയതാണ് ‘പാട്ട്’ വൈകാന്‍ കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പാട്ട്’ 2022ലേക്ക് മാറ്റിയതായി സിനിമയുടെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി എന്നാണ്…

നയന്‍താരയുടെ ‘നെട്രിക്കണ്‍’ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍

നയന്‍താര നായികയാകുന്ന ‘നെട്രിക്കണ്‍’ തിയേറ്ററിലേക്ക് ഇല്ലെന്ന് ഉറപ്പായി. നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഉടന്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നയന്‍താര അന്ധയായി അഭിനയിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രം കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നത് ആണെങ്കിലും കൊവിഡ് വ്യാപനത്തില്‍ നീണ്ടുപോവുകയായിരുന്നു. വിഘ്‌നേഷ് ശിവന്‍…

‘ബാഹുബലി’ നെറ്റ്ഫ്ലിക്സ് സീരിസ് ചിത്രീകരണം സെപ്റ്റംബറില്‍

‘ബാഹുബലി’ നെറ്റ്ഫ്ലിക്സ് സീരിസ് ചിത്രീകരണം സെപ്റ്റംബറില്‍ രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ബാഹുബലി’. ചിത്രത്തെ ആസ്പദമാക്കി വെബ്ബ് സീരിസ് ഒരുക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ‘ബാഹുബലി : ബിഫോർ ദി ബിഗിനിങ്ങ്’ എന്ന പേരിലാണ് സീരീസ് ഇറക്കുന്നത്. സീരിസിൽ തെന്നിന്ത്യൻ താരം നയൻതാര മുഖ്യവേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 200 കോടി ബജറ്റിൽ ഒരുക്കുന്ന…

നയന്‍താര – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘നിഴല്‍’ ; വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

കുഞ്ചാക്കോ ബോബനും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘നിഴല്‍’. പ്രേക്ഷകരെ ദുരൂഹതയുടെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ‘നിഴല്‍’ ജുലൈ 11ന് ഏഷ്യാനെറ്റിലൂടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി സിനിമ ആസ്വാദകരിലേക്ക് എത്തുകയാണ്. ‘നിഴലില്‍’ ഒരു ഡ്രാമ – ത്രില്ലറിനു വേണ്ട എല്ലാ ചേരുവകളും മികച്ച രസതന്ത്രത്തില്‍ അടങ്ങിയിരിക്കുന്നു. ‘നിഴല്‍’…

തലൈവ ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് തലൈവ ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ദീപാവലിക്കാണോ ‘അണ്ണാത്ത’ റിലീസ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്ന് സണ്‍ പിക്‌ചേഴ്സ് അറിയിച്ചു. തിയേറ്ററുകളിലൂടെയാണ്…

നയൻ‌താരയുമായുള്ള വിവാഹം എപ്പോൾ? വിഘ്‌നേശ്‌ മറുപടി പറയുന്നു

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും സംവിധായകൻ വിഘ്‌നേഷും കാലങ്ങളായി പ്രണയത്തിലാണെന്ന് ഏവർക്കും അറിയാം. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇതു സംബന്ധിച്ച് വന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് വിഘ്‌നേശ്‌. ‘എന്തുകൊണ്ടാണ് നയൻ‌താര മാഡത്തെ വിവാഹം കഴിക്കാത്തത്? ആകാംഷയോടെ കാത്തിരിക്കുന്നു.’ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഇതിനു മറുപടിയായി വിഘ്‌നേശ്‌ പറഞ്ഞത് ഇങ്ങനെയാണ്….

ലോക്ക്ഡൗണിനു ശേഷം ആരംഭിക്കാനിരിക്കുന്ന നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ആവേശമാണ് നയൻതാര. ശക്തമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരത്തിന് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരും ലഭിച്ചു. നിരവധി ടിവി ഷോകളിലെ വിജെ ആയി തുടങ്ങി 2003ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായ ‘മനസ്സിനക്കരെ’യിലൂടെയാണ് മലയാളിയായ താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി…

നയന്‍താരയിലെ ആ മേന്മയാണ് വിഘ്നേഷിനെ കൂടുതല്‍ ആകര്‍ഷിച്ചത്

സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കുന്ന താരജോഡികളാണ് നയന്‍താരയും വിഘേനഷ് ശിവനും. ഇരുവരും പരസ്പരം വിവാഹിതരായിട്ടില്ലെങ്കിലും ഇരുവരുടെയും പ്രണയവും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നു. ഇപ്പോഴിതാ നയന്‍താരയില്‍ തന്നെ ആകര്‍ഷിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നയന്‍താരയിലെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും അധികം ആകര്‍ഷിച്ചതെന്നാണ് വിഘ്‌നേഷ് ശിവന്‍…