Flash News
Archive

Tag: Netflix

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. നിലവില്‍ ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്….

‘നവരസ’യിലെ ‘സമ്മര്‍ ഓഫ് 92’ അറപ്പുളവാക്കുന്നു ; പ്രിയദര്‍ശന്‍ ചിത്രത്തിന് എതിരെ ടി.എം കൃഷ്ണയും ലീന മണിമേഖലയും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത, ‘നവരസ’ എന്ന ഹിറ്റ് തമിഴ് ആന്തോളജിയുടെ ഭാഗമായ, ‘സമ്മര്‍ ഓഫ് 92’ എന്ന ചിത്രത്തിന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. ആന്തോളജിയുടെ ഭാഗമായി നവരസങ്ങളിലെ ഹാസ്യരസത്തിന് പ്രാതിനിധ്യം നല്‍കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം ജാതീയമാണ് എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് സംഗീതജ്ഞനായ ടി.എം കൃഷ്ണയും,…

ധനുഷിന്റെ ഹോളിവുഡ് ചിത്രം ‘ഗ്രേ മാന്‍’ ഷൂട്ടിങ്ങ് പാക്കപ്പ് ആയി

നെറ്റ്ഫ്ലിക്സിന്റെ ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘ഗ്രേ മാന്‍റെ’ ഷൂട്ടിങ്ങ് പാക്കപ്പ് ആയി. ധനുഷ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നത് ‘ഗ്രേ മാന്റെ’ വലിയ ഒരു ആകര്‍ഷണമാണ്. ‘ഗ്രേ മാന്‍’ ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ്. വിഖ്യാതമായ ‘അവഞ്ചേഴ്സ്’ ചലച്ചിത്ര സിരീസിന്റെ സംവിധായകരായ റൂസോ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന ജോ റൂസോയും ആന്റണി റൂസോയും…

പ്രതിഫലം വാങ്ങാതെ അഭിനയിച്ചു ; ‘നവരസ’യെ കുറിച്ച് മണിക്കുട്ടന്‍

ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ആരാധകര്‍ ഏറെയുള്ള താരമാണ് മണിക്കുട്ടന്‍. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘നവരസ’ എന്ന ആന്തോളജി ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ പ്രതിഫലം ഇല്ലാതെയാണ് മണിക്കുട്ടന്‍ അടക്കമുള്ള താരങ്ങള്‍ അഭിനയിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന…

വയസ്സായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു, പ്രിയദര്‍ശന്‍ സര്‍ ധൈര്യം പകര്‍ന്നു : രമ്യ നമ്പീശന്‍

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ആന്തോളജി ചിത്രം ‘നവരസ’ റിലീസ് ആകുന്നത് കാത്തിരിക്കുകയാണ്. നവരസങ്ങളായ ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിവയെ പ്രമേയമാക്കി കാണികളെ ത്രസിപ്പിക്കുന്ന ഒന്‍പത് ഹൃസ്വചിത്രങ്ങളാണ് ‘നവരസ’യില്‍ അടങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ നടി രമ്യ നമ്പീശന്‍ ‘നവരസ’യില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍…

‘മിമി’ മുതല്‍ ‘നട്ട്ക്കട്ട്’ വരെ ; വരാനിരിക്കുന്ന ഈ ഒടിടി ചിത്രങ്ങള്‍ കാണാതിരിക്കരുത്

ഡിജിറ്റല്‍ ലോകത്ത് ഈ ആഴ്ച പുതിയതായി ലഭ്യമാകുന്ന ചിത്രങ്ങള്‍, ഷോകള്‍, സീരിസുകള്‍ എന്നിവ നമുക്ക് പരിചയപ്പെടാം. ‘നട്ട്ക്കട്ട്’, ‘ലിഹാഫ്’, ‘മിമി’ എന്നിവ ഉള്‍പ്പെടെ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വ്യത്യസ്തവും, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ടവയും ആണ്. നട്ട്ക്കട്ട് കഥയ്ക്ക് അകത്ത് മറ്റൊരു കഥയെ ചേര്‍ത്ത് വെച്ചിരിക്കുന്ന (ഫ്രെയിം സ്റ്റോറി) ‘നട്ട്ക്കട്ടി’ല്‍, ഒരു അമ്മ സ്കൂള്‍ വിദ്യാര്‍ത്ഥിയായ തന്റെ…

‘മണി ഹെയ്സ്റ്റ്’ സീസൺ 5 ട്രെയിലർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമയാണ് ‘മണി ഹെയ്സ്റ്റ്’. ഇതിന്റെ നാല് സീസണുകളാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. സിരീസിന്റെ അഞ്ചാമത്തെ സീസണിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അഞ്ചാമത്തേതും, അവസാനത്തേതുമായ സീസണിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 2ന് പുറത്ത് വരുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്….

‘നവരസ’യുടെ ട്രെയിലര്‍ പുറത്ത്

ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നവരസ’. ‘നവരസ’ എന്ന ആന്തോളജി ചിത്രത്തില്‍ ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്‍പത് കഥകള്‍, ഒന്‍പത് ഭാവങ്ങള്‍ എന്ന ടാഗ്ലൈനോടെ ആണ് ‘നവരസ’ പ്രേക്ഷകരിലേക്ക് എത്തുക. നെറ്റ്ഫ്ലിക്‌സ് ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 9ന് നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും, ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ…

‘നവരസ’ ടീസര്‍; മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി

നവരസങ്ങളെ ആസ്പദമാക്കി ഒന്‍പത് സംവിധായകര്‍ ഒരുക്കുന്ന ഒന്‍പത് കഥകളുള്ള ആന്തോളജി ചിത്രമാണ് ‘നവരസ’. തമിഴ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മണിരത്‌നവും പഞ്ചാപകേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 6ന് പ്രീമിയര്‍ ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിരുന്നു. ഇപ്പോള്‍ അതിന്റെ മേക്കിങ്ങ് വീഡിയോ നെറ്റ്ഫ്ലിക്‌സ് പുറത്തു വിട്ടിരിക്കുകയാണ്. മേക്കിങ്ങ് വീഡിയോയും ആളുകള്‍…

‘ബാഹുബലി’ നെറ്റ്ഫ്ലിക്സ് സീരിസ് ചിത്രീകരണം സെപ്റ്റംബറില്‍

‘ബാഹുബലി’ നെറ്റ്ഫ്ലിക്സ് സീരിസ് ചിത്രീകരണം സെപ്റ്റംബറില്‍ രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ബാഹുബലി’. ചിത്രത്തെ ആസ്പദമാക്കി വെബ്ബ് സീരിസ് ഒരുക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ‘ബാഹുബലി : ബിഫോർ ദി ബിഗിനിങ്ങ്’ എന്ന പേരിലാണ് സീരീസ് ഇറക്കുന്നത്. സീരിസിൽ തെന്നിന്ത്യൻ താരം നയൻതാര മുഖ്യവേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 200 കോടി ബജറ്റിൽ ഒരുക്കുന്ന…

‘നവരസ’യിലെ സ്ത്രി കഥാപാത്രങ്ങൾ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘നവരസ’. സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമ്മാണത്തിലാണ് തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’ ഒരുങ്ങുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ‘നവരസ’യുടെ അണിയറ പ്രവർത്തകർ. ഒമ്പത് രസങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഒമ്പത് കഥകൾ സംവിധാനം ചെയ്യുന്നത് ഒമ്പത് സംവിധായകരാണ്. പ്രിയദർശൻ, ഗൗതം…

‘നവരസ’ വേറിട്ട ഒരു അനുഭവമായിരുന്നു : മണിരത്നം

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘നവരസ’. ചിത്രത്തിന്റെ ടീസർ ഇന്നാണ് പുറത്തിറങ്ങിയത്. നെറ്റ്ഫ്ലിക്സിൽ ആ​ഗസ്റ്റ് 6ന് റീലിസ് ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഇത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇപ്പോള്‍ എത്തിയിരിക്കുകയാണ് ദേശീയ അവാർഡ് ജേതാവും, സംവിധായകനും, ‘നവരസ’യുടെ ചലച്ചിത്ര നിർമ്മാതാവുമായ മണിരത്നം. സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യത വർദ്ധിച്ചു വരുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം. ‘ഒരു സിനിമാക്കാരനെ…

സൂപ്പര്‍ ഹിറ്റായി നെറ്റ്ഫ്ലിക്സിന്റെ ‘നമ്മ സ്റ്റോറീസ്’ ഗാനം

‘നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്ലിക്‌സ്’ എന്ന ഹാഷ്ടാഗില്‍ നെറ്റ്ഫ്ലിക്‌സ് തുടക്കമിട്ട പ്രചാരണ പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി വരികയാണ്. ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നെറ്റ്ഫ്ലിക്‌സ് ഈ പരിപാടിക്ക് തുടക്കം ഇട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ‘നമ്മ സ്റ്റോറീസി’നു വേണ്ടി പുറത്തിറക്കിയ ഗാനം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ‘എന്‍ജായി എഞ്ചാമി’ക്ക് ശേഷം ‘അറിവി’ന്റെ ഹിറ്റ് നിരയിലേക്ക് ഈ ഗാനവും…

‘ബാഹുബലി’യിലെ ശിവകാമിയുടെ കഥ വെബ്ബ് സീരീസാകുന്നു ; വാമിഖ ഗബ്ബി നായിക

ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ ചലച്ചിത്രം ‘ബാഹുബലി’യിലെ ശിവകാമിയുടെ കഥ വെബ് സീരീസാകുന്നു. നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗി’ല്‍ ശിവകാമിയായി എത്തുന്നത് ‘ഗോദ’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ വാമിഖ ഗബ്ബിയാണ്. 200 കോടി രൂപയുടെ ബജറ്റില്‍ ആര്‍ എസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. ‘ബാഹുബലി’ ചിത്രത്തില്‍ ശിവകാമിയായി വേഷമിട്ടിരുന്നത് തെന്നിന്ത്യന്‍…

ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒരുക്കുന്ന വസന്തം

ജുലൈ മാസത്തിൽ സിനിമാ പ്രേമികൾക്കായി ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്നത് നിരവധി സിനിമകളാണ്. കാത്തിരിപ്പുകൾക്ക് അവസാനമേകി സിനിമാ പ്രേമികളെ തേടിയെത്തുന്ന സിനിമകളുടെ കൂട്ടത്തിൽ തെലുങ്കും മലയാളവും ഒക്കെയുണ്ട്. കൊവിഡ് 19 മഹാമാരി കാരണം നിരവധി സിനിമകളും സീരീസുകളും റിലിസ് മുടങ്ങി കിടക്കുകയായിരുന്നു. വിനോദ വ്യവസായം ഏറെ പിന്നോട്ട് പോയിരുന്നു. ഒരു ദിവസം തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയാണ് സിനിമാ…

ബോളിവുഡ് ചിത്രത്തിൽ നായകനായി നീരജ് മാധവ്

നര്‍ത്തകനായും അഭിനേതാവായും ശ്രദ്ധേയനായ താരമാണ് നീരജ് മാധവ്. രാജ്‌ പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ‘ബഡ്ഡി’ എന്ന ചിത്രത്തിലേക്ക് ഓഡിഷനിലൂടെ എത്തിയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ‘മെമ്മററീസ്’, ‘ദൃശ്യം 1’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ആണ് താരത്തിന് ജനപ്രീതി നേടി കൊടുത്തത്. ഇപ്പോൾ ബോളിവുഡിൽ നായകനായി എത്തുകയാണ് താരം. ആറ്…

പാര്‍ഷ്യല്‍ ഡൗണ്‍ലോഡ് ; പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ്. ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലിലും ടാബ്ലെറ്റുകളിലും ചിത്രങ്ങളും സീരീസുകളും ഡൗണ്‍ലോഡ് പൂര്‍ത്തിയാകുന്നതിനു മുമ്പ് കാണാന്‍ കഴിയുന്ന ‘പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്’ ഫീച്ചറാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്. നേരത്തെ ഓഫ്ലൈനായി നെറ്റ്ഫ്ലിക്സ് ടൈറ്റില്‍ കാണുന്നതിന് ഡിവൈസിലേക്ക് പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. 2016ലാണ് നെറ്റ്ഫ്ലിക്സ് ഓഫ്ലൈണ്‍ സ്ട്രീമിങ്ങിനാണ് ഡൗണ്‍ലോഡ്…

ധനുഷ് ചിത്രത്തില്‍ തരംഗമായി സന്നിധാനന്ദന്റെ ഗാനവും

ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ജനപ്രീതി നേടിയ സന്നിധാനന്ദനെ മലയാളികൾ പെട്ടെന്ന് മറക്കില്ല. ചുണ്ടിന്റെ പ്രശ്നം ഉൾപ്പെടെ ഏറെ പരിമിതികളിലൂടെ നടന്നുകയറിയ സന്നിധാനന്ദൻ സംഗീതത്തിന്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിനുശേഷം നിരവധി ഗാനങ്ങള്‍ പാടിയിരുന്നു എങ്കിലും ഇപ്പോൾ മുഖ്യധാരയിൽ സജീവമല്ല സന്നിധാനന്ദന്‍. ജഗമേ തന്തിരം എന്ന…