Flash News
Archive

Tag: olympics

ഒളിമ്പിക്‌സ്; അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്ത് എലിമിനേഷന്‍ മത്സരത്തില്‍ യുക്രൈനിന്റെ ഒലെക്‌സി ഹണ്‍ബിന്നിനെ കീഴടക്കി ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. 6-4 എന്ന സ്‌കോറിനാണ് തരുണ്‍ദീപ് വിജയം സ്വന്തമാക്കിയത്. ആദ്യ മൂന്നു സെറ്റുകളില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന തരുണ്‍ദീപ് അവസാന രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍…

ഒളിമ്പിക്‌സ്; ടേബിൾ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് കമല്‍ പുറത്തായി

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിന്നും ഇന്ത്യയുടെ ശരത് കമല്‍ അജന്ത പുറത്തായി. മൂന്നാം റൗണ്ടില്‍ ചൈനയുടെ മാ ലോങ്ങിനോട് പരാജയപ്പെട്ടാണ് ശരത് കമല്‍ പുറത്തായത്. ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് മാ ലോങ്ങിന്റെ വിജയം. നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനും ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനുമായ ഇതിഹാസ താരം മാ ലോങ്ങിനെതിരേ മികച്ച പ്രകടനമാണ് ശരത്…

ഒളിമ്പിക്‌സ്; അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുടെ അതാനു ദാസ്-പ്രവീണ്‍ യാദവ്-തരുണ്‍ദീപ് റായ് സഖ്യമാണ് കസാഖിസ്ഥാന്റെ ഇല്‍ഫാത്ത് അബ്ദുല്ലിന്‍-ഡെനിസ് ഗാന്‍കിന്‍-സാന്‍ഷാര്‍ മുസ്സയേവ് സഖ്യത്തെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ ടീം വിജയം സ്വന്തമാക്കിയത്. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ പരാജയപ്പെടുത്തിയത്. നാലുസെറ്റുകളിലും ഇന്ത്യ പൂര്‍ണ ആധിപത്യം പുലര്‍ത്തി….

ഒളിമ്പിക്‌സ്; ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ശരത് കമല്‍ മൂന്നാം റൗണ്ടില്‍

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ പോര്‍ച്ചുഗലിന്റെ ടിയാഗോ അപൊലോണിയയെ കീഴടക്കി ഇന്ത്യയുടെ ശരത് കമല്‍ അജന്ത മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടിനെതിരേ നാല് സെറ്റുകള്‍ക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. മത്സരം ആറ് സെറ്റുകള്‍ കൊണ്ട് അവസാനിച്ചു. സ്‌കോര്‍: 2-11, 11-8, 11-5, 9-11,11-6, 11-9 ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന…

ഒളിമ്പിക്‌സ്; ഫെന്‍സിങ്ങിൽ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വനിതാതാരം ഭവാനി ദേവിയ്ക്ക് വിജയം

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയത്തുടക്കം. വനിതാവിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ സി.എ. ഭവാനി ദേവി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ടൂണീഷ്യയുടെ യുവതാരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി കീഴടക്കിയത്. എഫ്.ഐ.ഇ റാങ്കിങ്ങില്‍ 42-ാം സ്ഥാനത്തുള്ള ഭവാനി ദേവി 384-ാം സ്ഥാനത്തുള്ള നാദിയയ്‌ക്കെതിരേ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. 15-3 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. ഈ…

ഒളിമ്പിക്‌സ്; ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് തകർപ്പൻ വിജയം

ഒളിമ്പിക്‌സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് ജയം. യുക്രെയ്ൻ തരാം മാർഗരിറ്റ പെസോട്‌സ്കയെ ആണ് 4-3ന് മാണിക്ക ബത്ര പരാജയപ്പെടുത്തിയത്. അടുത്തതായി ലോക 16-ാം നമ്പർ താരം സോഫിയ പോൾകനോവയെ ആണ് പ്രീ ക്വാര്‍ട്ടറിൽ താരത്തിന് നേരിടേണ്ടത്. ഇന്ത്യ വിജയപ്രതീക്ഷയർപ്പിച്ച ഷൂട്ടിംഗിൽ നിരാശയായിരുന്നു ഫലമെങ്കിലും മറ്റ് മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം നേടാൻ സാധിച്ചു. ബാഡ്മിന്റണിൽ…

ഒളിമ്പിക്‌സ്; ബോക്സിങില്‍ മേരി കോമിന് വിജയത്തുടക്കം

ഒളിമ്പിക്‌സിൽ മേരി കോമിന് ബോക്സിങില്‍ വിജയത്തുടക്കം. ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ തോൽപ്പിച്ചാണ് മേരികോം വിജയിച്ചത്. ജയത്തോടെ മേരി കോം പ്രീ ക്വാര്‍ട്ടറിലെത്തി. 51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി….

നമ്മുടെ ഒളിമ്പിക്സ് താരങ്ങൾക്ക് നൽകേണ്ടത് മികച്ച പിന്തുണയും പ്രോത്സാഹനവും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. നാളത്തെ കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ‘അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ…

ഒളിമ്പിക്‌സ് ടെന്നിസ് സിംഗിൾസ്; ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് വിജയം

ഒളിമ്പിക്‌സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം. ആദ്യ സെറ്റിൽ 6-1 നേടിയ ഒസാക്ക ചൈനീസ് താരം സായ്‌സെ സെംഗിനെ തുടർച്ചയായ സെറ്റുകളിൽ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ട് നിന്ന താരം ഒളിമ്പിക്‌സിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഫ്രഞ്ച് ഓപ്പണില്‍ മത്സരങ്ങള്‍ക്കു ശേഷം മാധ്യമങ്ങളെ കാണില്ലെന്നു പ്രഖ്യാപിച്ചിരുന്ന ഒസാക്ക…

ഒളിമ്പിക്‌സ്; വനിതകളുടെ ടെന്നിസ് ഡബിൾസിൽ സാനിയ സഖ്യം പുറത്ത്

ഒളിമ്പിക്‌സിൽ ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിൾസ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിർസ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ 6–0, 6–7, 8–10. ആദ്യ റൌണ്ടില്‍…

കായിക മാമാങ്കത്തിന് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റ്

ലോകത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ കായിക വിസ്മയത്തിന് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ കായിക മാമാങ്കത്തിന് തുടക്കമാകും. ആഘോഷങ്ങളിലേക്കുള്ള തിരിച്ചു വരവിന്റെ തുടക്കമായാണ് ലോക രാഷ്ട്രങ്ങള്‍ ടോക്കിയോ ഒളിമ്പിക്‌സിനെ വിലയിരുത്തുന്നത്. ടെലിവിഷന്‍ ഒളിമ്പിക്‌സെന്ന ഓമനപ്പേരിലാകും ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. ‌ഇന്ന് തെളിയുന്ന ഒളിമ്പിക് ദീപശിഖ ഓഗസ്റ്റ് എട്ടിനാകും അണയുക. 16 ദിവസത്തെ…