Flash News
Archive

Tag: Pakistan

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ എത്തി

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ എത്തി. ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ പാകിസ്ഥാന്‍ സഹായിക്കുമെന്ന് പാക് സൈനിക…

“ഒറ്റ കക്ഷി സ്വേച്ഛാധിപത്യ സർക്കാർ അംഗീകരിക്കില്ല’; താലിബാൻ സർക്കാരിനെ എതിർത്ത് ഇസ്ലാമാബാദിലെ അഫ്ഗാൻ നേതാക്കൾ

പാക്കിസ്ഥാൻ സന്ദർശിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ രാജ്യത്തെ “ഒറ്റകക്ഷി സർക്കാരിനെ” എതിർത്തു. അഫ്ഗാനിസ്ഥാൻ 102 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് താലിബാൻ പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന വന്നത്. മുൻ വടക്കൻ സഖ്യ നേതാക്കളും അഫ്ഗാൻ പാർലമെന്റ് സ്പീക്കർ മിർ റഹ്മാനും അടങ്ങുന്ന അഫ്ഗാൻ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയിരുന്നു. എല്ലാവർക്കും സ്വീകാര്യമായ ഭരണഘടനയാണ് അഫ്ഗാനിസ്ഥാനെ…

താലിബാന്റെ മുന്നേറ്റം അടിമത്വത്തിന്റെ കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ നിമിഷം; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം അടിമത്വത്തിന്റെ കണ്ണികള്‍ പൊട്ടിച്ചെറിയുന്നതാണെന്ന് പ്രതികരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഇമ്രാന്റെ പ്രതികരണം. വിദ്യാഭ്യാസത്തിന്റെ പ്രധാന മാധ്യമമെന്ന് നിലയില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മറ്റൊരു സംസ്‌കാരത്തെ പകര്‍ത്താന്‍ മാത്രമേ ഉപകരിക്കുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ‘നിങ്ങള്‍ മറ്റൊരു സംസ്‌കാരത്തെ കടം എടുക്കുകയാണങ്കില്‍ നിങ്ങള്‍ മാനസികമായി…

പാകിസ്ഥാനിലെ കറാച്ചിയിൽ ഗ്രനേഡ് ആക്രമണം; 13 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു

കറാച്ചിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൽദിയ ടൗണിലെ മാവാച്ച് ഗോത് പ്രദേശത്തിന് സമീപമാണ് ആക്രമണം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ ഉപയോഗിച്ച്, ലോക്കൽ പൊലീസ് ആക്രമണത്തിൽ ഒരു ഗ്രനേഡ് ഉപയോഗിച്ചതായി കണ്ടെത്തി.

വസീരിസ്ഥാനിൽ ഭീകരാക്രമണം; 2 പാക് സൈനികർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

തെക്ക്, വടക്കൻ വസീരിസ്ഥാൻ ഗോത്ര ജില്ലകളിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ താലിബാൻ നയിക്കുന്ന അക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. അഫ്ഗാനിസ്ഥാനിലെ അതിർത്തി കടന്ന് സർക്കാർ സൈന്യത്തിനെതിരെ താലിബാൻ ആക്രമണം ശക്തമാക്കിയതിന് ശേഷം വടക്കൻ വസീരിസ്ഥാനിലും സമീപത്തെ തെക്കൻ വസീരിസ്ഥാൻ…

താലിബാനെന്നത് സൈന്യമല്ല സാധാരണ മനുഷ്യർ; പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

താലിബാനെന്നത് സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിര്‍ത്തികളിലുള്ള മൂന്ന് ദശലക്ഷം അഫ്ഗാന്‍കാരെ അഭയാര്‍ത്ഥികളില്‍ നിന്ന് താലിബാന്‍കാരെ എങ്ങനെ വേട്ടയാടുമെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ ഖാന്‍റെ വിവാദ പ്രതികരണം. പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും ഉള്‍പ്പെടുന്ന അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്കും താലിബാന്‍ പോരാളികള്‍ക്കുമുള്ളത് ഓരേ വംശമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അഞ്ച് ലക്ഷത്തോളം ആളുകളുള്ള…

ചൈനീസ് ഭരണ സംവിധാനം ജനാധിപത്യത്തേക്കാൾ മികച്ചത്; പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്ക് ബദലായ ചൈനയുടെ ഏകകക്ഷി ഭരണത്തെ സവിശേഷമായ ഒരു ഭരണരീതിയാണെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് ഖാൻ ഇസ്ലാമാബാദിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണവർഗത്തെ ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിനും മെറിറ്റോക്രസി ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ മാത്രമേ ഒരു സമൂഹം വിജയിക്കൂ എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നേതാക്കളെ…

ഡ്രോൺ സാന്നിധ്യത്തിന് തെളിവില്ല; ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പാകിസ്ഥാൻ

ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ട സംഭവത്തിൽ ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പാകിസ്ഥാൻ. ഇതു സംബന്ധിച്ച് യതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ പ്രതികരിച്ചു. പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്നും ഇന്ത്യ…

പാകിസ്ഥാനിലേക്ക് സൈനിക ഉപകരണങ്ങൾ കടത്തുന്നു; താലിബാന് മുന്നറിയിപ്പ് നൽകി അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സതർ മിർസക്വാൾ ചൊവ്വാഴ്ച പക്തിയ പ്രവിശ്യ സന്ദർശിക്കുകയും അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത സൈനിക ഉപകരണങ്ങൾ പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് നിർത്തണമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താലിബാൻ തീവ്രവാദികൾ സൈനിക ഉപകരണങ്ങളും ടാങ്കുകളും പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സാബുൽ പ്രവിശ്യയിലൂടെ താലിബാൻ സൈനിക ടാങ്കുകൾ പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ ആക്ടിംഗ്…