Flash News
Archive

Tag: Police

മൈസൂർ കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ഇന്ന് തെളിവെടുപ്പ് നടത്തും

മൈസൂർ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍ എംബിഎ…

ചിക്കന്‍ ഫ്രൈ നല്‍കിയില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരുവിൽ ചിക്കന്‍ഫ്രൈ പാചകം ചെയ്ത് നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഷിറിന്‍ ബാനു എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ മുബാറക് പാഷ എന്ന 30കാരന്‍ അറസ്റ്റിലായി. ഓഗസ്റ്റ് 18നാണ് സംഭവം. മുബാറക് പാഷ ഭാര്യയോട് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചിക്കന്‍ഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കായി….

16-കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പൊലീസ്

മണ്ണാര്‍ക്കാട്ട് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പൊലീസ്. കേസില്‍ പ്രതിയായ ജംഷീറിനെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ക്കെതിരേ വധശ്രമം, അതിക്രമിച്ചുകയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ജംഷീര്‍ 16 വയസ്സുകാരിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. നിലവിളി…

തമിഴ്നാട്ടിൽ മലയാളി യുവതിയുടെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെ തേടി യുവതി നാല് മാസം മുമ്പാണ് കൃഷ്ണഗിരിയിലെത്തിയത്. യുവതിയുടെ മുഖം പകുതി പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം സംഭവത്തില്‍ കാവേരിപ്പട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡ്രോണ്‍ ഫോറന്‍സിക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പൊലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഈ വെല്ലുവിളികള്‍ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാ പൊലീസ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റേയും ഗവേഷണ കേന്ദ്രത്തിന്‍റേയും ഉദ്ഘാടനം…

മാസ്‌ക് വയ്ക്കാതെ കൂട്ടം കൂടിനിന്നു; ചോദ്യം ചെയ്ത എസ്‌ഐയ്ക്ക് നേരെ ആക്രമണം

കുടപ്പനക്കുന്നില്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം. പേരൂര്‍ക്കട എസ്‌ഐ നന്ദകൃഷ്ണന് നേരെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. കുടപ്പനക്കുന്ന് ജങ്ഷനില്‍ വെച്ചാണ് സംഭവം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ്…

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊന്നു, കേസ് കൊടുത്തപ്പോള്‍ കുറ്റക്കാരി മറ്റൊരു കുടുംബാംഗം ; ഞെട്ടിക്കുന്ന കൊലപാതക കഥ

ചത്തീസ്ഗഢിലെ ബാല്‍രാംപൂരില്‍ ഒരു കൊലപാതക കേസിലെ നിര്‍ണായക വഴിത്തിരിവാണ് ഇപ്പോള്‍ കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ ഭാര്യ തന്നെയാണ് കൊലപാതകി എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഭാര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത് കുറ്റക്കാരി ഭര്‍ത്തൃസഹോദരന്റെ ഭാര്യ ആണെന്ന് ആയിരുന്നു. കേസിന് ആസ്പദമായ സംഭവം ജൂലായ് 17നാണ് നടന്നത്. യുവതി ഭര്‍ത്തൃസഹോദരനുമായി അവിഹിതബന്ധം തുടരാന്‍ കൊലപാതകം നടത്തുകയായിരുന്നു…

പൊലീസ് സ്റ്റേഷനുകളിലെ പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ക്രമീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പൊലീസ് സ്റ്റേഷനുകളില്‍ പി.ആര്‍.ഒമാരുടെ നിയമനം സംബന്ധിച്ച് 2019 ല്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി…

പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ്…