Flash News
Archive

Tag: Poster Release

ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ‘കുറുപ്പ്’ പോസ്റ്റര്‍ പുറത്ത്

സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ഹിറ്റ് ചിത്രം ‘പറവ’യ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഈ സന്തോഷവാര്‍ത്ത ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിന ആഘോഷങ്ങളില്‍ ആരാധകരും സിനിമാലോകവും വ്യാപൃതരായിരിക്കെ തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് ‘ഓതിരം കടകം’ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിട്ടിട്ടില്ല….

കേന്ദ്ര കഥാപാത്രങ്ങളായി സുരാജ് വെഞ്ഞാറമൂടും ഷൈന്‍ ടോം ചാക്കോയും ; ശ്രദ്ധ നേടി ‘റോയി’യുടെ പുതിയ പോസ്റ്റര്‍

നിരവധി കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയ താരങ്ങളാണ് സുരാജ് വെഞ്ഞാറമൂടും ഷൈന്‍ ടോം ചാക്കോയും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘റോയ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. സുനില്‍ ഇബ്രാഹിം ആണ് ചിത്രത്തിന് കഥ ഒരുക്കുന്നതും, സംവിധാനം നിര്‍വ്വഹിക്കുന്നതും. ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ഷൈന്‍ ടോം ചാക്കോ…

അടുത്തത് ‘ഒരു തെക്കൻ തല്ല് കേസ്’

‘തെക്കൻ തല്ല് കേസ്’ സിനിമയുടെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എൻ. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി നിമിഷ സജയൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട് കേസെ’ന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്….

‘മിഷാൻ ഇമ്പോസ്സിബിളി’ൽ നായികയായി തപ്സി പന്നു

2010ൽ പുറത്തിറങ്ങിയ ‘ജുമ്മണ്ടി നാടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് തപ്സി പന്നു. പിന്നീട് വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ താരം വേഷമിട്ടു. 2020ൽ പുറത്തിറങ്ങിയ ‘തപ്പട്’ എന്ന ഹിന്ദി ഭാഷാ ചിത്രത്തിൽ തപ്സി അവതരിപ്പിച്ച കരുത്തുറ്റ സ്ത്രീ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തപ്സിയുടെ പുതിയ തെലുങ്ക്…

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ’12ത്ത് മാന്‍’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

‘ദൃശ്യം 2’ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ’12ത്ത്‌ മാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്‌. ‘നിഴലുകളുടെ മറനീക്കി’ എന്ന ടാഗ്ലൈനും ടൈറ്റിലിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇരുട്ടിലൂടെ നടന്നുനീങ്ങുന്ന മോഹന്‍ലാലിന്റെ…

സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഉള്‍പ്പടെ നിരവധി താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലാത്തി ചാര്‍ജ്ജിനിടയില്‍ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് പോസ്റ്ററില്‍…

സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍ ; സമ്മാനമായി 251-ാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

മലയാള സിനിമയിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന് ആരും ചോദിക്കാന്‍ ഇട വരാത്ത വ്യക്തിത്വം സിനിമയിലും പൊതുജന സേവനത്തിലും പ്രകടിപ്പിച്ച താരമാണ് സുരേഷ് ‌ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും മികച്ച തെരഞ്ഞെടുപ്പുകളോടെ സിനിമയിലും അദ്ദേഹം സാന്നിധ്യമറിയിക്കുന്നുണ്ട്. പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക്…

കിരണ്‍ രാജ് നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

കിരണ്‍ രാജ് നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി പുറത്തുവിട്ടു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പരിചിത മുഖമായി മാറിയ കിരണ്‍ രാജിന്റെ 101ആം ചിത്രം ആവുകയാണ് ഇത്. ‘ഇരുട്ട്’ എന്നാണ് സിനിമയ്ക്ക് പേര് ഇട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ‘ഇരുട്ടി’ന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപി ആശംസകള്‍ നേര്‍ന്നു….