Flash News
Archive

Tag: Prithviraj

പൃഥ്വിരാജിന്റെ ലായിഖ് രംഗങ്ങള്‍ ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി : ‘കുരുതി’യുടെ റിവ്യൂ എഴുതി ശ്രീജിത്ത് പണിക്കര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനു വാര്യർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കുരുതി’. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ കുറിച്ച ‘കുരുതി’യുടെ ഒരു റിവ്യൂ ആണ് അവയിൽ ശ്രദ്ധേയം. റോഷനും, മാമുക്കോയയും, നസ്ലെനും മികച്ച അഭിനയ മുഹൂർത്തങ്ങൾ…

‘എന്റെ ജീവിതത്തിലെ എക്കാലത്തെയും വിശ്വസ്തയും ശക്തയുമായ സ്ത്രീ’ ; സുപ്രിയക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ഹൃദയം നിറഞ്ഞ ഒരു പിറന്നാള്‍ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഇന്ന് ശ്രദ്ധേയമായിരിക്കുകയാണ്. ഭാര്യ സുപ്രിയ മേനോന്റെ 36-ാം പിറന്നാളിന് താരം ഫേസ്ബുക്കിലൂടെ അത്യുഗ്രന്‍ ആശംസയാണ് അറിയിച്ചിരിക്കുന്നത്. സുപ്രിയയുടെയും മകളുടെയും ഒരു പഴയകാല ചിത്രവും ആശംസയ്‌ക്കൊപ്പം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയോടും കുടുംബത്തോടുമുള്ള പൃഥ്വിരാജിന്റെ ആഴത്തിലുള്ള സ്‌നേഹം ആശംസാകുറിപ്പില്‍ വ്യക്തമാണ്. ജീവിതത്തില്‍ താന്‍ അറിഞ്ഞ ഏറ്റവും…

അലംകൃതയുടെ പുതിയ കവിതാ വിശേഷങ്ങളുമായി സുപ്രിയ

സമൂഹമാധ്യമങ്ങളില്‍ വരെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരപുത്രിയാണ് അലംകൃത. പൃഥ്വിരാജ് സുകുമാരന്റെയും, സുപ്രിയയുടെയും മകളായ അല്ലി എന്ന അലംകൃതയുടെ കലാസൃഷ്ടികള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്, പ്രത്യേകിച്ച് അല്ലി മോളുടെ കവിതകള്‍. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയവും എഴുത്തിലും വായനയിലും ഒക്കെയാണ് അല്ലി മുഴുകിയിരിക്കുന്നത്. ഈ വിശേഷങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും…

ഫഹദ് – നയന്‍താര ചിത്രം വൈകും ; അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ – നയന്‍താര ചിത്രം ‘പാട്ട്’ വൈകുമെന്ന് സൂചന. സംവിധായകന്‍ ഒരു പൃഥ്വിരാജ് ചിത്രത്തിന്റെ പണിപ്പുരയില്‍ ആണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് സാഹചര്യത്തില്‍ ഡേറ്റുകള്‍ മാറിയതാണ് ‘പാട്ട്’ വൈകാന്‍ കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പാട്ട്’ 2022ലേക്ക് മാറ്റിയതായി സിനിമയുടെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി എന്നാണ്…

‘ബ്രോ ഡാഡി, പ്രോ വൈഫി’ ; തരംഗമായി പൃഥ്വിരാജ് – സുപ്രിയ സെല്‍ഫി

നടന്‍ പൃഥ്വിരാജ് ഇപ്പോള്‍ അഭിനയത്തെക്കാള്‍ ഉപരി സംവിധായകന്റെ റോളില്‍ തിരക്കുകളിലാണ്. പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള പൃഥ്വിരാജ് ഭാര്യ സുപ്രിയയ്‌ക്കൊപ്പം പങ്കുവെച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുകയാണ്. ‘ബ്രോ ഡാഡി’യില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ബ്രോ ഡാഡി, പ്രോ…

‘ബ്രോ – ഡാഡി’ ചിത്രീകരണം തുടങ്ങി ; ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് സുപ്രിയ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ – ഡാഡി’. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൂസിഫറി’ന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ‘ബ്രോ – ഡാഡി’യില്‍ ഒന്നിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന്…

‘ബ്രോ – ഡാഡി’യുടെ ചിത്രീകരണം ആരംഭിക്കുന്നു ; ആദ്യ ഷെഡ്യൂള്‍ കേരളത്തിന് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ – ഡാഡി’. ‘ലൂസിഫര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറെയാണ്. ‘ബ്രോ – ഡാഡി’യുടെ ചിത്രീകരണം നാളെ മുതല്‍ ആരംഭിക്കും. ഹൈദരബാദിലാണ് ആദ്യ ഷെഡ്യൂള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍…

‘ബ്രോ ഡാഡി’യെ കുറിച്ച് പുതിയ വിശേഷം പങ്കുവെച്ച് സുപ്രിയ മേനോന്‍

നടനായും, നിര്‍മ്മാതാവായും, സംവിധായകനായും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ലൂസിഫര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് പുതിയ ചിത്രവുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ചെറുതല്ല. അടുത്തിടെയാണ് ‘ബ്രോ ഡാഡി’യുടെ പ്രഖ്യാപനം…

‘സാറാസി’ല്‍ മല്ലികയെ കൂട്ടാന്‍ വന്നത് പൃഥ്വിരാജ് ആണോ ; സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

‘സാറാസ്’ സിനിമയില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ടോ…? സിനിമ കണ്ട ശേഷം പലരും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ മല്ലിക സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൂട്ടാനായി ഒരു കാര്‍ എത്തുന്നുണ്ട്. ആ കാറിലെ ഡ്രൈവറെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പൃഥിരാജ് ആണെന്ന് തോന്നും. എന്നാല്‍ സത്യത്തില്‍ അത്…

കൊവിഡ് കാലത്ത് കിട്ടിയ ഒരേയൊരു നേട്ടത്തെ കുറിച്ച് പൃഥ്വിരാജ്

കൊവിഡ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കഥകളാണ്. മലയാള ചലച്ചിത്ര മേഖലയ്ക്കും കൊവിഡ് കാലം ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. കൊവിഡ് കാലത്ത് ആകെ ലഭിച്ച നേട്ടത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മഹാമാരി കാലത്തെ കുറിച്ചും സംസാരിച്ചത്. ഇക്കാലത്ത് കുടുംബത്തോടൊപ്പം…

‘കോള്‍ഡ് കേസ്’ – ‘ഷേര്‍ണി’ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജും വിദ്യാ ബാലനും

ബോളിവുഡ് നടി വിദ്യാ ബാലനും പൃഥ്വിരാജും പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ആമസോണ്‍ പ്രൈമിന്റെ യുട്യൂബ് ചാനലിലാണ് താരങ്ങളുടെ വീഡിയോ കോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്ത ഇരുവരുടെയും ചിത്രങ്ങളെ കുറിച്ചാണ് താരങ്ങളുടെ സംഭാഷണം. വിദ്യാ ബാലന്റെ മികച്ച അഭിനയ പ്രതിഭ പ്രകടമായ ചിത്രമാണ് ‘ഷേര്‍ണി’. നടി ഫോറസ്റ്റ് ഓഫീസര്‍…

‘കോള്‍ഡ് കേസി’ന് രണ്ടാം ഭാഗമുണ്ടോ ; വിശദീകരണവുമായി സംവിധായകന്‍

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ; ‘കോള്‍ഡ് കേസി’ന് രണ്ടാം ഭാഗം ഉണ്ടോ എന്ന്. കാരണം ഒരു തുടര്‍ക്കഥ…

ഇത് കുറ്റകൃത്യം തന്നെയാണ്. ചെയ്യുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കുക : പൃഥ്വിരാജ്

ജൂൺ 30നാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കോൾഡ് കേസ്’ എന്ന സിനിമ ആമസോൺ പ്രെം വഴി പുറത്തിറങ്ങിയത്. സിനിമ റീലിസായതിനു പിന്നാലെയാണ് പുതിയ ചിത്രമായ ‘കോൾഡ് കേസി’ന്റെ ക്ലൈമാക്‌സും മറ്റു കാര്യങ്ങളും പുറത്തുവിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൃഥ്വിരാജ് എത്തിയത്. മറ്റൊരാളുടെ ത്രില്ല് നശിപ്പിക്കുമെന്ന കാര്യം അറിഞ്ഞുകൊണ്ട് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവി‌ടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് താരം പറയുന്നു. ആമസോൺ…

പൃഥ്വിരാജിനൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് അദിതി ബാലന്‍

മലയാള ചലച്ചിത്രലോകത്തേക്ക് പുതിയതായി എത്തിയ താരമാണ് അദിതി ബാലന്‍. പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പൃഥ്വിരാജിനെ പോലെയുള്ള ഒരു സൂപ്പര്‍ സ്റ്റാറിനൊടൊപ്പം അഭിനയിക്കാന്‍ സാധിക്കും എന്നതിനാലാണ് ഈ ചിത്രത്തിന്റെ ഭാഗമായതെന്ന് താരം പറയുന്നു. ‘പൃഥ്വിരാജ് അര്‍പ്പണ മനോഭാവമുള്ള പ്രൊഫഷണല്‍ സിനിമാ പ്രവര്‍ത്തകനാണ്. അദ്ദേഹത്തോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ‘കോള്‍ഡ് കേസി’ലില്ല….

‘ബ്രോ ഡാഡി’ രസകരമാകും ; തിരക്കഥയെ കുറിച്ച് അഭിപ്രായം വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശന്‍

‘ബ്രോ ഡാഡി’യുടെ പോസ്റ്റര്‍ റിലീസ് നടന്നിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു. എങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യ്ക്കായുള്ള കാത്തിരിപ്പ് ഇപ്പോള്‍ തന്നെ ആരാധകര്‍ തുടങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ വായിച്ചതിനു ശേഷം ‘ബ്രോ ഡാഡി’യെ കുറിച്ചുള്ള തന്റെ അഭിപ്രായം നടി ഇപ്പോള്‍…

സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ‘ബ്രോ ഡാഡി’ ; ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയ വേളയില്‍ രസകരമായ ഒരു ഫാമിലി ഡ്രാമയാണ് ‘ബ്രോ ഡാഡി’ എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയാണ്. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായാണ് പൃഥ്വിരാജ് ആദ്യ…

കേരളത്തിലെ ആ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് ക്ലാസ്മേറ്റ്സിലെ സുഗുവില്‍ പ്രതിഫലിച്ചത് ; വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

മലയാള ചലച്ചിത്ര ലോകത്ത് നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മുടെയെല്ലാം മനസ്സുകളിലുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് സുഗു. പൃഥ്വിരാജ് സുകുമാരന്‍ ആണ് ചിത്രത്തില്‍ സുഗു എന്ന കഥാപാത്രമായി എത്തിയത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തിയ സുഗുവില്‍ പ്രതിഫലിച്ചത് കേരളത്തിലെ മറ്റൊരു…