Flash News
Archive

Tag: PSC

‌ പിഎസ് സി നിയമനനിഷേധം പിന്‍വാതില്‍ നിയമനത്തിന്ഃ ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തെ 493 പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലാംതീയതി അവസാനിക്കുമ്പോള്‍, സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ക്ക് നീതി നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നൽകി. പിന്‍വാതില്‍ നിയമനത്തിനും ബന്ധുനിയമനത്തിനും ഇത് വഴിയൊരുക്കും. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവര്‍ഷം വരെയോ 493…

‘റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല’; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പി.എസ്.സി ഹൈക്കോടതിയില്‍

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പി.എസ്.സി ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്‍സി ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പി.എസ്.സി ഹര്‍ജിയില്‍ പറയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി…

പിഎസ്‍സി നിയമനം വൈകുന്നു; വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

സംസ്ഥാനത്തെ പിഎസ്‍സി നിയമനം വൈകുന്ന വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും, സർക്കാർ നിർദ്ദേശം നൽകാത്തതും പിഎസ്‍സി തീരുമാനമെടുക്കാത്തും പ്രതിപക്ഷം ഇന്ന് സഭയിൽ ചൂണ്ടിക്കാട്ടും. നാലാം തീയതിയാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. അതേസമയം മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും….

ജൂലൈ 30ലെ പി എസ് സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ജൂലൈ 30 ന് നടക്കുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) (164/2018, 310/2019) പരീക്ഷക്ക് തൃശൂര്‍ ഗവ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സെന്റര്‍ നമ്പര്‍ 1023 ) പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 104649 മുതല്‍ 104848 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി തൃശൂര്‍ വിവേകോദയം ഗേള്‍സ് ഹൈസ്‌കൂള്‍ എന്ന പരീക്ഷാകേന്ദ്രത്തിലും തൃശൂര്‍…

പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാഴായി; ആറുമാസത്തിനിടെ നിയമന ശുപാര്‍ശ ലഭിച്ചത് 979 പേര്‍ക്ക് മാത്രം

ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉടന്‍ നിയമനം നടത്തുമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ഉറപ്പ് നിറവേറ്റിയില്ല. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തിനുശേഷമുള്ള ആറുമാസത്തിനിടെ നിയമന ശുപാര്‍ശ ലഭിച്ചത് 979 പേര്‍ക്ക് മാത്രമാണ്. നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ രൂപീകരിച്ച ചീഫ്സെക്രട്ടറിതല സമിതിയും നിര്‍ജീവമാണ്. പിഎസ്​സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് സംസ്ഥാനത്താകെ ലാസ്റ്റ്ഗ്രേഡ്…

പത്താം ക്ലാസ് യോ​ഗ്യതയുള്ള തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ; ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ

പത്താംക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ഒക്ടോബറിലും ഡിസംബറിലുമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ. അപേക്ഷകർ കൂടുതലുള്ള എൽ.ഡി. ക്ലാർക്ക് പരീക്ഷ ഒക്ടോബർ 23-നും ലാസ്റ്റ്ഗ്രേഡ് സർവെന്റ്‌സ് പരീക്ഷ ഒക്ടോബർ 30-നും നടക്കും. തസ്തികകളും തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്….

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്. സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം…

പി.എസ്.സി കോഴ വിവാദം: സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാവരുത്; ഐ.എന്‍.എല്ലിന് താക്കീതുമായി സി.പി.എം

ഐ.എന്‍.എല്ലിന് താക്കീതുമായി സിപിഎം നേതൃത്വം. സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.എം മുന്നറിയിപ്പ് നല്‍കി. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ഐ.എന്‍.എല്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്. അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍…

പി.എസ്.സി കോഴ വിവാദം; വിജിലൻസ് അന്വഷണത്തിന് സാധ്യത

പി.എസ്.സി അംഗത്വം വിറ്റതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴ ആരോപണവുമായി ഐ.എൻ.എൽ മുൻ സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ്‌ രംഗത്ത്. 20ലക്ഷം മുൻകൂറായി കോഴ നൽകിയ അബ്ദു സമദ് ഇപ്പോഴും പി.എസ്.സി അംഗമായി തുടരുന്നത് ആരോപണത്തിന് അടിസ്ഥാനം നൽകുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ തുറമുഖം മന്ത്രിയായ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് കോഴ…

ഐ‌എൻ‌എൽ 40 ലക്ഷം കോഴ വാങ്ങി പി.എസ്‌.സി അംഗത്വം വിറ്റെന്ന് സംസ്ഥാന നേതാവ്; വ്യാജ ആരോപണമെന്ന് പാർട്ടി നേതൃത്വം

40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ് രംഗത്തെത്തി. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അബ്‌ദുൾ സമദിൽ നിന്ന് ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങിയെന്നുമാണ് മുഹമ്മദ് ആരോപിച്ചത്. എന്നാൽ ഇ.സി മുഹമ്മദിന്റെ ആരോപണത്തെ ഐ.എൻ.എൽ സംസ്ഥാന…

പി.എസ്.സി പരീക്ഷകൾ നാളെമുതൽ പുനരാരംഭിക്കും; മാറ്റിവച്ച 23 പരീക്ഷകൾ ജൂലായിൽ നടത്തും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി നിർത്തിവച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. അതേസമയം ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം…