Flash News
Archive

Tag: Released

‘ഡി 44’ ന് പേരിട്ടു, ‘തിരുച്ചിത്രമ്പലം’ ; പരമ്പരാഗത സംഗീതത്തിനൊപ്പം വീഡിയോ പുറത്ത്

‘ഡി 44’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന ധനുഷിന്റെ 44ആം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ‘തിരുച്ചിത്രമ്പലം’ എന്നാണ് ചിത്രത്തിന്റെ പേര്. പരമ്പരാഗത സംഗീതം ഉള്‍പ്പെടുത്തിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്ന ശേഷം ഇന്ന് ഷൂട്ടിങ്ങും…

മഹേഷ് ബാബുവിന്റെ മാസ്സ് ലുക്കില്‍ ‘സര്‍ക്കാരു വാരി പാട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പാട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നായകന്റെ മാസ്സ് ലുക്കാണ് പോസ്റ്ററിലുള്ളത്. ചിത്രം ജനുവരി 13ന് തിയേറ്ററിലെത്തും. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് കാണാന്‍ നാളുകളായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുകയായിരുന്നു. ‘സെരിലേറു നീക്കേവരു’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള മഹേഷ് ബാബുവിന്റെ അടുത്ത…

കിടിലന്‍ ആക്ഷന്‍ ഷോട്ടുകളുമായി ‘എനിമി’ ടീസര്‍ പുറത്ത്

വിശാല്‍ – ആര്യ ടീം ഒരുമിക്കുന്ന ‘എനിമി’യുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ രണ്ട് താരങ്ങളുടെയും കിടിലന്‍ സീനുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 40 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ടീസറില്‍ ഇരുതാരങ്ങളുടെയും കഥാപാത്രങ്ങളെ കുറിച്ച് ചെറിയൊരു സൂചന നല്‍കുന്നു. ചടുലമായ ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടുത്തി കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിക്കാന്‍ ടീസറിലൂടെ കഴിഞ്ഞിട്ടുണ്ട്….

‘പിച്ചൈക്കാരന്‍ 2’ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ട് വിജയ് ആന്റണി

സംഗീത സംവിധായകന്‍ എന്ന ലേബലില്‍ നിന്നും അഭിനയ രംഗത്തേക്ക് കടന്ന താരമാണ് വിജയ് ആന്റണി. ‘പിച്ചൈക്കാരന്‍’ എന്ന ഒരൊറ്റ സിനിമകൊണ്ട് തമിഴകത്ത് സ്വന്തം പേര് കൂട്ടിച്ചേര്‍ത്ത നടന്‍ തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് പുതിയ വരവ് നടത്തുന്നത്. ‘പിച്ചൈക്കാരന്‍ 2’ന്റെ ടൈറ്റില്‍ ലുക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ വിജയ് ആന്റണി. സംഗീത സംവിധായകന്‍, അഭിനേതാവ്,…

‘ജയ് ഭീം’ ഫസ്റ്റ് ലുക്ക് പുറത്ത് ; അഭിഭാഷകനായി സൂര്യ, നായിക രജീഷ വിജയന്‍

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സൂര്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. ചിത്രത്തില്‍ മലയാളി നടി രജീഷ വിജയനാണ് നായിക. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സൂര്യയുടെ ജന്മദിനത്തില്‍ തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ് ലുക്കിലുള്ള സൂര്യയുടെ ചിത്രം…