Flash News
Archive

Tag: road accident

എറണാകുളത്ത് നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ ഇടിച്ചു കയറി; രണ്ടു മരണം

എറണാകുളം കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി. അപകടത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്.

കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം

കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു , അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു അപകടം

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ വാഹനാപകടം; ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍, അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഗോവിന്ദും ചൈതന്യയും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്….