Flash News
Archive

Tag: roberry

നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിൽ കവർച്ച നടത്തിയ സംഭവം; കേസ് അന്വേഷിക്കാൻ പ്രത്യേക സ്‌ക്വാഡ്

നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പൊലീസിൻെറ പ്രത്യേക സ്‌ക്വാദിനെ നിയമിച്ചു. എറണാകുളം റെയിൽവേ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തി കൊള്ളയടിച്ചത് ഇതിനിടെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു ….

ചാലക്കുടിയിൽ കഴുത്തിൽ കത്തിവച്ച് കവർച്ച; പ്രതിയെ പിടികൂടി നാട്ടുകാർ

ചാലക്കുടിയിൽ കഴുത്തിൽ കത്തിവച്ച് സ്ത്രീയുടെ മാല കവർന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സ്വകാര്യ ഇൻഷുറൻസ് ഏജന്റിന്റെ ഓഫീസിൽ കയറി മാല പിടിച്ചുപറിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി മനു കുര്യനാണ് പിടിയിലായത്. അതേസമയം ഇയാൾ തട്ടിയെടുത്ത മാല മുക്കുപണ്ടമായിരുന്നു. ഇൻഷുറൻസ് ഏജന്റായ സിന്ധു ജോസഫിന്റെ മാലയാണ്…

ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച കാർ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കർണ്ണാടക രജിസ്ട്രേഷനിൽ ഉള്ള KA 02 AA 8239 വാഹനമാണ് പിടികൂടിയത്. ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്….