Flash News
Archive

Tag: rtpcr test

കോഴിക്കോട് കൊവി‍‍‍ഡില്ലാത്തയാൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി

കോഴിക്കോട് വേങ്ങേരിയിൽ കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി. ആന്‍റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന് പരിശോധന ഫലങ്ങൾ നെഗറ്റീവായിട്ടും തന്നെ രോഗിയായാണ് പരിഗണിക്കുന്നതെന്ന് വേങ്ങേരി സ്വദേശി സാഗർ ആരോപിച്ചു. അതേസമയം, സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ചുമട്ടുതൊഴിലാളിയാണ് കോഴിക്കോട് വേങ്ങേരി സ്വദേശി സാഗർ….

വ്യാഴാഴ്ച മുതൽ കേരളത്തിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട്

കർണാടകയ്ക്ക് പിന്നാലെ കേരത്തിൽ നിന്നും എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട് സർക്കാരും രംഗതെത്തി. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവാണ് അയൽ സംസ്ഥാനങ്ങളെ മുൻകരുതലെടുക്കാൻ നിർബന്ധിതരാക്കിയത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുമ്പോളും സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ ആർടിപിസിആർ പരിശോധനഫലം നിർബന്ധം

കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവർക്ക് ആർടിപിസി ആർ പരിശോധന ഫലം നിർബന്ധമാക്കി കർണാടക സർക്കാർ. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്. ഇന്നലെ 1900- ഓളം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് അതിർത്തികളിൽ പരിശോധന നിർബന്ധമാക്കാനുള്ള പ്രധാന കാരണം. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം…