Flash News
Archive

Tag: rtpcr

ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു

സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് നിശ്ചയിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക്. സർക്കാർ ലാബുകൾക്ക് പുറമെ എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിൾ പരിശോധിക്കും.

യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി നേരിട്ടെത്തി

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം ശക്തമാക്കി തമിഴ്നാട് സർക്കാർ. ഈ മാസം 5 മുതലാണ് കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്. ഇന്ന് രാവിലെ 5.50-ഓടെ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താൻ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ…

വാളയാർ അതിർത്തിയിലെ പരിശോധനയില്‍ ഇന്ന് ഇളവുമായി തമിഴ്നാട്; ആർടിപിസിആർ പരിശോധന ഇല്ലാത്തവരെയും കടത്തി വിടും

വാളയാർ അതിർത്തിയിലെ പരിശോധനയില്‍ ഇന്ന് ഇളവുള്ളതായി തമി‍ഴ്നാട്. ആദ്യ ദിവസമായതിനാൽ ഇന്ന് ആർ.ടി.പി.സി.ആർ പരിശോധന ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. നാളെ മുതൽ കർശന പരിശോധന ഉണ്ടാകുമെന്നും തമി‍ഴ്നാട് അറിയിച്ചു. ശരീര താപനില പരിശോധിച്ച ശേഷം ഇ പാസ് ഉള്ളവരെയാണ് കടത്തി വിടുന്നത്. കേരളത്തിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളായ…

എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കൊവിഡ് ടെസ്റ്റ് സംവിധാനം വേണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകളകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. രണ്ടാം നിയമസഭാ സമ്മേളനവേളയില്‍ കെ.ടി.ജലീലിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കര്യം അറിയിച്ചത്. കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി…

കേരളത്തിലേക്കുള്ള വിമാനയാത്ര: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കൊവിഡ് ടെസ്റ്റ് വേണ്ട; എയർ ഇന്ത്യ

കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റിന്‍റെ നിർബന്ധമില്ലെന്ന് എയർ ഇന്ത്യ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവ്. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം. ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കൊവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.