Flash News
Archive

Tag: sabu jacod

നിയമം ലംഘിച്ചുവെന്നത് തെറ്റ്; സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് കിറ്റെക്സ് എംഡി

കിറ്റക്സിലെ റെയ്ഡിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കിറ്റെക്സ് എംഡി സാബു ജേക്കബ്. സർക്കാർ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും താൻ 76 നിയമങ്ങൾ ലംഘിച്ചുവെന്നതും തെറ്റായ കാര്യമാണെന്നും സാബു ജേക്കബ് പറഞ്ഞു. റെയ്ഡ് ചെയ്ത ഉദ്യോ​ഗസ്ഥരെ സസ്പെന്റ് ചെയ്യണം. മൂന്ന് ദിവസത്തിന് ശേഷമാണ് സർക്കാർ ഇടപെടലുകൾ ഉണ്ടായത്. ഇപ്പോഴും നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നു. ഇതാണോ പരിഹാരമെന്നും സാബു ചോദിച്ചു.