Flash News
Archive

Tag: sarith

സ്വർണക്കടത്ത് കേസ്: എൻ.ഐ.എ കേസിൽ ജാമ്യം തേടി സരിത്ത്

വിവാദമായ തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി സരിത്ത് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എൻ.ഐ.എ കേസിലാണ് ജാമ്യം തേടിയിരിക്കുന്നത്. ജയിലിൽ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാമ്യം തേടി സരിത്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യ ഹർജി ജൂലൈ 15 ന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.