Flash News
Archive

Tag: Saudi Arabia

സൗദിയില്‍ യുവാവ് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

സൗദിയിൽ യുവാവ് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. മക്കയിലായിരുന്നു സംഭവം. പ്രതിയുടെ സഹോദരിയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷാ വിഭാഗങ്ങളും റെഡ്ക്രസന്റ് സംഘവും സ്ഥലത്തെത്തി. 62 വയസുകാരിയായ അമ്മ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 70കാരനായ പിതാവിനെ റെഡ്ക്രസന്റ് സംഘം കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ആശുപത്രിയില്‍ വെച്ച് ഇയാള്‍ പിന്നീട് മരണപ്പെട്ടു….

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശന വിസാ കാലാവധി നീട്ടി സൗദി

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശന വിസയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടുമെന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ഫീസും ഈടാക്കാതെ തന്നെ വിസയുടെ കാലാവധി നീട്ടുമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്കിലൂടെ വിസയുടെ കാലാവധി നീട്ടാം. കൊവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള…

പ്രവാസികൾ പ്രതിസന്ധിയിൽ; സൗദിയിൽ ഷോപ്പിങ് മാളുകളിൽ സ്വദേശിവൽക്കരണം നിലവിൽ വന്നു

സൗദിയിൽ ഷോപ്പിങ് മാളുകളിൽ സ്വദേശിവൽക്കരണം നിലവിൽ വന്നു. ഒരു വർഷത്തെ സാവകാശം ബുധനാഴ്ച അവസാനിച്ചതോടെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ മുഴുവൻ തൊഴിലുകളും സ്വദേശിവൽക്കരിച്ചു. ശുചീകരണം, വിനോദ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ, കയറ്റിറക്ക് എന്നീ വിഭാഗങ്ങൾ മാത്രമേ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളു. എന്നാൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മൊത്തം തൊലിലാളികളുടെ 20 ശതമാനത്തിനും കൂടാൻ…

സംസ്ഥാന സർക്കാരിന്റെ വാക്സിൻ സർട്ടിഫിക്കറ്റ് കാരണം സൗദിയിലേക്ക് യാത്രാനുമതി ലഭിക്കുന്നില്ല; പ്രവാസികൾ പ്രതിസന്ധിയിൽ

കേരള സർക്കാർ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്ക് യാത്രാനുമതി ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. മെയ് 25 മുതൽ ജൂൺ 12 വരെ വാക്സിൻ എടുത്ത പ്രവാസികൾക്കാണ് യാത്രാനുമതി നിഷേധിക്കപ്പെട്ടത്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും പ്രവാസികൾ പറയുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും സർട്ടിഫിക്കറ്റിലെ പ്രശ്നം കാരണം യാത്രാനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാന…

കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം; സൗദിയിൽ പുതിയ നിയമം അടുത്ത മാസം മുതൽ

സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രം കടകളടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളിലും പ്രവേശനാനുമതി. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ പുതിയ നിയമം. രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക. വാക്സിന്‍ സ്വീകരിക്കുകയോ, കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുകയോ വഴി തവക്കല്‍നാ…

സൗദിയില്‍ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള യാത്രാ വിലക്കുമൂലം നാട്ടില്‍ കുടുങ്ങിയ സൗദി വീസക്കാരായ പ്രവാസികളുടെ ഇഖാമ. റീ എന്‍ട്രി കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. അതേ സമയം വീസ കാലാവധി നീട്ടാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്…