Flash News
Archive

Tag: SCHOOL

ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ മാറ്റി

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണൽ‍ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള, എംജി സര്‍വകലാശാലകള്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വാർത്തകൾ വായിക്കാനായി NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ…..

സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം; നടപടിക്കെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത്

സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്തെത്തി. അക്കാദമിക്, പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് നടപടിക്ക് കാരണമെന്നാണ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്. പരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക പ്രയാസ്സമായിരിക്കുമെന്നും പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പറയുന്നു. തിയതി മാറ്റി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് കത്തയച്ചു. വരുന്ന സെപ്തംബര്‍ 13നാണ്…

‘സ്കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അപകടകരം’; പാര്‍ലമെന്‍ററി സമിതി

കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണെന്ന് പാര്‍ലമെന്ററി സമിതി. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി സമിതി ചൂണ്ടിക്കാട്ടി. നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായും. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. വീട്ടുജോലികളില്‍ കുട്ടികളുടെ…