Flash News
Archive

Tag: Short film

വിവാഹം ഉടമ്പടിയല്ല, രണ്ട് ആത്മാക്കള്‍ക്കിടയിലെ ബന്ധം ; ഹ്രസ്വചിത്രം പുറത്തിറക്കി മഞ്ജു വാര്യര്‍

വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയല്ല, മറിച്ച് രണ്ട് ആത്മാക്കള്‍ക്കിടയിലെ ബന്ധമാണ് എന്ന സന്ദേശം പങ്കുവെക്കുകയാണ് ‘വിവാഹ ഉടമ്പടി’ എന്ന ഹ്രസ്വചിത്രം. അഖോഷ് വൈഷ്ണവം സംവിധാനം ചെയ്ത ഹ്രസ്വചിത്രം നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കി. യുട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച മഞ്ജു വാര്യര്‍, തന്റെ കുച്ചിപ്പുടി ഗുരു ഗീത പദ്മകുമാര്‍ ചിത്രത്തില്‍…

സൈബറിടങ്ങളിലെ ചതിക്കുഴികള്‍ ഓര്‍മ്മപ്പെടുത്തി കേരള പൊലീസിന്റെ ഹ്രസ്വചിത്രം

സൈബറിടങ്ങളിലെ ചതിക്കുഴികളെയും ഓണ്‍ലൈന്‍ തട്ടിപ്പുകളെയും കരുതിയിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രം കേരള പൊലീസ് പുറത്തുവിട്ടു. ചതിക്കുഴിയില്‍ വീണുപോകാതെ, ജീവിതം അവസാനിപ്പിക്കാതെ പൊലീസില്‍ യഥാസമയം പരാതിപ്പെടാനാണ് ചിത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സംഭാഷണങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ശബ്ദത്തിലൂടെ കഥ നമുക്ക് കേള്‍ക്കാന്‍ കഴിയും. കുടുംബസ്ഥനായ ഒരു വിരമിച്ച കേണല്‍ ഫേസ്ബുക്കിലൂടെ…

”ചേട്ടാ, പണി കിട്ടും” ; സ്ത്രീധന – ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക

സ്ത്രീധന – ഗാര്‍ഹിക പീഡനങ്ങള്‍ക്ക് എതിരെ ഉറപ്പായും പണി കിട്ടുമെന്ന് അറിയിച്ച് ഫെഫ്കയുടെ ഹ്രസ്വചിത്രം. അടുത്തിടെ ഈ വിഷയം സംബന്ധിച്ച വാര്‍ത്തകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ഹ്രസ്വചിത്രം പുറത്തിറക്കിയത്. വെറും ഒന്നേകാല്‍ മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണെങ്കിലും പ്രമേയം കൊണ്ടും, അവതരണം കൊണ്ടും, എന്തിനേറെ ഒരൊറ്റ ഡയലോഗ്…

‘മായ’ കാണാം ; കൊവിഡ് പ്രതിരോധത്തിന് ഊര്‍ജ്ജമേകാം

അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മായ’ റിലീസ് ചെയ്തു. വിഖ്യാത സംവിധായകൻ ഐ.വി ശശിയുടെയും നടി സീമയുടെയും മകനാണ് അനി. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ്. സംവിധായകനായ വെങ്കട് പ്രഭു, അഭിനേതാക്കളായ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, റിതു വർമ്മ, വാണി ബോജൻ, വിശ്വാക് സെൻ, നിഹാരിക കൊണ്ടാല, അശ്വത്…