Flash News
Archive

Tag: social media

സോഷ്യൽ മീഡിയ വ​ഴി പ​രി​ച​യ​പ്പെ​ട്ട 17-കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം; യു​വാ​വ് അ​റ​സ്റ്റി​ൽ

സോഷ്യൽ മീഡിയ വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണാ​പു​രം പ​ന്തം പ്ലാ​വി​ൽ വീ​ട്ടി​ൽ മു​നീ​ർ ഇ​ക്ബാ​ൽ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ര​ണ്ടു​മാ​സം മുൻപാണ് യു​വാ​വ് നവമാധ്യമത്തിലൂടെ പ​രി​ച​യം സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ 15നു…

‘കൂട്ടുകാരനാ, പേര് മമ്മൂട്ടി’ ; താരരാജാവിന്റെ ട്രെന്‍ഡി ചിത്രവുമായി സംവിധായകന്‍ ജൂഡ്

താരരാജാക്കന്‍മാര്‍ പൂക്കളിട്ട ഷര്‍ട്ടുകളില്‍ ട്രെന്‍ഡിയായി മാറുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ടീഷര്‍ട്ടില്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രം വൈറലായതിനു പിന്നാലെ പൂക്കള്‍ നിറഞ്ഞ ഷര്‍ട്ടില്‍ ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍ ആഘോമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ വൈറല്‍ ചിത്രം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചതും തരംഗമായി…

വിവാഹം സമുദ്രത്തിന് നടുവില്‍ ; കാഴ്ചക്കാരായി അരുമ നായ്ക്കുട്ടികളും ബന്ധുക്കളും

എല്ലാവര്‍ക്കുമുണ്ട് വിവാഹത്തെ കുറിച്ച് സ്വപ്‌നങ്ങള്‍. സാഹസികത നിറഞ്ഞതും, കേട്ടുകേള്‍വിയില്ലാത്തതുമായ രീതിയില്‍ വിവാഹം നടത്തുന്നതാണ് പുതുതലമുറയുടെ ട്രെന്‍ഡ്. സമുദ്രത്തിന് നടുവില്‍ ബോട്ടില്‍ ഒരു വിവാഹം… ആര്‍ത്തുവിളിക്കാന്‍ ഏറ്റവുമടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം അരുമ നായ്ക്കുട്ടികള്‍ കൂടിയായാലോ? ഇങ്ങനെയൊരു വിവാഹ വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുന്നത്.  വൈറല്‍ കല്യാണ വീഡിയോയില്‍ സമുദ്രത്തിന് നടുവിലായി ഒരു ചെറുബോട്ടില്‍ വധുവും വരനും…

“ഈ വിമാനത്തില്‍ 800 പേരോ..? എന്‍റെ ദൈവമേ..!” എയര്‍ ട്രാഫിക്ക് കണ്ട്രോളറുടെ മറുപടി വൈറല്‍

താലിബാൻ കീഴടക്കിയ അഫ്​ഗാനിൽ നിന്നും പലായനം ചെയ്യാനുള്ള അഫ്​ഗാൻ ജനതയുടെ ഓട്ടം ലോകത്തിന്റെ നൊമ്പരക്കാഴ്ചയാണ് ഇപ്പോൾ. ലോകം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത കാഴ്ചകൾക്കാണ് കാബൂൾ വിമാനത്താവളം സാക്ഷ്യം വഹിച്ചത്. താലിബാനോട് അഫ്‍ഗാന്‍ ജനതയുടെ ഭീതിയെന്തെന്ന് വെളിവാക്കുന്ന ഖത്തര്‍ വ്യോമസേനാ താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോളറുടെ ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. C-17-ലെ സൈനിക…

സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ, അതോ ദൈവമോ : കിഷോര്‍ സത്യ

ശരണ്യ ശശി വർഷങ്ങൾ നീണ്ടുനിന്ന ദുരന്തപ്പെരുമഴയെ നിറപുഞ്ചിരികൊണ്ട് നേരിട്ടു വരികയായിരുന്നു. താരത്തിളക്കത്തിൽ ശോഭിച്ചു നിന്ന കാലത്താണ് ശരണ്യയെ ഗുരുതരരോഗം ബാധിക്കുന്നത്. നാളുകൾ നീണ്ടുനിന്ന ചികിത്സയ്ക്ക് കനത്ത തുകതന്നെ വേണ്ടി വന്നു. ചികിത്സാ ചിലവിനായി വരുമാനവും കൂടി നിലച്ച ശരണ്യ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ അന്ത്യനിമിഷങ്ങളിൽ വരെ നിഴലായി അഭിനേത്രി…

‘ഓരോരോ മാരണങ്ങളേ’ ; ഇ – ബുൾ ജെറ്റ് വിഷയത്തിൽ ട്രോൾ പങ്കുവെച്ച് മുകേഷ്

കഴിഞ്ഞ ദിവസം വാഹനം അനധികൃതമായി മോഡിഫൈ ചെയ്തതിനും, കണ്ണൂർ ആർടിഒ ഓഫീസിൽ സംഘർഷ അവസ്ഥ സൃഷ്ടിച്ചതിനും, കൊവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചതിനും പ്രശസ്ത യുട്യൂബ് വ്ലോഗ്ഗർമാരായ ഇ – ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഒട്ടേറെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. പലരും ഇ – ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെയും…

ഇനി പ്രാര്‍ത്ഥനയും ഫേസ്ബുക്കിലൂടെ ; ദൈവ വിശ്വാസികള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

പ്രമുഖ സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് ദൈവവിശ്വാസികളായ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി പ്രാർത്ഥനായോഗങ്ങൾ നടത്താനും, പ്രാർത്ഥനാസഹായം തേടാനും സാധിക്കും. അസുഖം, തൊഴിൽ എന്നിങ്ങനെ ചെറുതും വലുതുമായ പ്രാർത്ഥന നിയോഗങ്ങൾ ഈ സംവിധാനത്തിലൂടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെക്കാൻ സാധിക്കും. മറ്റൊരാൾ പ്രാർത്ഥന തേടി പങ്കുവെച്ച പോസ്റ്റിൽ നമുക്ക് ‘I prayed’ എന്ന…

‘മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല’ ; സദാചാര കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് നടി മാളവിക മേനോൻ

ബാലതാരമായി എത്തി മലയാളക്കരയുടെ മനം കവർന്ന താരമാണ് മാളവിക മേനോൻ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത് താരം തന്റെ ചിത്രത്തിന് താഴെ വന്ന സദാചാര കമന്റിന് നൽകിയ മറുപടിയാണ്. ചിത്രത്തിൽ താരത്തിന്റെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റിനാണ് മാളവിക കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുന്നത്….

കാറിന് മുകളില്‍ കാമുകിയെ കെട്ടിയിട്ട് വീഡിയോ ചെയ്തു ; വിശ്വാസം പരീക്ഷിച്ചതാണെന്ന് ഇന്‍സ്റ്റഗ്രാം താരം

ഭാഷാഭേദമന്യേ സാമൂഹ്യമാധ്യമങ്ങളിലെ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ഒരു വലിയ ശതമാനം പേരും ഇപ്പോള്‍ തങ്ങളുടെ വീഡിയോകള്‍ ട്രെന്‍ഡിങ്ങ് ആകാന്‍ ഏത് സാഹസികതയ്ക്കും മുതിരാറുണ്ട്. അപകടസാധ്യത വര്‍ദ്ധിക്കുന്തോറും കാണികളുടെ എണ്ണവും വര്‍ദ്ധിക്കും എന്നാണ് ഇവരുടെ പക്ഷം. ഈ പ്രവണതയുടെ ഒരു മികച്ച ഉദാഹരണമാണ് റഷ്യയിലെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ സെര്‍ജി കോസെന്‍കോ പുറത്തുവിട്ട, തന്റെ കാമുകിയെ കാറിനു മുകളില്‍ കെട്ടിയിട്ട് താരം…

പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ : രഞ്ജിനി

സാമൂഹ്യമാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോള്‍ കടകളില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്സിന്‍ എടുത്തിട്ട് 14 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കോ, 72 മണിക്കൂറുകള്‍ക്ക് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവര്‍ക്കോ മാത്രമേ അനുവാദമുള്ളു. ഈ മാനദണ്ഡമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തുന്നത്. ഇപ്പോള്‍ നടി രഞ്ജിനി സര്‍ക്കാരിന്റെ…

വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ ആക്ഷന്‍ വീഡിയോ വൈറല്‍

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ പുതിയ ആക്ഷന്‍ വീഡിയോ വൈറലാകുന്നു. ‘മാനാടാ മയിലാട’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഗോകുല്‍നാഥിന് ഒപ്പമുള്ള സൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മകന്‍ പിന്നീട് ‘സിന്ധുബാദ്’ എന്ന…

മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ വകയില്‍ മേരി ചേച്ചിക്ക് എന്റെ വക 100 രൂപ : അഡ്വ. ഹരീഷ് വാസുദേവന്‍

അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. ‘നീതിന്യായ വ്യവസ്ഥ ഭീതിയോ, പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്നിസബിള്‍ ഒഫെന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍ അപ്പോള്‍…

വിമര്‍ശനം ഉണ്ടായ ഉടന്‍ രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റി, അല്ലാതെ സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ എന്ന് അവര്‍ പറഞ്ഞില്ല : ആലപ്പി അഷ്റഫ്

നാദിര്‍ഷ – ജയസൂര്യ ചിത്രം ‘ഈശോ’യുടെ ടൈറ്റില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്രൈസ്തവ സഭ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷ ഒരു മതത്തെയും സിനിമയില്‍ അവഹേളിക്കുന്നില്ലെന്നും, അതിനാല്‍ പേര് മാറ്റില്ലെന്നും വ്യക്തമാക്കി. ഇപ്പോള്‍ ഈ വിഷയത്തില്‍ സംവിധായകന്‍ ആലപ്പി അഷ്റഫ് പ്രതികരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ സാഹചര്യം…

നോ എന്നാല്‍ നോ തന്നെയാണ്, പിന്നെ നിര്‍ബന്ധിക്കരുത് : സിത്താര കൃഷ്ണകുമാര്‍

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ട് ഗായിക സിത്താര കൃഷ്ണകുമാര്‍ രംഗത്തെത്തി. നോ എന്ന വാക്കിന്റെ അര്‍ത്ഥം പറ്റില്ല എന്ന് തന്നെയാണെന്നും, അത് ആര് ആരോട് പറയുന്നു എന്നതില്‍ പ്രസക്തി ഇല്ലെന്നും സിത്താര പറയുന്നു. “നോ പറഞ്ഞ വ്യക്തിയെ പിടിച്ച് നിര്‍ത്താനോ, നിര്‍ബന്ധിക്കാനോ ശ്രമിക്കരുത്. അത് ആരോഗ്യകരമായ ബന്ധം അല്ല. ഇത്തരം…

ഒരാളെ സമൂഹമാധ്യമങ്ങളില്‍ ഇട്ട് കൊടുക്കുന്നത് ട്രാന്‍സ് സമൂഹത്തിന്റെ രാഷ്ട്രീയം അല്ല ; സാബുമോന് പിന്തുണ പ്രഖ്യാപിച്ച് അഞ്ജലി അമീര്‍

സെലബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ബിഗ്ഗ് ബോസ് മലയാളം ഒന്നാം സീസണ്‍ വിജയിയും, നടനുമായ സാബുമോന്‍ അബ്ദുസമദിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയാണ്. അധിക്ഷേപ പരാമര്‍ശങ്ങള്‍ സാബുമോന്‍ നടത്തിയെന്നും, അതുവഴി ട്രാന്‍സ് സമൂഹത്തെ അദ്ദേഹം അധിക്ഷേപിച്ചുവെന്നും ആണ് ആരോപണം. ഇപ്പോള്‍ ബിഗ്ഗ് ബോസില്‍ സാബുമോന്റെ സഹമത്സരാര്‍ത്ഥി ആയിരുന്ന, ട്രാന്‍സ് നടിയും മോഡലുമായ…

താത്തയുടെ 85-ാം പിറന്നാള്‍ ആഘോഷിച്ച് സായി പല്ലവി ; ചിത്രങ്ങള്‍ വൈറല്‍

നടി സായി പല്ലവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മുത്തച്ഛന്റെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. പത്ത് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രങ്ങള്‍ ഇതുവരെ നേടിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളും ചിത്രങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തു കഴിഞ്ഞു. നടി ‘താത്തയ്ക്ക് 85-ാം പിറന്നാള്‍’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമുള്ള ഈ മനോഹര ചിത്രങ്ങള്‍ക്ക് സായി പല്ലവി ‘വേരുകള്‍’…

‘എന്നും എന്റെ ഉറ്റ സുഹൃത്ത്’ ; സൗഹൃദ ദിനത്തില്‍ ചിരഞ്ജീവി സര്‍ജയെ സ്മരിച്ച് മേഘ്ന രാജ്

നടി മേഘ്ന രാജിന്റെ ഭര്‍ത്താവും, നടനുമായ ചിരഞ്ജീവി സര്‍ജ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. ആ തീരാനഷ്ടത്തെ സ്വകാര്യ നൊമ്പരമായി മനസ്സില്‍ ഒതുക്കിയാണ് മേഘ്ന രാജ് തങ്ങളുടെ കുഞ്ഞിനെയും പരിപാലിച്ച് ദൈനംദിന ജീവിതരീതിയിലേക്ക് മടങ്ങിയെത്തിയത്. സൗഹൃദ ദിനമായ ഇന്ന് മേഘ്ന രാജ് ചിരഞ്ജീവി സര്‍ജയെ സ്മരിച്ചതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ സൗഹൃദ ദിനത്തോട്…

വലിച്ചെറിയപ്പെടേണ്ടത് കാക്കിയിട്ട ചിലരുടെ ഉളളിലെ ധാർഷ്ട്യമാണ് : എം എ നിഷാദ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രിയോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം സമൂഹമാധ്യമങ്ങളില്‍ അടക്കം ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പാരിപ്പള്ളി പരവൂർ റോഡിൽ ഇവര്‍ മീൻ കച്ചവടം നടത്തവെയാണ് പൊലീസിന്റെ ഈ നടപടി. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന് പിന്നാലെ പൊലീസിന് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ എം.എ നിഷാദ്. എം.എ നിഷാദിന്റെ ഫേസ്ബുക്ക്…

ശ്രദ്ധേയമായി ‘എടാ വിളി’ ക്യാമ്പയിൻ

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലും, നിയന്ത്രണങ്ങളിലും ബുദ്ധിമുട്ടിയിരിക്കുകയാണ് ജനം. ഇതിനിടയിൽ ആവശ്യമില്ലാതെ ജനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മത്സ്യവിൽപ്പന നടത്തിയ സ്ത്രിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പുറത്തുവന്ന വീഡിയോ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ‘തരുന്ന ബഹുമാനമേ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളു’ എന്ന അടിക്കുറിപ്പോടെ പൊലീസിനെതിരെയുള്ള ‘എടാ വിളി’…

ബീവറേജ് ബ്രാന്റിൽ നിക്ഷേപിച്ച് ലേഡി സൂപ്പർസ്റ്റാറും വിഘ്‌നേഷും?

സിനിമയില്‍ ഏറെ തിരക്കുള്ള നടിയാണ് നയൻതാര. സിനിമാ അഭിനയത്തിനു പുറമെ നിർമ്മാണ മേഖലയിലും താരം സജീവമാണ്. കാമുകനായ വിഘ്നേഷ് ശിവനൊപ്പമാണ് നിർമ്മാണത്തിൽ താരം സജീവമാകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും ബ്രാൻഡ് അംബാസിഡറായി നയൻതാര എത്താറുണ്ട്. നിലവിൽ ഇരുവരും ചേർന്ന് ബീവറേജ് ബ്രാന്റിൽ നിക്ഷേപം നടത്തിയിരിക്കുകയാണ് എന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചായ്…

‘എന്റെ ജീവിതത്തിലെ എക്കാലത്തെയും വിശ്വസ്തയും ശക്തയുമായ സ്ത്രീ’ ; സുപ്രിയക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ഹൃദയം നിറഞ്ഞ ഒരു പിറന്നാള്‍ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഇന്ന് ശ്രദ്ധേയമായിരിക്കുകയാണ്. ഭാര്യ സുപ്രിയ മേനോന്റെ 36-ാം പിറന്നാളിന് താരം ഫേസ്ബുക്കിലൂടെ അത്യുഗ്രന്‍ ആശംസയാണ് അറിയിച്ചിരിക്കുന്നത്. സുപ്രിയയുടെയും മകളുടെയും ഒരു പഴയകാല ചിത്രവും ആശംസയ്‌ക്കൊപ്പം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയോടും കുടുംബത്തോടുമുള്ള പൃഥ്വിരാജിന്റെ ആഴത്തിലുള്ള സ്‌നേഹം ആശംസാകുറിപ്പില്‍ വ്യക്തമാണ്. ജീവിതത്തില്‍ താന്‍ അറിഞ്ഞ ഏറ്റവും…

ഇത് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് തമിഴ് നടൻ മാധവൻ

2020 ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയ വെയ്റ്റ് ലിഫ്റ്ററാണ് സായികോം മീരഭായ് ചാനു. മെഡൽ നേടിയതിനു പിന്നാലെ താരത്തിന്റെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വീട്ടിലെ അടുക്കളയിലെ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന മീരഭായ് ചാനുവിന്റെ ചിത്രം പെട്ടെന്നാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ചിത്രം കണ്ടിട്ട് വിശ്വസിക്കാനാവുന്നില്ല എന്നാണ് നടന്‍ മാധവൻ കുറിച്ചിരിക്കുന്നത്. ഒരുപാട് ദാരിദ്ര്യവും…

രാജ്യത്തിന് മെഡല്‍ നേടിയാല്‍ ഇന്ത്യക്കാര്‍, അല്ലെങ്കില്‍ ചൈനീസ്, കൊറോണ : അങ്കിത കോണ്‍വാര്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവര്‍ ഒളിംപിക്സ് മെഡല്‍ നേടുമ്പോള്‍ മാത്രമാണ് ഇന്ത്യക്കാരായി അംഗീകരിക്കപ്പെടുന്നതെന്ന് ഫിറ്റ്നെസ് വിദഗ്ധയും, നടന്‍ മിലിന്ദ് സോമന്റെ ഭാര്യയുമായ അങ്കിത കോണ്‍വാര്‍. സ്വന്തം അനുഭവത്തില്‍ നിന്ന് സമൂഹത്തിലെ ചിലര്‍ എത്രമാത്രം വംശീയമായാണ് ചിന്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും അസം സ്വദേശിയായ അങ്കിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അങ്കിത കോണ്‍വാറിന്റെ കുറിപ്പ് ഇങ്ങനെ : “നിങ്ങള്‍ വടക്കു…

ബിരിയാണിയില്‍ വ്യത്യസ്ത പരീക്ഷണം ; രുചിച്ച അവതാരകന് ഓസ്കര്‍ കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രത്യേകമായും അല്ലാതെയും സൈബര്‍ ലോകത്തില്‍ പലവിധ പാചക പരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പുതിയ പരീക്ഷണമാണ് വൈറലാകുന്നത്. ബിരിയാണിയാണ് ഇത്തവണത്തെ പരീക്ഷണകളരി. ഈ പരീക്ഷണത്തെ തികച്ചും വ്യത്യസ്തമാക്കുന്നത് ബിരിയാണിയിലെ മുഖ്യ ചേരുവയാണ് ; പ്രധാന ആഹാരത്തിന്റെ ഗണത്തില്‍ ആരും പൊതുവേ ചേര്‍ത്ത് വെക്കാത്ത ചോക്ലേറ്റ്. കറാച്ചിയില്‍ ആണ് ഇപ്പോള്‍ യുട്യൂബില്‍…

‘ഞാന്‍ മരിച്ചിട്ടില്ല, ആരോഗ്യവതിയായിരിക്കുന്നു’ ; മരണവാര്‍ത്തയോട് പ്രതികരിച്ച് ഷക്കീലയുടെ വീഡിയോ സന്ദേശം

ഒരു കാലത്ത് ചെറുപ്പക്കാരുടെ മനസ്സിന്റെ താളം തെറ്റിച്ച ബി ഗ്രേഡ് സിനിമയിലെ നായിക ആയിരുന്നു ഷക്കീല. സമൂഹമാധ്യമങ്ങളില്‍ നടി മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് അത് നിഷേധിച്ച് നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ട്വിറ്ററില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് വ്യാജ വാര്‍ത്തയോട് താരം പ്രതികരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലാകെ നടി ഷക്കീലയുടെ മരണവാര്‍ത്ത വന്‍ തോതില്‍…