Flash News
Archive

Tag: social media

‘ഞങ്ങളുടെ ജീവിതം മാറ്റിമറച്ചവനാണ് സ്‌പൈക്’ ; വളര്‍ത്തുനായയുടെ കഥ പറഞ്ഞ് സച്ചിന്‍

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും പുതിയ ട്വിറ്റര്‍ വീഡിയോ ഒരു ചെറിയ നായ്ക്കുട്ടിയുടെ കളിയും ബഹളവും നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലേക്കുള്ള നായ്ക്കുട്ടിയുടെ അരങ്ങേറ്റം സച്ചിനൊപ്പമുള്ള ചിത്രത്തിലൂടെ ആയിരുന്നു. സ്‌പൈക് എന്നാണ് സച്ചിന്റെ പുതിയ നായ്ക്കുട്ടിയുടെ പേര്. ചെറിയ നായ്ക്കുട്ടിയുടെ കാല്‍പ്പാദങ്ങളുടെ ചിഹ്നത്തിലൂടെ സച്ചിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു സ്‌പൈക്കിന്റെ സമൂഹമാധ്യമങ്ങളിലേക്കുള്ള അരങ്ങേറ്റം….

സഞ്ജയ് ദത്തിന് ഒപ്പമുള്ള പഴയകാല ചിത്രവുമായ് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ 62ആം പിറന്നാളിന് സമൂഹമാധ്യമങ്ങളിലൂടെ ഹൃദയം നിറഞ്ഞ ആശംസ പങ്കുവെച്ച് മോഹന്‍ലാല്‍. നടനൊപ്പമുള്ള ഒരു പഴയകാല ചിത്രവും പിറന്നാള്‍ ആശംസാകുറിപ്പിന് ഒപ്പം ലാലേട്ടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ച പിറന്നാളാശംസയില്‍ “സഞ്ജു ബാബ” എന്നാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സഞ്ജയ് ദത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ദുബായില്‍ വെച്ചുള്ള ഒഴിവുകാലത്ത്…

രോഹിത് ഷെട്ടിയോട് ക്ഷമാപണം നടത്തി അൽഫോൺസ് പുത്രൻ

ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയോട് ക്ഷമ പറഞ്ഞ് പോസ്റ്റിട്ട് അൽഫോൺസ് പുത്രൻ. 6 വർഷങ്ങൾക്കു മുൻപ് രോഹിത് ഷെട്ടി ഒരുക്കിയ ഷാരൂഖ് ഖാൻ ചിത്രമായിരുന്നു ‘ചെന്നൈ എക്സ്പ്രസ്’. അന്ന് ചിത്രത്തിനെതിരെ നടത്തിയ വിമർശനത്തെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് അൽഫോൺസ് പുത്രൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘നേരം’, ‘പ്രേമം’ എന്നീ സിനിമകളുടെ സംവിധായകനാണ് അൽഫോണ്‍സ്. “രോഹിത് ഷെട്ടിയുടെ ‘ചെന്നൈ എക്സ്പ്രസ്’…

മലയാളികളുടെ ഡാന്‍സിങ്ങ് മുത്തശ്ശിക്കൊപ്പം അനു സിത്താരയുടെ നൃത്തം ; വീഡിയോ വൈറല്‍

ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് അനു സിത്താര. സ്വയസിദ്ധമായ അഭിനയശൈലിയും, മലയാളത്തനിമയും എല്ലാം താരത്തെ വേറിട്ടു നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും അനു സിത്താരയുടെ നൃത്തവീഡിയോകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അനു സിത്താരയുടെ പുതിയ നൃത്തവീഡിയോ ചലച്ചിത്ര ലോകത്ത് വൈറലായിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡാന്‍സിങ്ങ് മുത്തശ്ശിക്ക് ഒപ്പമാണ് താരം നൃത്തം ചെയ്യുന്നത്. പ്രശസ്ത ഡാന്‍സ്…

‘രാജ്യത്തിന്റെ വിജയം മാത്രമല്ല, ജീവത്യാഗം ചെയ്ത സൈനികരെയും ഓര്‍മ്മിക്കാം’ ; കാര്‍ഗില്‍ വിജയദിനത്തില്‍ ലാലേട്ടന്റെ കുറിപ്പ്

കാര്‍ഗില്‍ വിജയദിനത്തില്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. കാര്‍ഗില്‍ വിജയദിനത്തിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് ലാലേട്ടന്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ വിജയം നേടിയ ദിവസമാണ് കാര്‍ഗില്‍ വിജയദിനമായി ആചരിക്കുന്നത്. ഈ ദിനത്തില്‍ രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിച്ച് വീരചരമം പ്രാപിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍…

അലംകൃതയുടെ പുതിയ കവിതാ വിശേഷങ്ങളുമായി സുപ്രിയ

സമൂഹമാധ്യമങ്ങളില്‍ വരെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരപുത്രിയാണ് അലംകൃത. പൃഥ്വിരാജ് സുകുമാരന്റെയും, സുപ്രിയയുടെയും മകളായ അല്ലി എന്ന അലംകൃതയുടെ കലാസൃഷ്ടികള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്, പ്രത്യേകിച്ച് അല്ലി മോളുടെ കവിതകള്‍. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയവും എഴുത്തിലും വായനയിലും ഒക്കെയാണ് അല്ലി മുഴുകിയിരിക്കുന്നത്. ഈ വിശേഷങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും…

ഒരു പേഴ്‌സണൽ പോസ്റ്റ് – ട്രാൻസ്‌ജെൻഡർ സർജറി വൈറലാകുന്നു

അനന്യ കുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ പല തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നും, നീതി ലഭിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാകുന്നുണ്ട്. പ്രതിഷേധ സമരങ്ങളും നടന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോ. ജിമ്മി മാത്യു എഴുതിയ പോസ്റ്റാണ് ഇപ്പോൾ‍ വൈറലാകുന്നത്. ‘ഒരു പേഴ്‌സണൽ പോസ്റ്റ് – ട്രാൻസ്‌ജെൻഡർ സർജറി’ എന്ന പേരിലുള്ള പോസ്റ്റ്…

2 തലമുറയിലെ താരങ്ങൾ ; വൈറലായി ഫഹദ് – കമൽ ഹാസൻ ചിത്രം

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിക്രം’. ബി​ഗ് ബജറ്റ് ചിത്രമായ ‘വിക്രത്തി’ന്റെ ചിത്രികരണം ആരംഭിച്ചത് അടുത്തിടെയായിരുന്നു. കമൽ ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ഫഹദും എത്തുന്നുണ്ട്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിൽ കമൽ ഹാസൻ,…

ഇരുതലയുള്ള പാമ്പ് എലികളെ വിഴുങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറൽ

ഇരുതലയുള്ള പാമ്പ് എലികളെ വിഴുങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറൽ പാമ്പുകളെ പേടിയുള്ളവരാണ് ഭൂരിഭാഗം പേരും. പാമ്പിനെ എന്നല്ല പാമ്പിന്റെ വീഡിയോ പോലും കാണാൻ പേടിയുള്ളവരും അതിൽ ഉണ്ടാകും. എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോയിലെ പാമ്പിനും ഉണ്ട് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രത്യേകത. രണ്ടു തലകളുള്ള വളരെ…

സ്വിമ്മിംഗ് പൂളിൽ ആർത്തുല്ലസിക്കുന്ന നായകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ വൈറൽ ആകുന്നു

ഏറെ സന്തോഷം ഉണർത്തുന്ന നിരവധി മൃഗങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. തിരക്കേറിയ നമ്മുടെ ജീവിതത്തിന് ഒരു ആശ്വാസമാകാൻ ഇത്തരം വീഡിയോകൾക്ക് പലപ്പോഴും സാധിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് ട്വിറ്ററിൽ ശ്രദ്ധേയമാകുന്നത്. സ്വിമ്മിങ്ങ് പൂളിൽ സന്തോഷത്തോടെ ആർത്തുല്ലസിക്കുന്ന നായകുട്ടിയുടെ വീഡിയോ ആണത്. വീട്ടിലെ പൂന്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് പൂളിലെ വെള്ളത്തിൽ ഇറങ്ങി കളിക്കുന്ന…

കുഞ്ഞ് ആദ്യമായി വിളിക്കുന്നത് ‘മമ്മാ’ എന്നാകാൻ പരിശ്രമിച്ച അമ്മ ഒടുവിൽ കേട്ടത്.. വൈറൽ വീഡിയോ

ഒരു കുഞ്ഞ് പിറന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞ് ചെറിയ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കാൻ ആരംഭിക്കുന്നത് മുതൽ, ഏതൊരമ്മയും ആഗ്രഹിക്കുന്ന ഒന്നാണ് കുഞ്ഞ് ആദ്യം ഉച്ചരിക്കുന്നത് ‘ അമ്മ ‘ എന്നാകണം എന്നത്. എല്ലാവരെയും പോലെ ഈ അമ്മയും ശ്രമിച്ചത് അതിനു തന്നെ. കുഞ്ഞിന് ‘മമ്മാ’ എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും, അത്‌ കേൾക്കുന്ന…

സ്പെയിനിലെ പാർലമെന്റ് യോഗത്തിൽ പങ്കാളിയായി എലിയും ; വൈറൽ വിഡിയോ

ഒരു പാർലമെന്റ് യോഗത്തിൽ സാധാരണയായി പങ്കെടുക്കുന്നത് പാർലമെന്റ് അംഗങ്ങളാണ്. എന്നാൽ സ്പെയിനിലെ അൻഡാലഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് യോഗത്തിൽ ക്ഷണിക്കാതെ വന്ന ഒരു അഥിതി കൂടെ ഉണ്ടായിരുന്നു. ഒരു എലിയാണ് പാർലമെന്റ് നടപടിക്രമങ്ങൾ കണ്ടറിയാനായി എത്തിയത്. എന്നാൽ കാണുക മാത്രം അല്ല, പാർലമെന്റ് അംഗങ്ങൾക്കിടയിൽ ഒരു കോലാഹലം സൃഷ്ടിച്ചതിനും ശേഷമാണ് എലി പാർലമെന്റ് ഹൌസിൽ…

സ്‌പെഷ്യല്‍ ചിക്കന്‍ കറി റെസിപ്പിയുമായി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മലയാളി സിനിമാപ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. ഇപ്പോള്‍ മലയാളികളുടെ ഈ സൂപ്പര്‍താരം സ്‌പെഷ്യല്‍ ചിക്കന്‍കറി റെസിപ്പിയുമായി എത്തിയിരിക്കുകയാണ്. താരം വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത് അധികം മസാല ഒന്നും ഇല്ലാത്ത ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറി എന്നാണ്. ഭാര്യ സുചിത്ര ചിക്കന്‍ കറി രുചിച്ചു നോക്കുന്നതും വീഡിയോയുടെ അവസാനം കാണാം. പാചകവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍….

ഈ രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ‘നരസിംഹം’ നൂറ് കോടി ക്ലബ് നേടുമായിരുന്നു

‘നരസിംഹം ഡിലീറ്റഡ് സീന്‍’ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ‘നരസിംഹത്തി’ന്റെ രസകരമായ സ്പൂഫ് വീഡിയോ മിമിക്രി കലാകാരന്മാരായ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. വീഡിയോ ‘ഈ രംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ‘നരസിംഹം’ നൂറ് കോടി ക്ലബ്ബില്‍ കയറിയേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ല.’ എന്ന കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. രസകരമായാണ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള…

അനന്യയുടെ മരണത്തിന് പിന്നാലെ അനുഭവം തുറന്നു പറഞ്ഞ് അ‍ഞ്ജലിയും

ട്രാൻസ്‌ജെൻഡറായ അനന്യ കുമാരി അലക്‌സിന്റെ വിയോഗത്തിന് പിന്നാലെ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തിരിക്കുന്നു. ഇരുവരുടെയും മരണമുണ്ടാക്കിയ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. നേരത്തെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ച പിഴവിനെക്കുറിച്ചും അതിനെ തുടർന്നുണ്ടായ ശാരീരിക – മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അനന്യ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തുടർന്ന് ഈ വിഷയത്തെ കുറിച്ച് നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഈ…

രുചിയിടങ്ങള്‍ കീഴടക്കി തീപ്പൊരി ദോശ

പതിവ് ശൈലികളില്‍ നിന്നും അല്പം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍. അടുത്തിടെ പറക്കും ദോശ എന്നൊരു വിഭവം വൈറലായിരുന്നു. ഇപ്പോഴിതാ താരമായിരിക്കുകയാണ് ഒരു തീപ്പൊരി ദോശ. സാധാരണ നമുക്ക് പരിചിതമായ ദോശയാണെങ്കിലും ഇത് തയ്യാറാക്കുന്ന രീതിയാണ് ഈ ദോശ വൈറലാകാന്‍ കാരണം. 180 രൂപയാണ് ഒരു തീപ്പൊരി ദോശയുടെ വില. നിരവധിപ്പേരാണ്…

ഡാൻസിങ് റോസിനെ തിരഞ്ഞ് ആരാധകർ

“വേമ്പുലിയേയെ അടിക്കറ അളവ്ക്ക് ഊങ്കിട്ടെ ആട്ടം ഇറുക്കലാം. ആനാ അത്ക്കാകെല്ലാം റോസേ അടിച്ചിട മുടിയാത്.” രം​ഗൻ വാത്തിയാർ ഡാൻസിങ് റോസിനെക്കുറിച്ച് പറയുന്ന വാക്കുകൾ കേട്ട് ​ഗൂ​ഗിളിൽ ഡാൻസിങ് റോസിനെ തേടി പോയവരാണ് നമ്മളൊക്കെ. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വഴി റീലിസായ ‘സർപട്ടാ പരമ്പരൈ’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. ചിത്രത്തിൽ…

ഈ കണ്ണുകളിലുണ്ട് എല്ലാം ; ശ്രദ്ധേയമായി ഭാവനയുടെ ബക്രീദ് ആശംസാ ചിത്രം

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ബക്രീദ് ആശംസാ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. തട്ടമിട്ട സുന്ദരിയല്ല, മറിച്ച് തൂവെള്ള ഷോള്‍ തലയിലിട്ട് കണ്ണുകളുടെ വശ്യതയിലൂടെ ആരാധകര്‍ക്ക് ഈദ് മുബാറക് നേര്‍ന്നിരിക്കുകയാണ് ചിത്രത്തിലൂടെ ഭാവന. ഭാവന മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര സജീവം അല്ലെങ്കിലും, താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സ്ഥിരം സംവദിക്കാറുണ്ട്. ബക്രീദ് ദിനത്തിലെ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിലെ ഏതാനും ചിത്രങ്ങളാണ്…

കപ്പിനെ നെഞ്ചോട് ചേര്‍ത്ത് മെസ്സി ; ആ മനോഹര ചിത്രത്തിന് റെക്കോര്‍ഡ്

കോപ്പ അമേരിക്കയില്‍ വിജയകിരിടം ചൂടിയ അര്‍ജന്റീനയുടെ പല മനോഹര നിമിഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മെസ്സി എന്ന ഫുട്‌ബോള്‍ മിശിഹായുടെ ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണ് ഇത്തവണത്തെ കോപ്പ അമേരിക്ക. ഫൈനലില്‍ ബ്രസീലിനെ ഒരു ഗോളിന് തോല്‍പിച്ചാണ് കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയത്. ആ മഹനീയ നിമിഷത്തില്‍ ലയണല്‍ മെസ്സി കപ്പ് നെഞ്ചോട് ചേര്‍ത്ത് ഒരു ചിത്രമെടുത്തു….

ടിവി, ഫ്രിഡ്ജ്, ഐപാഡ്, പത്രം, മാസ്‌ക്… എല്ലാം കിട്ടും ഈ ഹൈടെക്ക് ഓട്ടോയില്‍

രാവിലെ തിരക്കുപിടിച്ച് ഓടി ഓട്ടോയില്‍ കയറുമ്പോള്‍ അല്പം തണുത്ത വെള്ളം കണ്മുന്നില്‍. ടിവിയും, പത്രവും, കൊവിഡിനെ ചെറുക്കാന്‍ മാസ്‌കും, സാനിറ്റൈസറും, എന്തിനേറെ കൊറിച്ചിരിക്കാന്‍ സ്‌നാക്‌സ് വരെ എല്ലാം കിട്ടിയാല്‍ യാത്ര സമാധാനകരമാകും. സ്വപ്‌നമല്ല, ചെന്നൈയിലെ ഓട്ടോ അണ്ണന്റെ ഹൈടെക്ക് ഓട്ടോയിലെ സെറ്റപ്പാണിതെല്ലാം. സമൂഹമാധ്യമങ്ങളില്‍ ഹൈടെക് ഓട്ടോയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചെന്നൈ സ്വദേശിയാണ് അണ്ണാ ദുരൈ….

അവര്‍ ശ്രമിച്ചത് സൂര്യയെ തകര്‍ക്കാന്‍ ; ‘അഞ്ജാന്‍’ പരാജയപ്പെട്ടത് ഇത് കാരണം

തമിഴ് സൂപ്പര്‍താരം സൂര്യയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഭൂരിഭാഗം സൂര്യ ചിത്രങ്ങളും കേരളത്തിലും വന്‍ വിജയങ്ങള്‍ ആകാറുണ്ട്. ഇപ്പോള്‍ സംവിധായകന്‍ എന്‍. ലിംഗുസ്വാമി സൂര്യയുടെ ചലച്ചിത്ര ജീവിതത്തിലെ പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂര്യയുടെ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരുന്നു ‘അഞ്ജാന്‍’. ചിത്രം റിലീസ് ആയപ്പോള്‍ വിജയരേഖയില്‍ കുതിച്ചെങ്കിലും, മൂന്നാം ദിവസം അപ്രതീക്ഷിതമായി നിലം…

ഐസിലെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തമന്ന

ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. അഭിനയത്തിനൊപ്പം ചടുലമായ നൃത്തച്ചുവടുകളും, ആകര്‍ഷകമായ സൗന്ദര്യവും നടിയുടെ എടുത്തു പറയാവുന്ന സവിശേഷതകളാണ്. ഇപ്പോഴിതാ തന്റെ സൗന്ദര്യ സംരക്ഷണത്തിലെ ഒരു എളുപ്പവിദ്യ കൂടി വെളിപ്പെടുത്തിയിരിക്കു യാണ് തമന്ന. ‘ഐസ് ഐസ് ബേബി’ എന്ന തലക്കെട്ടോടുകൂടി ഇന്‍സ്റ്റഗ്രാമിലാണ് നടി ബ്യൂട്ടി സീക്രട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രിയിലെ ഉറക്കം…

‘സർ ജി, ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധികയാണ്’ ; ചിത്രം പങ്കുവെച്ച് നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരജോടിയാണ് നസ്രിയയും ഫഹദും. സോഷ്യൽ മീഡിയയില്‍ സജീവമായ താരമാണ് നസ്രിയ. കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ ഫഹദിൻ്റെ ‘മാലിക്’ എന്ന സിനിമ റിലീസ് ആയത്. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് ഫഫദിന് അഭിനന്ദനങ്ങൾ അറിയിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഫഹദിന്റെ ഒപ്പമുള്ള സെൽഫി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ‘സർ ജി, ഞാൻ…

റഷ്യയില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍

‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഒരു കണ്ണിറുക്കലിലൂടെ മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ താരം ഒഴിവുകാലം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ റഷ്യയിലാണ് തന്റെ ഒഴിവുകാലം ചിലവഴിക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രം ആരാധകര്‍…

ഹാഷിനൊപ്പം ഉല്ലസിച്ച് സമാന്തയുടെ വര്‍ക്ക്ഔട്ട് വീഡിയോ

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സമാന്ത അക്കിനേനി. 11 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമയിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ഏറെ ആരാധകരെ സൃഷ്ടിക്കാനും നടിക്ക് കഴിഞ്ഞു. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധയുള്ള താരം സമൂഹ മാധ്യമങ്ങളിലൂടെ ഫിറ്റ്‌നസ്, യോഗ, ഡയറ്റിംഗ് വിഷയങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. തന്റെ അരുമയായ നായ്ക്കുട്ടി ഹാഷിനൊപ്പമുള്ള വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇന്ന് രാവിലെ നടി…