Flash News
Archive

Tag: social media

മൃഗശാലയില്‍ നിന്ന് കാണാതായ പെരുമ്പാമ്പിനെ കണ്ടെത്തിയത് ഷോപ്പിംഗ് മാളിൽ

മൃഗശാലകളിൽ വസിക്കുന്ന മൃഗങ്ങളെ അവിടെ ചെന്ന് കാണുമ്പോൾ തന്നെ നമുക്ക് പേടി തോന്നും. എന്നാൽ ഈ മൃഗങ്ങൾ മൃഗശാല വിട്ട് ‘പുറം കാഴ്ചകൾ’ കാണാൻ ഇറങ്ങിയാൽ എന്താകും അവസ്ഥ…? യുഎസിലെ ലൂയ്സിയാനയിലുള്ള ബ്ലൂ സൂവിൽ ആണ് ഇത്തരമൊരു സംഭവം നടന്നത്. പുറത്തു ചാടിയത് ചില്ലറക്കാരനല്ല, ബർമീസ് പൈത്തൺ എന്നറിയപ്പെടുന്ന, 12 അടിയോളം നീളം വരുന്ന ഒരു…

ചിത്രകാരനായ ആന ; വീഡിയോ വൈറല്‍

ആനകളുടെ കുസൃതി നിറഞ്ഞ വീഡിയോകൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ കലാകാരനായ ഒരു ആനയെ ചിലപ്പോൾ ആദ്യമായിട്ടായിരിക്കും സൈബര്‍ലോകം ശ്രദ്ധിക്കുന്നത്. ക്യാൻവാസിൽ ചിത്രം വരയ്ക്കുന്ന തായ്‌ലൻഡിൽ നിന്നുള്ള ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള വാർത്താ സംഘടനയായ ‘നൗ ദിസ്‌’ പങ്കുവെച്ച വീഡിയോയിൽ 9 വയസുള്ള ആന ചിത്രം വരയ്ക്കുന്നത് കാണാം. തായ്‌ലൻഡിലെ ചിയാങ്…

നീളന്‍ മുടിയോട് ഗുഡ്ബൈ പറയാനൊരുങ്ങി വരുണ്‍ ധവാന്‍

സിനിമയ്ക്കു വേണ്ടി കെട്ടിലും മട്ടിലും അടിമുടി മാറി കഥാപാത്രമായി മാറുന്നവരാണ് താരങ്ങള്‍. ബോളിവുഡില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു താരത്തെ, പ്രത്യേകിച്ചും നായകനെ കാണുന്നത് അസാധാരണമാണെന്നു പറയാം. അതും പുതുതലമുറയിലെ യുവനടന്‍മാര്‍. വരുണ്‍ ധവാനാണ് താടിയും മുടിയും നീട്ടി വളര്‍ത്തി ‘ഭേടിയ’ എന്ന തന്റെ ചിത്രത്തിന് വേണ്ടി പുതിയ ഗെറ്റപ്പ് നേടിയിരുന്നത്. ഇപ്പോഴിതാ ഏറെ…

ഗോൾഗപ്പ കൊണ്ടുള്ള മാലയും കിരീടവും ധരിച്ച് വധു

തെരുവോരങ്ങളില്‍ ലഭിക്കുന്ന ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പാനി പൂരിയും ഗോൾഗപ്പകളുമൊക്കെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ നമുക്ക് എല്ലാവർക്കും ഉണ്ടാവും. ഈ ഇഷ്ടങ്ങൾ പലപ്പോഴും അവരെ രസകരമായ തീരുമാനങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇത്തരത്തിൽ സ്വന്തം വിവാഹദിനത്തിൽ പൂർണ്ണമായും ഗോൾഗപ്പകൾ കൊണ്ട് നിർമ്മിച്ച കിരീടവും മാലയും ധരിച്ച ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അക്ഷയ എന്ന യുവതിയാണ് അവരുടെ ഗോൾഗപ്പയോടുള്ള…

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ലോകസുന്ദരി ; ഐശ്വര്യ റായിയുടെ പഴയകാല ചിത്രവുമായി അമി ജാക്‌സണ്‍

വെറും നിലത്തിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ലോകസുന്ദരിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ചിത്രത്തിലെ ലോകസുന്ദരി സാക്ഷാല്‍ ഐശ്വര്യ റായിയാണ്. 1994ല്‍ ലോകസുന്ദരി പട്ടം നേടി വീട്ടില്‍ എത്തിയ നടിയുടെ പഴയകാല ചിത്രം പങ്കുവെച്ചത് അമി ജാക്‌സണാണ്. ‘രാജ്ഞി, എക്കാലത്തെയും പ്രിയപ്പെട്ടവള്‍’ എന്ന തലക്കെട്ടോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പിങ്ക് സാരിയുടുത്ത് ലോക സുന്ദരി കിരീടം…

പുൽച്ചാടിയെ കണ്ട് ഭയന്ന് ഓടുന്ന ആൺകുട്ടി ; വീഡിയോ വൈറല്‍

പ്രായം എത്ര കൂടിയാലും ചെറുപ്പത്തിൽ ഉണ്ടായിരുന്ന ചില ഭയങ്ങൾ നമ്മോടൊപ്പം വളരും. ചിലപ്പോൾ അത് വളരെ നിസ്സാരമായ കാര്യങ്ങൾ ആയിരിക്കാം. പക്ഷെ ഭയമുള്ളവരെ സംബന്ധിച്ച് അത് മരണഭയത്തിന് തുല്യമാണ്. ചിലർക്ക് ഭയം എട്ടുകാലിയെയാകാം, ചിലർക്ക് കോഴി, മറ്റുചിലർക്ക് പാറ്റ.. അങ്ങനെ നീളും ‘കുഞ്ഞു’ വലിയ ഭയങ്ങളുടെ നീണ്ട നിര. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള തന്റെ…

‘ഇത് സ്വർഗ്ഗമോ!!!’ ഇന്ത്യയിലെ തടാകത്തിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കല്ലിൽ തീർത്ത ഒരു കുളം.. ചുറ്റും പച്ചപ്പും പാറക്കൂട്ടങ്ങളും ഉണ്ട്. മഞ്ഞിൽ പൊതിഞ്ഞ താഴ്വാരങ്ങളും കാണാം. ഭൂമിയിലെ സ്വർഗ്ഗം പോലെ തോന്നിക്കുന്ന ഈ ഇടമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. പ്രകൃതിദത്ത നീന്തൽ കുളത്തിന്റെ ചിത്രം പങ്കുവെച്ച് ഇവിടം സന്ദർശിക്കാനും, ഇതിൽ നീന്താനും കാത്തിരിക്കാനാവില്ലെന്ന് പറയുകയാണ് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. തുറന്ന…

പക്ഷികളെ കൊല്ലാൻ ഉപയോഗിക്കുന്ന തെറ്റാലി ഉപേക്ഷിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഐഎഫ്എസ് ഓഫീസർ

തെറ്റാലി ഉപയോഗിക്കുന്നത് പലപ്പോഴും കുട്ടികൾക്ക് രസകരമായൊരു വിനോദം ആയിരിക്കും. ഇവര്‍ പൊതുവേ തെറ്റാലി ഉപയോഗിച്ച് പഴങ്ങൾ പറിച്ചെടുക്കുകയും പക്ഷികളെ വീഴ്ത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ തെറ്റാലി ഉപേക്ഷിക്കാനും പക്ഷികളെ രക്ഷിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകി ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ. ‘നിങ്ങൾ ഒരു മനോഹരമായ പക്ഷിയെ കാണുന്നു. നിങ്ങൾ ഒരു സുന്ദരനായ കുട്ടിയെയും കാണുന്നു….

തെരുവിൽ നിന്ന് ആളുകളോട് മാസ്ക് ധരിക്കാൻ പറഞ്ഞ് ബാലൻ ; വീഡിയോ വൈറല്‍

ഉത്തരേന്ത്യയിൽ താപനില അനുദിനം ഉയരുകയാണ്. അതിനനുസരിച്ച് തണുത്ത കാലാവസ്ഥ തിരഞ്ഞ് പോകുന്ന ആളുകളുടെ എണ്ണവും കൂടുന്നുണ്ട്. യാത്രാവേളകളിലും സഞ്ചാരികളെ കൊവിഡ് -19 സുരക്ഷാ നിയമങ്ങൾ പാലിക്കാനായി ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തെരുവിലൂടെ മാസ്ക് വെക്കാതെ നടക്കുന്നവരോട് മാസ്ക് വെക്കാൻ അപേക്ഷിക്കുന്ന ഒരു ബാലന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഹിമാചൽ…

സ്റ്റാപ്ലറിനുള്ളിലെ സ്റ്റേപ്പിള്‍ പിന്നുകള്‍ കൊണ്ട് ധനുഷിന്റെ ചിത്രമൊരുക്കി സീവാഗ

ചിത്രകലയിലുള്ള അനായാസമായ കഴിവുകൊണ്ട് പലപ്പോഴും തമിഴ് സിനിമാ പ്രേമികളുടെ ഇടയില്‍ സ്ഥാനം പിടിച്ച കലാകാരനാണ് സീവാഗ വാലുതി. കമല്‍ ഹാസന്റെ ഛായാചിത്രം 3072 കപ്പുകളും 13,000 ആണികളും ഉപയോഗിച്ച് ഒരു ത്രീഡി സ്ട്രിംഗ് ആര്‍ട്ട് ചിത്രമാക്കി ഒരുക്കിയാണ് സീവാഗ വാലുതി സിനിമാ പ്രേമികളുടെ കൈയടി നേടിയത്. ഇപ്പോള്‍ മറ്റൊരു പുത്തന്‍ പരീക്ഷണം ചിത്രകലയില്‍ ഒരുക്കി എത്തിയിരിക്കുകയാണ്…

ബ്ലാക്ക് ഹോൾ ‘സുനാമി’യുടെ ചിത്രം പുറത്ത് വിട്ട് നാസ

പ്രപഞ്ചത്തിലെ പല കാര്യങ്ങളെ കുറിച്ചും വളരെ പരിമിതമായ അറിവാണ് മനുഷ്യർക്ക് ഉള്ളത്. ബ്ലാക്ക് ഹോൾ പോലുള്ള പ്രതിഭാസങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബ്ലാക്ക് ഹോളായ ‘സുനാമി’യുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുകയാണ്. കമ്പ്യൂട്ടർ സ്റ്റിമുലേഷനുകളുടെ സഹായത്തോടെയാണ്‌ ഗവേഷകർ സുനാമിയുടെ ഘടനകളുടെ മാതൃകയിലുള്ള ചിത്രം പകര്‍ത്തിയത്. ഒരു വലിയ തമോദ്വാരത്തിന്റെ…

ബിടിഎസ് ഗാനത്തിന് ചുവടുവെച്ച് അഹാനയുടെ അനുജത്തിമാര്‍ ; വീഡിയോ വൈറല്‍

കൊറിയന്‍ ബാന്‍ഡായ ബിടിഎസിന് ആരാധകര്‍ ഏറെയാണ്. ബിടിഎസിന്റെ സംഗീതാവിഷ്‌കാരങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ബിടിഎസ് ബട്ടര്‍ ഗാനം. ഒരു ദിവസം കൊണ്ട് 11 കോടി കാഴ്ചക്കാരുമായി യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഈ ഗാനം. ഇപ്പോഴിതാ ഈ ഗാനത്തിന് മനോഹരമായി ചുവടുകള്‍ വെക്കുന്ന താരസഹോദരിമാരുടെ വീഡിയോയാണ് വൈറലാകുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ…

ഐശ്വര്യറായിയുടെ വിവാഹ വസ്ത്രത്തിന്റെ വില കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

സിനിമാതാരങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മാത്രമല്ല, അവരുടെ വിവാഹവും വിവാഹ വസ്ത്രങ്ങളും വരെ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. ഐശ്വര്യറായിയുടെ വിവാഹ വസ്ത്രത്തെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഐശ്വര്യയുടെ വിവാഹ വസ്ത്രത്തിന്റെ വില കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യറായിയും അഭിഷേക് ബച്ചനുമായുള്ള വിവാഹം. 2007 ഏപ്രില്‍ 20നായിരുന്നു…

39 കിലോയില്‍ നിന്ന് 50ലേക്ക് ; ശരീരഭാരം ‘വര്‍ദ്ധിപ്പിക്കുന്ന’ ചലഞ്ചുമായി ഇഷാനി കൃഷ്ണ

പലരും കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറച്ചതിനെ കുറിച്ച് വാചാലരാകാറുണ്ട്. എന്നാല്‍ നടി ഇഷാനി കൃഷ്ണകുമാര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത് തന്റെ ശരീരഭാരം കഷ്ടപ്പെട്ട് ‘വര്‍ദ്ധിപ്പിച്ചതിനെ’ കുറിച്ചാണ്. മെലിഞ്ഞ്, ഇടതൂര്‍ന്ന നീളമുള്ള മുടിയുമായി ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച താരപുത്രിയാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. നടന്‍ കൃഷ്ണകുമാറിന്റെ മകളും…

രവീണയും ഗോവിന്ദയും വീണ്ടും ഒരുമിക്കുന്നു ; വാര്‍ത്ത പുറത്തുവിട്ട് നടി

തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ ഹരമായിരുന്ന താരജോഡികള്‍ വീണ്ടും സ്‌ക്രീനില്‍ ഒരുമിക്കുന്നു. മികച്ച കെമിസ്ട്രിയാണ് ഗോവിന്ദയെയും രവീണ ടണ്ടനെയും പ്രേക്ഷകരുടെ ഇഷ്ട ജോഡികളാക്കി മാറ്റിയത്. ‘ദുലേ രാജ’, ‘ആന്റി നമ്പര്‍ വണ്‍’, ‘പര്‍ദേശി ബാബു’ തുടങ്ങി തൊട്ടതെല്ലാം ഹിറ്റാക്കിയായിരുന്നു ഇരുവരുടെയും വിജയയാത്ര. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും സ്‌ക്രീന്‍ പങ്കിടുന്ന വാര്‍ത്ത രവീണയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു…

സഹോദരിക്കൊപ്പം നിറചിരിയോടെ നൃത്തം ചെയ്ത് അനു സിത്താര ; വീഡിയോ വൈറല്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളില്‍ ഒരാളാണ് അനു സിത്താര. അഭിനയ മികവിനൊപ്പം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ് താരത്തിന്റെ നടനവൈഭവവും. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും നൃത്ത സംബന്ധിത ചിത്രങ്ങളും വീഡിയോയും എല്ലാം അനു സിത്താര പങ്കുവെക്കാറുണ്ട്. ഇവയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് അനു സിത്താരയുടെ മനോഹരമായ ഒരു നൃത്ത വീഡിയോ ആണ്. സഹോദരിയായ…

അമ്മയെ പഠിക്കാൻ സഹായിക്കുന്ന അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

വിവാഹം കഴിഞ്ഞ് പഠിക്കുക എന്നത് പലപ്പോഴും സ്ത്രീകൾക്ക് ഒരു വിപ്ലവമാണ്. വിവാഹശേഷം വിദ്യാഭ്യാസം തുടരാനോ അവരുടെ ആഗ്രഹങ്ങൾ പിന്തുടരാനോ സ്ത്രീകൾക്ക് എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാൽ ശരിയായ പിന്തുണയോടെ ഇത് സാധ്യമാകും എന്ന് തെളിയിക്കുന്ന നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പരീക്ഷയിൽ ഭാര്യയെ സഹായിക്കുന്ന ഒരു ഭർത്താവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്വിറ്റർ ഉപയോക്താവായ…

വിവാഹ വാര്‍ഷികത്തിന് സാക്ഷിക്ക് കിടിലന്‍ സമ്മാനം നല്‍കി ധോണി

വിവാഹ വാര്‍ഷികത്തിന് പങ്കാളിയില്‍ നിന്നും ഒരു അപ്രതീക്ഷിത സമ്മാനം ആരും ആഗ്രഹിക്കും. അത്തരമൊരു വിവാഹ വാര്‍ഷിക സമ്മാനമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. സമ്മാനം കണ്ടാല്‍ ആരും ഇഷ്ടപ്പെടുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ 11-ാം വിവാഹ വാര്‍ഷികത്തിന് ഭാര്യ…

രാജവെമ്പാലയുടെ കടിയേറ്റാൽ ; പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

‘രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല. കാരണം ASV ആശുപത്രികളിൽ ഇല്ല.” എന്നൊരു സ്ക്രീൻഷോട്ട് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാതെ പലരും അത് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന സ്ക്രിൻ ഷോട്ടിലെ വാർത്തക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ഡോക്ടറായ ജിനേഷ്. അദ്ദേ​ഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ് ചുവടെ : ‘ആശുപത്രിയിൽ കൊണ്ടുപോയിട്ട് കാര്യമില്ല എന്ന്…

രാജ് കൗശലിന്റെ ഓർമ്മയില്‍ ആശിഷ്

അന്തരിച്ച ചലച്ചിത്ര നിർമ്മാതാവായ രാജ് കൗശലിന്റെ ഓർമ്മയിൽ വികാരനിർഭരമായി പോസ്റ്റിട്ടിരിക്കുകയാണ് നടൻ ആശിഷ് ചൗധരി. രാജ് കൗശൽ സംവിധാനം ചെയ്ത ‘ഷാദി കാ ലദ്ദൂ’ എന്ന സിനിമയിൽ അഭിനയിച്ച ആശിഷാണ് മരണശേഷം രാജ് കൗശലിന്റെ മുംബൈയിലെ വസതി ആദ്യം സന്ദർശിച്ചത്. രാജ് കൗശലുമായി കുറച്ച് ത്രോബാക്ക് ചിത്രങ്ങളും താരം പങ്കിട്ടുണ്ട്. രാജ് കൗശലിനെ തന്റെ ‘വലിയ…

ആരാധകർക്ക് ഊർജ്ജമേകി വിക്കി കൗശൽ

അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മഹാമാരി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ പടരുന്ന വൈറസ് നിരവധി നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. ഏപ്രിലിലാണ് ബോളിവുഡ് നടനായ വിക്കി കൗശലിന് കൊവിഡ് സ്ഥിരീക്കുന്നത്. താരത്തിന് കൊവിഡ് നെഗറ്റീവ് ആകാൻ സമയമെടുത്തിരുന്നു. ഇപ്പോഴിതാ മികച്ച ജീവിതശൈലിയിലൂടെ തന്റെ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരാൻ കഠിനമായി പരിശ്രമിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ താരം പങ്കിട്ട ഒരു വീഡിയോയാണ്…

മനോഹരമീ പ്രണയകാവ്യം

ഹ്യൂമൻസ് ഓഫ് ബോംബെയിൽ വന്ന ലീലയുടെയും ഭർത്താവിന്റെയും കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘2011ലാണ് എന്റെ ഭാര്യ ലീലയുടെ കാലൊടിയുന്നത്. വൈകാതെ എനിക്ക് ഹൃദയാഘാതവും സംഭവിച്ചു. അതോടെ ഞങ്ങൾ രണ്ടുപേരും അവശരായി. ഇതിനിടയിൽ ബുള്ളറ്റ് ഓടിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത് എന്ന ഡോക്ടറുടെ മുന്നറിയിപ്പും എത്തി. എന്നാൽ 4 മതിലുകൾക്കുള്ളിൽ ചിലവഴിക്കാൻ എനിക്കാവുമായിരുന്നില്ല. അങ്ങനെ 67ആം വയസിൽ 1974ലെ…

അന്ന് മകളെ വഴക്ക് പറഞ്ഞു ; ഇപ്പോൾ അതേ ബെൽറ്റ്‌ സാരിക്കൊപ്പം സ്റ്റൈൽ ചെയ്ത് സുന്ദരിയായി വൈറൽ മമ്മി

കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മകൾ വാങ്ങിയ 35,000 രൂപയുടെ ബെൽറ്റ്‌ കണ്ട് ആശ്ചര്യപ്പെടുന്ന ഒരു അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ‘150 രൂപക്ക് ഇതേ മോഡലിൽ ഉള്ള DPS സ്കൂൾ ബെൽറ്റ്‌ കടകളിൽ കിട്ടുമെ’ന്നതായിരുന്നു വീഡിയോയിലെ ഹിറ്റ്‌ ഡയലോഗ്. നിഷ്കളങ്കമായ അനിത ഗുപ്ത എന്ന അമ്മയുടെ പ്രതികരണത്തിന് നിരവധി ആളുകളാണ് കമന്റുകളിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചത്….

ഒട്ടകവും കുട്ടിയും വഴിമുടക്കിയാല്‍ എന്തു ചെയ്യും? രസകരമായ വീഡിയോ വൈറല്‍

കാഴ്ചക്കാരില്‍ ചിരി ഉണര്‍ത്തുന്ന രസകരമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഈ നിരയില്‍ ഏറ്റവും പുതിയ വീഡിയോയാണ് റോഡിന്റെ നടുക്ക് വഴിമുടക്കി നിന്ന ഒട്ടകത്തെയും അതിന്റെ കുട്ടിയെയും മാറ്റാന്‍ ഒരു യുവാവ് കാണിച്ച പരാക്രമം. സംഭവം അല്പം സാഹസികം ആണെങ്കിലും വളരെ ബുദ്ധിപരമായ നീക്കമാണ് വീഡിയോയില്‍ കാണുന്നത്. മാത്രമല്ല ചിരിക്കും വകയുണ്ട്. അറബി നാട് എന്നു…

ലോകേഷ് കനകരാജിനൊപ്പം ഗിരീഷ് ഗംഗാധരൻ ; വൈറലായി ചിത്രങ്ങൾ

ലോകേഷ് കനകരാജിനൊപ്പം ​ഗീരിഷ് ​ഗം​ഗാധരൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ‘ജല്ലിക്കട്ട്’, ‘അങ്കമാലി ഡയറീസ്’, ‘സോളോ’, ‘ഹേയ് ജൂഡ്’, ‘ഗപ്പി’ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാധരൻ. കമൽ ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന സിനിമയുടെ ഭാ​ഗമാണ് ഗിരീഷ് ഇപ്പോൾ. ‘കൈദി’ എന്ന ഹിറ്റ് ചിത്രത്തിനു…