Flash News
Archive

Tag: social media

‘ജലേബി ബേബി’ എന്ന് പാടാൻ മാത്രമല്ല ജലേബി ഉണ്ടാക്കാനും ജേസൺ ഡെറുലോയ്ക്ക് അറിയാം

അന്താരാഷ്ട്ര പോപ്പ് ഗായകൻ ജേസൺ ഡെറുലോ ജലേബി ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജലേബി ഉണ്ടാക്കുന്നതിന്റെ ഓരോ സ്റ്റെപ്പും അദ്ദേഹം വീഡിയോയിൽ കൃത്യമായി കാണിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ പാൽ, മാവ്, ജലേബിയ്ക്ക് വേണ്ട നിറം എന്നിങ്ങനെയുള്ള എല്ലാ ചേരുവകളും ജേസൺ ഡെറുലോ കലർത്തുന്നത് കാണാം. അതിനുശേഷം ഒരു സ്ക്വീസർ…

‘നമ്മുടെ കോഴിക്കോടി’നു പിന്നിൽ ഈ മലപ്പുറംകാരൻ

രണ്ട് ദിവസത്തോളമായി കോഴിക്കോട്ടുകാരുടെ വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ‘നമ്മുടെ കോഴിക്കോട്’ എന്ന അക്രലിക് കട്ടൗട്ട്. കോഴിക്കോട് സൗത്ത് ബീച്ചിൽ ആണ് ചുവപ്പും വെള്ളയും നിറത്തിലുള്ള വടിവൊത്ത അക്ഷരങ്ങൾ പൊങ്ങിയിട്ടുള്ളത്. ഈ മനോഹരമായ ടൈപ്പോഗ്രാഫി ആർട്ടിന്റെ പിന്നിൽ മലപ്പുറത്ത് നിന്നുള്ള ഒരു പതിനെട്ടുകാരന്റെ കലാവിരുതാണ്. തിരുനാവായ കൊടക്കൽ സൂർപ്പിൽ മുസ്തഫ – ഫസീല ദമ്പതിമാരുടെ…

ഇച്ചാപ്പിയും ഹസീബും ഇനി അത്ര ചെറുതല്ല; പറവയിലെ താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍

2017 ല്‍ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് സൗബിന്‍ ഷാഹിര്‍. ഇച്ചാപ്പി, ഹസീബ് എന്നീ കുട്ടികളുടെ ജീവിതത്തിലൂടെ ആയിരുന്നു സിനിമ സഞ്ചരിച്ചത്. അമല്‍ ഷായും ഗോവിന്ദുമായിരുന്നു ഇച്ചാപ്പിയും ഹസീബുമായി ചിത്രത്തില്‍ എത്തിയത്. പറവ ഇറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇച്ചാപ്പിക്കും ഹസീബിനൊപ്പമുളള പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സൗബിന്‍ ഷാഹിര്‍….

‘പ്രിയപ്പെട്ട പെണ്ണുങ്ങളേ….’ ; ശ്രദ്ധേയമായി രമ്യയുടെ കുറിപ്പ്

സ്ത്രീധനവും അതിനെ തുടര്‍ന്നുള്ള പീഡനങ്ങളും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. വിദ്യാഭ്യാസത്തെക്കാൾ ഒരു പടി ഉയരെയാണ് വിവാഹം എന്ന ചിന്ത എടുത്തത് നിരവധി ജീവനുകളാണ്. കടം വാങ്ങി ആഡംബരം കാണിക്കാൻ നടത്തുന്ന വിവാ​ഹങ്ങളും എണ്ണി ചുട്ട അപ്പം പോലെ ചോദിക്കുന്നതൊക്കെ നൽകി പെണ്ണിനെ കൊടുക്കുന്ന രീതിയും ശക്തമായ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രസകരമായ വസ്തുത എന്തെന്നാല്‍ ശക്തമാകുന്ന പ്രതിഷേധങ്ങൾക്ക്…

സമോസയോടുള്ള ആര്‍ത്തി ഫ്‌ളോചാര്‍ട്ടിലൂടെ വരച്ച് തമന്ന ഭാട്ടിയ

തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്. സംഗതി വേറൊന്നുമല്ല, നടിയുടെ സമോസപ്രേമം വെളിവാക്കുന്ന പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. മികച്ച ശരീരവടിവ് കാത്തുസൂക്ഷിക്കുമെങ്കിലും നല്ലൊരു ഭക്ഷണപ്രീയയാണ് താരം. സമോസ കഴിക്കാന്‍ ആഗ്രഹം തോന്നുമ്പോള്‍ സൗന്ദര്യ അവബോധ ചിന്തകള്‍ നടിയെ ആഗ്രഹത്തില്‍ നിന്നും പിന്തിപ്പിക്കുന്നുണ്ട്. പിന്നീടുള്ള ആത്മസംഘര്‍ഷവും ഒടുവില്‍ സമോസ കഴിക്കാം എന്ന തീരുമാനത്തിലേക്ക്…

മയക്കുമരുന്ന് നൽകി സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിച്ചു

പാകിസ്ഥാനിലെ ഇൻഫ്ലുൻസറായ സൂസൻ ഖാന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്നത്. ആഘോഷത്തിന്റെ പേരിലല്ല, മറിച്ച് അവിടെ ഉപയോഗിച്ച ഒരു അലങ്കാര വസ്തുവിന്റെ പേരിലാണ് വീഡിയോ ശ്രദ്ധേയമാകുന്നത്. ജന്മദിനാഘോഷത്തിനിടയിൽ മയക്കുമരുന്ന് നൽകി ഒരു സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിക്കുകയായിരുന്നു. വിഡിയോയിൽ ചങ്ങല ധരിച്ച ഒരു സിംഹം സോഫയിൽ നിൽക്കുന്നത് കാണാം. അക്രമാസക്തനാവാതിരിക്കാൻ സിംഹത്തിന്…

ബോഡിഷെയിം ചെയ്യുന്ന ഈ സമൂഹത്തിൽ ഈ ബുട്ടീക് മുന്നോട്ട് വെക്കുന്നത് വലിയൊരു രാഷ്ട്രീയമാണ്

പൊളിറ്റിക്കലി കറക്റ്റ് ആവാൻ ശ്രമിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. നിറത്തിന്റെ പേരിൽ, വണ്ണത്തിന്റെ പേരിൽ, ലിംഗത്തിന്റെ പേരിൽ തുടങ്ങി എല്ലാം വിവേചനങ്ങളെയും തുടച്ചുമാറ്റാൻ ഈ സമൂഹം ശ്രമിക്കാറുണ്ട്. എന്നാൽ ചുറ്റും നടക്കുന്ന പല കാര്യങ്ങളും നമുക്ക് ഏറെ മുന്നോട്ടുപോവാനുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. പ്ലസ് സൈസിലുള്ള വസ്ത്രം ഡിസ്പ്ലേയ്ക്ക് വെച്ചതിന്റെ പേരിൽ യുകെയിലെ ഒരു ബ്രൈഡൽ‌ സ്റ്റോർ…

വീട്ടുവഴക്കിന്റെ പേരിൽ മരം പകുതിയായി മുറിച്ച് അയൽക്കാർ

നിസ്സാര കാര്യങ്ങളുടെ പേരിലാണ് പല അയൽവീടുകളും തമ്മിൽ വഴക്കുകൾ സംഭവിക്കുന്നത്. എന്നാൽ അവ ഏൽപ്പിക്കുന്ന ആഘാതം പലപ്പോഴും വളരെ വലുതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ നടന്നത്. അയൽ വീട്ടുകാർ തമ്മിലുണ്ടായ വഴക്കിന്റെ പേരിൽ പകുതിയായി മുറിച്ചു മാറ്റപ്പെട്ട ഒരു മരമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. പക്ഷിക്കാഷ്ഠവും മറ്റും വീട്ടുമുറ്റത്ത് വീഴുന്നുവെന്ന്…

കൊവിഡ് നിയമങ്ങൾ നടപ്പിലാക്കുന്ന റോബോട്ടുകൾ

കൊവിഡ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിന് അനുസരിച്ച് കൊവിഡ് നിയമങ്ങൾ പാലിക്കാതെയിരിക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. ഇത്തരം പ്രവൃത്തികൾ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലേക്കും ലോക്ക്ഡൗണിലേക്കും നയിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിൽ, കൊവിഡ് നിയമങ്ങൾ പാലിക്കാതെ നടക്കുന്നവരുടെ പിന്നാലെ നടന്ന് അവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന റോബോട്ടുകളുടെ വീഡിയോയാണ് വ്യവസായ പ്രമുഖനായ ഹർഷ് ഗോയങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്….

സോണയിലെ രുചികളില്‍ ഹൃദയം നിറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ യാത്രകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയില്‍ യാത്രകൾ ചെയ്യാറുള്ള നടി വാര്‍ത്തകളിലും നിറഞ്ഞു നിൽക്കുകയാണ്. പ്രിയങ്കയുടെ വേഷമായിരുന്നു ആദ്യ ചര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും വാര്‍ത്താ പ്രാധാന്യം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പായി അടുത്ത തരംഗം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഈ വര്‍ഷമാദ്യമാണ് പ്രിയങ്ക ചോപ്ര ജോനാസ് തന്റെ സ്വപ്‌ന…

മലയാളിമങ്ക വേഷത്തില്‍ ഇത്രയും ഗ്ലാമറസോ? ശ്രദ്ധ നേടി സംയുക്ത

മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിലെ ഏറ്റവും ഐശ്വര്യവും മനോഹരവുമായ വേഷമാണ് സെറ്റ് സാരി. തനി മലയാളിമങ്ക വേഷത്തില്‍ ആരെ കണ്ടാലും മനസ്സിന് കുളിര്‍മ്മയാണെന്ന് മാത്രമല്ല, മലയാളി എന്നതില്‍ അഭിമാനവും തോന്നും. അതായത്, ഗ്ലാമര്‍ എന്ന വാക്കിന് തീരെ പ്രസക്തിയില്ലാത്ത വേഷമാണ് കേരള സാരിയുടുത്ത സ്ത്രീ സങ്കല്പം. ഈ സങ്കല്പത്തെ തച്ചുടച്ചിരിക്കുകയാണ് നടി സംയുക്താ മേനോന്‍. നടിയുടെ പുതിയ…

കൗതുകം ഉണര്‍ത്തി മഴവില്‍ പാമ്പ് ; വീഡിയോ വൈറല്‍

പാമ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ പാമ്പിന്റെ പേര് കേട്ടാല്‍ ഒന്നു കാണാന്‍ തോന്നും. ഇനി കണ്ടു കഴിഞ്ഞാലോ, അല്പം കൗതുകത്തോടെ കൂടുതല്‍ നേരം കണ്ടിരിക്കാനും തോന്നും. അതാണ് മഴവില്‍ പാമ്പിന്റെ പ്രത്യേകത. പേര് പോലെ തന്നെ പാമ്പിന്റെ ദേഹം മുഴുവനും വിവിധ നിറങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഇന്‍സ്റ്റഗ്രാമില്‍…

മിനി ‘സൂപ്പർമാർക്കറ്റു’മായി സോനു സൂദ്

കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ് ഒരുക്കുകയാണ് നടൻ സോനു സൂദ്. രോഗവ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കച്ചവടക്കാരുണ്ട്. അവരെ പിന്തുണയ്ക്കണമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഒരു വീഡിയോയും സോനു സൂദ് പങ്കുവെച്ചിരുന്നു. തന്റെ സൈക്കിളിൽ മുട്ടയും റൊട്ടിയും മറ്റ് പലചരക്ക് സാധനങ്ങളും വിൽക്കുന്ന കച്ചവടക്കാരനായാണ് സോനു വീഡിയോയിലുള്ളത്. ‘സോനു…

ട്വിറ്ററിന് പകരം മിത്രസേതുവുണ്ട്

ട്വിറ്ററിന് പകരം നിരവധി ഇന്ത്യൻ ആപ്പുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരും അമേരിക്കൻ മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്ററും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂ, ​ടൂറ്റർ,മിത്രസേതു എന്നീ ആപ്പുകൾ ശ്രദ്ധിക്കപ്പെടുന്നത്. കൂ, ടൂറ്റർ എന്നിവയെക്കാൾ ചെറിയ ആപ്ലിക്കേഷനാണ് മിത്രസേതു. ഫേസ്ബുക്കുമായി സാമ്യമുള്ള ഇന്റർഫെയ്‌സും മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ പ്രവർത്തന രീതിയും ഇടകലർത്തിയാണ് മിത്രസേതു…

തരംഗമായി ‘പേളി മാണി സ്റ്റഡി ടിപ്സ്’

അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വന്ന പേളി മാണിയെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. കിടിലൻ കൗണ്ടറുകളും തമാശയും നിറഞ്ഞ പേളിയുടെ വാക്കുകൾ പലരെയും ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. ഇപ്പോൾ പേളി ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ്. വളരെ രസകരമായി വീഡിയോകള്‍ ചെയ്തതിലൂടെ പേളിക്ക് ഇതുവരെ സ്വന്തമാക്കാനായത് 14 ലക്ഷത്തിൽ പരം സബ്സ്ക്രൈബേഴ്സിനെയാണ്. കഴിഞ്ഞ…

ദ്വയാർത്ഥം ചിത്രീകരിച്ച കമന്റോളിക്ക് ചുട്ട മറുപടി നൽകി രേവതി സമ്പത്ത്

വാഫ്റ്റ് എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ യുവ നടിയാണ് രേവതി സമ്പത്ത്. സാമൂഹ്യ പ്രാധാന്യമുള്ള പല വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിച്ച് മലയാളികൾക്കിടയിൽ പരിചിതമാണ് രേവതി. ഇപ്പോൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ ദ്വയാർത്ഥം ചിത്രീകരിച്ചുകൊണ്ട് ഒരാള്‍ ഇട്ട ഒരു കമന്റിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. രേവതിയും അമ്മയും ഉള്ള ഒരു ഫോട്ടോയ്ക്ക് താഴെയാണ്…

ഹെല്‍ത്തിയുമാണ് ടേസ്റ്റിയുമാണ് ; ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടിന്റെ രുചിക്കൂട്ട് പങ്കുവെച്ച് അഹാന

സിനിമയിലും സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് അഹാന കൃഷ്ണ. താരം സമൂഹമാധ്യമങ്ങളില്‍ വീട്ടിലെ വിശേഷങ്ങളില്‍ പലതും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേവറേറ്റ് ഡെസേര്‍ട്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഡെസേര്‍ട്ട് ഏറെ ആരോഗ്യകരമാണ്. ഏറെ രുചികരവും. വീടിന്റെ മുറ്റത്തുള്ള പാഷന്‍ ഫ്രൂട്ടാണ് ഡെസേര്‍ട്ട് തയ്യാറാക്കുന്നതിനായി അഹാന ആദ്യം എടുത്തത്. തുടര്‍ന്ന്…

നിങ്ങൾക്ക് ഈ വീഡിയോയിൽ ഒരു ബഹിരാകാശ യാത്രികനെ കണ്ടെത്താൻ കഴിയുമോ?

ഏറെ കൗതുകം ഉണര്‍ത്തുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം നാസ പുറത്തുവിട്ടു. ബഹിരാകാശനിലയത്തിൽ ജോലികൾ ചെയ്യുന്ന രണ്ട് ബഹിരാകാശ യാത്രികരുടെ വീഡിയോയായിരുന്നു അത്. വീഡിയോയിലെ ബഹിരാകാശ യാത്രികനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. ഐഎസ്‌എസിലെ വൈദ്യുതി വിതരണം നവീകരിക്കുന്നതിനായുള്ള പുതിയ റോൾ-അപ്പ് സോളാർ പാനലുകളുടെ ഇൻസ്റ്റലേഷൻ ജോലികൾ ചെയ്യുന്ന ബഹിരാകാശയാത്രികരുടെ വീഡിയോയാണ് നാസ പുറത്തുവിട്ടത്. യൂറോപ്യൻ…

മുത്തശ്ശി ഗദയെ വിമർശിച്ച് കമന്റ്‌ ചെയ്ത ആൾക്ക് തക്കതായ മറുപടി നൽകി ജൂഡ് ആന്റണി

നിരവധി സിനിമകളിലൂടെ അഭിനേതാവായും സംവിധായകനായും ശ്രദ്ധേയനായ ആളാണ് ജൂഡ് ആന്റണി. ജനപ്രിയ സിനിമയായ ‘ഓം ശാന്തി ഓശാന’യിലൂടെയാണ് ജൂഡ് ആന്റണി ആദ്യമായി സംവിധാന വേഷമണിയുന്നത്. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയെ മോശമായ രീതിയിൽ വിമർശിച്ച ആൾക്ക് കമന്റിലൂടെ തന്നെ തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ ജൂഡ്. പുതിയതായി സംവിധാനം…

വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍വെച്ച്, കരിയറിലും ജീവിതത്തിലും നിമിത്തമായതും താരം : ഷാജി കൈലാസ്

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുമായുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാളാണ്. ഈ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സുരേഷ് ഗോപിക്ക് മനോഹരമായ ഒരു കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാള്‍ ആശംസിച്ചത്. ഇരുവരുടെയും സ്‌നേഹത്തിന്റെ പ്രതിഫലനം കൂടിയാണ് സംവിധായകന്റെ ഈ…

രാംചരണിനെ കാണാന്‍ 231 കിമീ. നടന്ന് ആരാധകര്‍

അഭ്രപാളിയിലെ ആരാധനാ കഥാപാത്രത്തെ കാണാന്‍ എന്ത് സാഹസികതയും കാണിക്കുന്നവരുണ്ട്. ഇവിടെയിതാ തെലുങ്ക് നടന്‍ രാംചരണിനെ കാണാന്‍ ഇരുനൂറില്‍പ്പരം കിലോമീറ്ററുകള്‍ നടന്ന് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ചില ആരാധകര്‍. ഹൈദരാബാദില്‍ എത്തി തന്നെ നേരില്‍ കണ്ട മൂന്ന് ആരാധകരെയും ആലിംഗനം ചെയ്താണ് നടന്‍ സ്വീകരിച്ചത്. തെലങ്കാനയിലെ ജോഗുലമ്പ ഗഡ്‌വാളില്‍ നിന്നും രാംചരണിന്റെ ആരാധകരായ സന്ധ്യ ജയരാജ്, രവി, വീരേഷ്…

സിഇഒയ്ക്കൊപ്പമുള്ള കോളിനിടെ കസേര തകര്‍ന്ന് വീഴുന്ന യുവതി ; വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ജോലിയില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ പല രസകരമായ സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നതും പതിവാണ്. ഈ നിരയില്‍ ഏറ്റവും പുതിയത് ഒരു യുവതി ഓണ്‍ലൈന്‍ കോളിനിടയില്‍ കസേര തകര്‍ന്നു വീഴുന്ന വീഡിയോയാണ്. കമ്പനിയിലെ സിഇഒയുമായുള്ള വീഡിയോ കോളിനിടെയാണ് അവര്‍ വീഴുന്നത്. വീഴ്ചയ്ക്കു ശേഷം അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത…

മത്സ്യത്തിന്റെ വയറ്റില്‍ നിന്നും ഒരു കുപ്പി വിസ്കിയോ?

മത്സ്യം പിടിക്കാൻ പോകുന്ന പല ദിവസങ്ങളിലും നിരാശയാണ് പൊതുവെ സാധാരണ ഫലം. എന്നാൽ കഴിഞ്ഞ ദിവസം ഒരു മത്സ്യ തൊഴിലാളിയെ തേടിയെത്തിയത് ഒരു ജാക്ക്പോട്ട് തന്നെയായിരുന്നു. വലിയൊരു മത്സ്യം മാത്രമല്ല, അതിന്റെ വയറ്റിൽ ഒരു മദ്യക്കുപ്പിയും! ഭാഗ്യവാൻ ആയ ഈ മത്സ്യ തൊഴിലാളിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മത്സ്യവും മത്സ്യത്തിന്റെ വയറ്റിലെ…

‘വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും’ : നടന്‍ സുബീഷ് സുധി

ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇത് കുറെ കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യം ആയതുകൊണ്ട് വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു….

അപകടത്തില്‍ നിന്നും ഓട്ടോയെ ‘ഓട്ടോ കറക്റ്റ്’ ചെയ്ത് യുവാവ്

അപകടങ്ങൾ അത്ഭുതങ്ങൾ ആയി മാറുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ കുത്തനെയുള്ള ഒരു വളവിലേക്ക് തിരിയുന്നത് കാണാം. വളവ് തിരിയുന്നതിനിടയിൽ ബാലൻസ് തെറ്റി ഓട്ടോ വീഴാൻ പോകുന്നുണ്ട്. എന്നാൽ ഇത് കണ്ടു നിൽക്കുന്ന ഒരു മനുഷ്യൻ വേഗം…